ജ്യോതിഷത്തിൽ ശനിക്ക് പ്രത്യേക സ്ഥാനമുണ്ട്. ഗ്രഹങ്ങളുടെ വിധികർത്താവും കർമ്മദാതാവുമായ ശനി ഓരോ വ്യക്തിക്കും അവന്റെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു. ശനിയുടെ രാശി മാറുന്നതിനൊപ്പം അതിന്റെ സ്വാധീനം 12 രാശികളെയും ബാധിക്കുന്നു. 2023 ജനുവരി 17 മുതൽ ശനി നിലവിൽ കുംഭ രാശിയിലാണ്. ജൂൺ 17ന് കുംഭം രാശിയിൽ തന്നെ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങി. നവംബർ 4 വരെ ശനി വിപരീത ദിശയിൽ തന്നെ നീങ്ങും. ഈ കാലയളവിൽ ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കുകയും പണം വർദ്ധിക്കുകയും ചെയ്യും. ഈ രാശികളെക്കുറിച്ച് അറിയാം...
ഇടവം - കുംഭം രാശിയിൽ ശനിയുടെ വക്രഗതി മൂലം ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കുന്നു. ശനി നിലവിൽ നിങ്ങളുടെ വരുമാന, ബിസിനസ് മേഖലകളിലൂടെ കടന്നുപോകുന്നു. ഇത് നവംബർ 4 വരെ ഇടവം രാശികൾക്ക് കാര്യമായ നേട്ടങ്ങൾ നൽകും. സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽ പുരോഗതിക്കും അനുകൂലമായ അവസരങ്ങൾ ഉണ്ടാകും. തൊഴിൽ മാറ്റം പരിഗണിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. പുതിയ വരുമാന സ്രോതസ്സുകളുടെ ആവിർഭാവം നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അതേസമയം ഇടവം രാശിക്കാരായ സംരംഭകർക്ക് വരാനിരിക്കുന്ന സമയങ്ങളിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം.
മകരം - മകരം രാശിക്കാർക്ക് ശനിയുടെ ഈ ചലനം കൂടുതൽ നേട്ടങ്ങൾ നൽകുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതേസമയം നിങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയും. ഇതോടൊപ്പം നിങ്ങളുടെ സാമൂഹിക അന്തസ്സും പ്രശസ്തിയും വർദ്ധിക്കും. എല്ലായിടത്ത് നിന്നും അംഗീകാരം നേടുകയും ചെയ്യും. വരാനിരിക്കുന്ന സമയം ബിസിനസുകാർക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ്. ഇതുകൂടാതെ, ഈ കാലഘട്ടം മതപരമായ തീർത്ഥാടനത്തിനോ യാത്രകൾക്കോ അനുകൂലമായിരിക്കും.
തുലാം - നവംബർ 4 വരെ തുലാം രാശിക്കാർക്ക് ധാരാളം ഐശ്വര്യങ്ങൾ ലഭിക്കുന്നു. ഈ കാലയളവിൽ നിങ്ങൾക്ക് ധാരാളം നല്ല വാർത്തകൾ ഒരേസമയം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഭൗതിക സമ്പത്ത് വർദ്ധിക്കും. സുഖസൗകര്യങ്ങൾ ലഭിക്കും. പെട്ടെന്നുള്ള ധനലാഭം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ വളരെയധികം മെച്ചപ്പെടുത്തും. ഈ കാലയളവിൽ നിങ്ങളുടെ കുടുംബാംഗങ്ങളും പിന്തുണ നൽകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...