Shani Rashi Parivartan 2022: ധൻതേരാസ് മുതൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

Shani Margi 2022: നീതിയുടെ ദേവനായ ശനി ഒക്ടോബർ 23 ന് അതായത് ധന്തേരസ് ദിനത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ ശുഭ അവസരത്തിൽ ദീപാവലിയിൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭവും കിടിലൻ ആനുകൂല്യങ്ങളും.     

Written by - Ajitha Kumari | Last Updated : Oct 10, 2022, 12:36 PM IST
  • ശനി ഒക്ടോബർ 23 ന് അതായത് ധന്തേരസ് ദിനത്തിൽ നേർരേഖയിൽ സഞ്ചരിക്കും
  • ദീപാവലിയിൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം
  • ശനി ഈ ദിവസങ്ങളിൽ മകരം രാശിയിലൂടെ സഞ്ചരിക്കുകയാണ്
Shani Rashi Parivartan 2022: ധൻതേരാസ് മുതൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

Shani Margi 2022: ശനി ഈ ദിവസങ്ങളിൽ മകരം രാശിയിലൂടെ സഞ്ചരിക്കുകയാണ്.   എന്നാൽ ഒക്ടോബർ 23 ന് അതായത് ധൻതേരസ് ദിനത്തിൽ ശനി മകരരാശിയിൽ നേർരേഖയിലൂടെ സഞ്ചരിക്കും. ഈ സമയം ഈ 4 രാശിക്കാരുടെ ഭാഗ്യം മിന്നിതിളങ്ങും.  ശനിയുടെ ഈ പാത മാറ്റം നാല് രാശിക്കാർക്കും അശുഭഫലങ്ങളിൽ നിന്നും മോചനം നൽകുകയും ഇവരുടെ മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂർത്തിയാകുകയും ചെയ്യും. ഈ സമയത്ത് ഇവർക്ക് ധനവും  സ്ഥാനമാനങ്ങളും സമ്പാദിക്കാൻ കഴിയും. അതായത് മൊത്തത്തിൽ ഈ 4 രാശിക്കാർക്കും ഇത്തവണത്തെ ദീപാവലി വളരെ ശുഭകരമായിരിക്കുമെന്നർത്‌ഥം. 

Also Read: വെറും 8 ദിവസം മാത്രം; ശുക്ര കൃപയാൽ ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി! 

ഈ രാശിക്കാർക്ക് ശനിയുടെ കൃപ ചൊരിയും

കർക്കടകം (Cancer): ഈ സമയം ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും ഒപ്പം കുടുംബത്തിൽ ഐക്യവും സമാധാനവുമുണ്ടാകും. ജോലിയും ബിസിനസം നന്നായി നടക്കും. പുതിയ ഡീലുകൽ ലഭിച്ചേക്കാം. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകാം. ജോലിസ്ഥലത്ത് നിങ്ങളെ അഭിനന്ദിക്കും.

മിഥുനം (Gemini): ശനിയുടെ പാത മാറ്റം കാരണം ഈ രാശിക്കാർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ ലഭിച്ചേക്കും. ഇവർക്ക് ഈ സമയം അനുഗ്രഹപൂർണ്ണമായിരിക്കും.  ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഇപ്പോഴും കൂടെയുണ്ടാകും. വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.  ധനലാഭമുണ്ടാകും.  കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഒന്നുകൂടി ശക്തമാകും. 

Also Read: എരുമയുടെ മുന്നിൽ ഡാൻസ് കളിച്ച പെൺകുട്ടിയ്ക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

വൃശ്ചികം (Scorpio): ഈ രാശിക്കാർക്കും ഈ സമയം വളരെ ഉത്തമമായിരിക്കും. ദാമ്പത്യ ജീവിതം വിജയകരമാകും. പഠിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ശുഭ വാർത്തകൾ ലഭിക്കും. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും.  ഇത് ബിസിനസിൽ പുതിയ ഉയരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് സഹായമാകും. 

Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ

മേടം (Aries): നീതിയുടെ ദേവനായ ശനിദേവന്റെ പാത മാറ്റം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും.  ഇവർക്ക് എന്തെങ്കിലും കോടതി കേസുകൽ ഉണ്ടായിരുന്നുവെങ്കിൽ അതിൽ നിന്നും രക്ഷനേടാൻ കഴിയും. കുടുംബത്തോടൊപ്പം പുറത്തേക്ക് പോകാനുള്ള അവസരമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പുതിയ വാഹനമോ വസ്തുവോ വാങ്ങാം അതുപോലെ പുതിയ ജോലി ലഭിക്കാനും സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News