ചിങ്ങം : ഏറെ നാളായി ആരാധിക്കുന്ന ഒരാളുമായി കുറച്ച് സമയം ചെലവഴിക്കാൻ ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാധിക്കുന്നു. അക്കാദമിക് വിദഗ്ദർക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇക്കാലയളവിൽ കഴിഞ്ഞേക്കാം.
കന്നി: കന്നിരാശിക്കാർക്ക് മേലധികാരികളുടെ സഹകരണം ഇന്ന് ലഭിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ പുതിയ ഡയറ്റ് പ്ലാൻ കന്നിരാശിക്കാർ ഇന്ന് ആരംഭിക്കും
തുലാം: തുലാം രാശിക്കാർക്ക് ഒരു വർഷത്തോളമായി കുടിശ്ശികയായി കിടക്കുന്ന പണം തിരികെ ലഭിക്കും. ഗൃഹാന്തരീഷം മെച്ചപ്പെടുത്താൻ ഇവർ ശ്രമിക്കണം.
വൃശ്ചികം: ഓൺലൈൻ ഷോപ്പിംഗിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ വൃശ്ചിക രാശിക്കാർക്ക് കഴിയും. എന്നാൽ ഇവർക്ക് തങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധ ആവശ്യമാണ്. ഊഹക്കച്ചവടങ്ങളില്‍ പണം മുടക്കരുത്
ധനു: ധനുരാശിക്കാർ ഇന്നത്തെ ദിവസം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കും. പണം ലാഭിക്കാൻ അവർ എല്ലാ ശ്രമങ്ങളും നടത്തുന്നതും ഇന്നായിരിക്കും.
മകരം: മകരം രാശിക്കാർ ഇന്ന് ലളിതമായ ജീവിതമാണ് ആലോചിക്കുന്നത്. ജോലിസ്ഥലത്തും വീട്ടിലും ശാന്തമായ മനോഭാവം നിലനിർത്താൻ അവർ ലക്ഷ്യമിടുന്നു.
കുംഭം: കുംഭം രാശിയിൽ ജനിച്ചവർക്ക് ഇന്ന് ശുഭാപ്തി വിശ്വാസത്തിൻറെ ദിവസം കൂടിയാണ്. ഇവർ ജോലി ചെയ്യുന്നതിനും വ്യായാമത്തിനും ഗണ്യമായ സമയം ചെലവഴിക്കും.
മീനം: മീനരാശിക്കാർ ഇന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ധാരാളം സമയം ചിലവഴിക്കും ഇവർ ജോലിയിലും നന്നായി പ്രവർത്തിക്കും.
മേടരാശി: ദിനചര്യകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ, മേടം രാശിക്കാർ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുക്തരാകും ദോഷകരമായ ശീലങ്ങൾ മാറ്റിവെക്കാൻ സമയമായി.
ഇടവം: സ്വത്ത് സംബന്ധമായ ഏത് ബുദ്ധിമുട്ടുകളും,. തർക്കങ്ങളും മേടം രാശിക്കാർക്ക് ഇന്ന് ഒഴിവാകും. സ്ത്രീകൾ ഏതെങ്കിലും വിധത്തിലുള്ള തങ്ങളുടെ രോഷം കാമുകനോട് പ്രകടിപ്പിച്ചേക്കാം. പങ്കാളികൾ വഴക്കുകൾ വഷളാക്കാതെ സംയമനത്തോടെ പെരുമാറുക
മിഥുനം: ജീവിതത്തിൽ മുന്നേറാൻ മിഥുന രാശിക്കാർക്ക് കുടുംബത്തിൽ നിന്നും വലിയ പിന്തുണ ലഭിക്കും. ഇന്ന് മിഥുനം രാശിക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള സന്നദ്ധസേവനങ്ങൾക്ക് പറ്റിയതാണ്
കർക്കടകം: കർക്കിടക രാശിക്കാർക്ക് ഇഷ്ടമില്ലാത്ത സഹപ്രവർത്തകരോടൊപ്പം യാത്ര ചെയ്യേണ്ടി വന്നേക്കാം. തങ്ങളുടെ ഉള്ളിലെ കഴിവുകൾ ഇവർക്ക് പ്രകടിപ്പിക്കാൻ പറ്റിയ അവസരം കൂടിയാണിത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...