ഇന്നത്തെ രാശിഫലം: നിങ്ങൾക്ക് ജീവിതത്തിലെ നിർണായകവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുന്ന ദിവസമാണോ ഇന്ന്. ജോലിമാറ്റം, വാഹനം വാങ്ങുക, പുതിയ വീട് വയ്ക്കുക തുടങ്ങിയ പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെയാണെന്ന് നോക്കാം. പ്രധാനപ്പെട്ട തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് ഇന്നത്തെ നിങ്ങളുടെ രാശിഫലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്ന് ജ്യോതിഷപ്രകാരമുള്ള ഗ്രഹനിലകൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്നതിനെ ആശ്രയിച്ച് നിങ്ങളുടെ ദിവസത്തെക്കുറിച്ചുള്ള പദ്ധതികൾ തയ്യാറാക്കുന്നതാണ് നല്ലത്.
മേടം - ദാമ്പത്യ പ്രശ്നങ്ങൾ അവസാനിക്കും. മുതിർന്നവർ നിങ്ങളെ അനുഗ്രഹിക്കും. സുഹൃത്തുക്കൾ സഹായിക്കും. അരി ദാനം ചെയ്യണം.
ഇടവം- കുടുംബ പ്രശ്‌നം ഉടലെടുക്കും. കാല് വേദന ഉണ്ടാകാം. ബിസിനസ്സിൽ പണം നിക്ഷേപിക്കരുത്. ദരിദ്രരായ ആളുകൾക്ക് സഹായം ചെയ്യുക.
മിഥുനം - സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക. ജോലിസംബന്ധമായ ആശങ്കകൾ അവസാനിക്കും. ഗോതമ്പ് ദാനം ചെയ്യുക.
കർക്കടകം- മനസ്സിന്റെ അസ്വസ്ഥത കുറയും. മുതിർന്നവരെ ബഹുമാനിക്കുക. സന്താന ഭാഗ്യം ഉണ്ടാകും. തൈര് ചോറ് ദാനം ചെയ്യുക.
ചിങ്ങം- ദാമ്പത്യ ജീവിതത്തിൽ തർക്കങ്ങൾ ഒഴിവാക്കുക. സഹോദരങ്ങളെ പിന്തുണയ്ക്കുക. ബിസിനസ്സിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ശർക്കര ദാനം ചെയ്യുക.
കന്നി- ജോലിയിൽ മാറ്റങ്ങളൊന്നും വരുത്തരുത്. നിരാശ അവസാനിക്കും. ഇടപാടുകൾ ചിന്താപൂർവ്വം നടത്തുക. വസ്ത്രങ്ങൾ ദാനം ചെയ്യുക.
തുലാം- അമ്മയെ അനുസരിക്കുക. കുടുംബാംഗങ്ങളുമായി തർക്കത്തിൽ ഏർപ്പെടരുത്. ജോലിയിൽ ലാഭം ഉണ്ടാകും. മധുരപലഹാരം ദാനം ചെയ്യുക.
വൃശ്ചികം - ബന്ധങ്ങൾ വഷളാകാൻ അനുവദിക്കരുത്. ജോലിയിൽ ലാഭം ഉണ്ടാകും. പഠനത്തിലെ തടസ്സങ്ങൾ നീങ്ങും. ഗോതമ്പ് ദാനം ചെയ്യുക.
ALSO READ: Vastu Tips For Happy Family: സന്തോഷകരമായ കുടുംബജീവിതത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ധനു- പിതാവിൽ നിന്ന് സന്തോഷം ലഭിക്കും. ദിവസം തിരക്കേറിയതായിരിക്കും. ഒരു തർക്കത്തിലും ഏർപ്പെടരുത്. ധാന്യങ്ങൾ ദാനം ചെയ്യുക.
മകരം- സുഹൃത്തുക്കളുമായുള്ള തർക്കങ്ങൾ അവസാനിക്കും. യാത്രകൾ നടത്താൻ പദ്ധതിയുണ്ടെങ്കിൽ മാറ്റിവയ്ക്കുന്നതാണ് നല്ലത്. നിങ്ങളുടെ പണം ശ്രദ്ധാപൂർവ്വം സൂക്ഷിക്കുക. സ്റ്റീൽ പാത്രങ്ങൾ ദാനം ചെയ്യുക.
കുംഭം- സർക്കാർ ജോലികൾക്ക് അപേക്ഷിക്കുന്നതിന് ഉചിതമായ സമയമാണ്. കുടുംബ വഴക്കുകൾ അവസാനിക്കും. നിങ്ങളുടെ രഹസ്യം ആരുമായും പങ്കിടരുത്. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
മീനം- ശുഭകാര്യങ്ങൾ ഉച്ചയ്ക്ക് ശേഷം ചെയ്യുക. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...