Horoscope 2023: ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Horoscope today: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ ദിവസം ആരംഭിക്കാനും പുതിയ പദ്ധതികൾ തയ്യാറാക്കാനും സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : May 6, 2023, 08:03 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് ക്ഷീണവും വിഷാദവും അനുഭവപ്പെടും
  • നിങ്ങളുടെ രാശിയ്ക്ക് ഉച്ചകഴിഞ്ഞ് 3.22-ന് ശേഷം ചന്ദ്രാഷ്ടം ഉള്ളതിനാൽ ഏത് കാര്യത്തിലും ക്ഷമ കാണിക്കുന്നത് നല്ലതാണ്
  • മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്
  • പുതിയ ബിസിനസ്സ് സംരംഭങ്ങൾ ഒഴിവാക്കുക
Horoscope 2023: ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ ദിവസം ആരംഭിക്കാനും പുതിയ പദ്ധതികൾ തയ്യാറാക്കാനും സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. ഇന്നത്തെ സമ്പൂർണ രാശിഫലം നോക്കാം.

മേടം

ഇന്ന് നിങ്ങൾക്ക് ക്ഷീണവും വിഷാദവും അനുഭവപ്പെടും. നിങ്ങളുടെ രാശിയ്ക്ക് ഉച്ചകഴിഞ്ഞ് 3.22-ന് ശേഷം ചന്ദ്രാഷ്ടം ഉള്ളതിനാൽ ഏത് കാര്യത്തിലും ക്ഷമ കാണിക്കുന്നത് നല്ലതാണ്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്. പുതിയ ബിസിനസ്സ് സംരംഭങ്ങൾ ഒഴിവാക്കുക.

ഇടവം

ഇന്ന് നിങ്ങൾക്ക് സാമ്പത്തിക ഉയർച്ച താഴ്ചകൾ ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായത്തോടെ, നിങ്ങൾ മികവോടെ ചുമതല പൂർത്തിയാക്കും. ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ കുറയുകയും വ്യാപാരം ലാഭകരമാവുകയും ചെയ്യും. സ്വത്തുവകകൾ ലഭിക്കും. സമ്പാദ്യം വർധിക്കും.

മിഥുനം

ജോലിയിൽ മേലുദ്യോ​ഗസ്ഥരുടെ അഭിനന്ദനങ്ങൾ ലഭിക്കും. നിങ്ങൾ ചുമതല നന്നായി പൂർത്തിയാക്കും. അടുത്ത ബന്ധുക്കളുടെ വരവ് കൊണ്ട് കുടുംബത്തിൽ സന്തോഷമുണ്ടാകും. ബിസിനസ് സംബന്ധമായ വ്യവഹാര കാര്യങ്ങളിൽ വിജയം ഉണ്ടാകും. സാമ്പത്തിക നില ഭദ്രമാകും.

ALSO READ: Vastu tips for dream job: വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ... മികച്ച ജോലിയും സാമ്പത്തിക ഭദ്രതയും ഉറപ്പ്

കർക്കടകം

ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിത ചികിത്സാ ചെലവുകൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിൽ ശ്രദ്ധ ആവശ്യമാണ്. സന്താനങ്ങളുടെ കാര്യത്തിൽ ചെറിയ വിഷമതകൾ ഉണ്ടാകും. ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളികളുടെ സഹകരണം നല്ലതായിരിക്കും. പ്രതീക്ഷിച്ച സഹായം വേ​ഗത്തിൽ ലഭ്യമാകും.

ചിങ്ങം

ഇന്ന് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിവാഹകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ജോലി സംബന്ധമായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. പുതിയ സംരംഭങ്ങളിൽ താൽപര്യം വർധിക്കും. ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാർക്ക് ​ഗുണകരമായ ഫലങ്ങൾ നൽകും.

കന്നി

ഇന്ന് വീട്ടിൽ ഐക്യം കുറയുന്ന സാഹചര്യം ഉണ്ടാകും. വിവാഹാലോചനകളിൽ തടസ്സങ്ങൾ ഉണ്ടാകാം. കുട്ടികളെ ശ്രദ്ധിക്കുക. ബിസിനസിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പ്രതീക്ഷിച്ച ലാഭം കൈവരിക്കാൻ സാധിക്കും.

തുലാം

ഇന്ന് കുടുംബത്തിൽ മംഗളകരമായ കർമങ്ങൾ നടക്കും. സുഹൃത്തുക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന സഹായം കാലതാമസമില്ലാതെ ലഭിക്കും. യാത്രകൾ നല്ല ഫലങ്ങൾ നൽകും. ചിലർ ആഡംബര വസ്തുക്കൾ വാങ്ങാൻ സാധ്യതയുണ്ട്. ജോലിയിൽ സഹപ്രവർത്തകരുടെ സഹായവും സഹകരണവും സന്തോഷം നൽകും.

വൃശ്ചികം

വൃശ്ചികം രാശിക്കാർ ഇന്ന് ഏത് ജോലിയും മികവോടെ പൂർത്തിയാക്കും. ബന്ധുക്കൾ മുഖേന ശുഭവാർത്തകൾ വന്നുചേരും. പ്രതീക്ഷിച്ച സഹായം പെട്ടെന്ന് ലഭിക്കും. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റപ്പെടും. ബിസിനസ്സിൽ ലാഭം പ്രതീക്ഷിച്ചതിലും അധികം വർധിക്കും.

ധനു

സാമ്പത്തിക നില ഭദ്രമാകും. ആഡംബരവസ്തുക്കൾ വാങ്ങാൻ താൽപ്പര്യമുണ്ടാകും. കുട്ടികൾക്ക് സന്തോഷവാർത്ത ലഭിക്കും. ബിസിനസ്സിൽ ശത്രുക്കൾ പോലും സുഹൃത്തുക്കളായി പ്രവർത്തിക്കും. ശാരീരിക ആരോഗ്യം സുസ്ഥിരമായിരിക്കും. കടബാധ്യത പരിഹരിക്കും.

മകരം

ഇന്ന് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. കുട്ടികൾ ഉത്തരവാദിത്തത്തോടെ പെരുമാറും. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റും. ജോലിയിൽ സഹപ്രവർത്തകരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകും. പുതിയ കാറോ വാഹനമോ വാങ്ങാൻ സാധ്യതയുണ്ട്.

കുംഭം

ഇന്ന് നിങ്ങളുടെ സാമ്പത്തിക നില അൽപ്പം കടുപ്പമായിരിക്കും. ജോലിയിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ ഉണ്ടാകാം. കുടുംബാംഗങ്ങളുമായി പൊരുത്തപ്പെടുന്നത് നല്ലതാണ്. മിതവ്യയത്തിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ബന്ധുക്കൾക്ക് നേട്ടമുണ്ടാകും.

മീനം

ഇന്ന് അൽപ്പം ക്ഷീണവും നിഷ്ക്രിയതയും അനുഭവപ്പെടും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക നില ഭദ്രമാണെങ്കിലും അതിനനുസരിച്ച് ചെലവുകൾ വരും. മീനം രാശിയ്ക്ക് ഉച്ചകഴിഞ്ഞ് 3.22 വരെ ചന്ദ്രാഷ്ടമം ഉള്ളതിനാൽ ഉച്ചയ്ക്ക് ശേഷം പുതിയ ശ്രമങ്ങൾ ആരംഭിക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News