Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എന്നാണ് സംഭവിക്കുക?

Grahan 2023:  ജ്യോതിഷ പ്രകാരം ഈ വര്‍ഷം  4 ഗ്രഹണങ്ങൾ സംഭവിക്കാൻ പോകുന്നു. ഇതിൽ 2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും ഉൾപ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 02:59 PM IST
  • 2023 പുതുവർഷം ആരംഭിക്കുമ്പോൾ തന്നെ ജനങ്ങളുടെ മനസ്സിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യം ഈ വര്‍ഷത്തെ ആദ്യ ഗ്രഹണം എപ്പോഴാണ് സംഭവിക്കുക? ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ ഇല്ലയോ എന്നതാണ്.
Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എന്നാണ് സംഭവിക്കുക?

Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എന്നാണ് സംഭവിക്കുക?  

Grahan 2023:  ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വലിയ ജ്യോതിശാസ്ത്ര സംഭവമാണ് ഗ്രഹണം. ജ്യോതിഷികളും വാന നിരീക്ഷകരും ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന ഒന്നാണ് ഗ്രഹണം. 

Also Read:  Zodiac Sign Characteristics: ഈ രാശിക്കാര്‍ പ്രതിസന്ധികളില്‍ നിന്ന് വേഗം ഒളിച്ചോടുന്നവര്‍

ഗ്രഹണ സമയത്ത്, ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് നമ്മുടെ ജീവിതത്തെ ഏറെ ആഴത്തിൽ സ്വാധീനിക്കുന്നു. അതുകൊണ്ടാണ് ഗ്രഹണസമയത്ത് ശ്രദ്ധിക്കണമെന്ന് ജ്യോതിഷികള്‍ പറയുന്നതും മുന്നറിയിപ്പ് നല്‍കുന്നതും. 

Also Read:   Growth in Career: നിങ്ങളുടെ ഓഫീസില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കൂ, ഉന്നതവിജയം വിരല്‍ തുമ്പില്‍

2023 പുതുവർഷം ആരംഭിക്കുമ്പോൾ തന്നെ ജനങ്ങളുടെ മനസ്സിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യം ഈ വര്‍ഷത്തെ ആദ്യ ഗ്രഹണം എപ്പോഴാണ് സംഭവിക്കുക? ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ ഇല്ലയോ എന്നതാണ്. 

ജ്യോതിഷ പ്രകാരം ഈ വര്‍ഷം  4 ഗ്രഹണങ്ങൾ സംഭവിക്കാൻ പോകുന്നു. ഇതിൽ 2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും ഉൾപ്പെടുന്നു. 2023 ലെ ആദ്യ സൂര്യഗ്രഹണവും ആദ്യ ചന്ദ്രഗ്രഹണവും എപ്പോൾ സംഭവിക്കുമെന്നും അതിന്‍റെ പ്രത്യകതകളും അറിയാം  
 
ഗ്രഹണം സംഭവിക്കുന്നത്‌ എപ്പോള്‍?  
ഗ്രഹണം എന്നത് വളരെ വലിയ ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം എന്ന് പറയപ്പെടുന്നത്‌.  ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.
 
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം എന്നാണ് സംഭവിക്കുക?  (When is the first Solar Eclipse of 2023?)

ജ്യോതിഷ പ്രകാരം ഈ വര്‍ഷം,  2023ൽ രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും ഉണ്ടാകും. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം 2023 ഏപ്രിൽ 20ന് നടക്കും. രാവിലെ 7.4ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29ന് ഇത് അവസാനിക്കും. എന്നാല്‍ ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല, അതിനാൽ ഗ്രഹണ സമയത്തെ സുതകം കാലഘട്ടത്തിന് ഇന്ത്യയിൽ പ്രാധാന്യമില്ല. 

ഈ വര്‍ഷത്തെ  ആദ്യ ചന്ദ്രഗ്രഹണം എന്നാണ് സംഭവിക്കുക?   (When is the first Lunar Eclipse of 2023?)

ജ്യോതിഷ പ്രകാരം, 2023 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം 2023 മെയ് 5നാണ്  സംഭവിക്കുക. മെയ്‌  5 ന് രാത്രി 8.45ന് ആരംഭിച്ച് പുലർച്ചെ 1 ന് ചന്ദ്രഗ്രഹണം അവസാനിക്കും. ഈ ചന്ദ്രഗ്രഹണം ഇന്ത്യയുടെ പല ഭാഗങ്ങളിലും ദൃശ്യമാകും. അതുകൊണ്ട് ഈ ചന്ദ്രഗ്രഹണത്തിന് 9 മണിക്കൂർ മുമ്പ് സൂതകം ആരംഭിക്കും. ഇത് ഒരു പൂർണ്ണ ചന്ദ്രഗ്രഹണം ആയിരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News