Zodiac Sign: ജ്യോതിഷത്തിൽ പറയുന്നത് രാശി അനുസരിച്ച് ലോഹങ്ങൾ ധരിക്കുകയാണെങ്കിൽ അതിന് ഇരട്ടി ഫലം ലഭിക്കും എന്നാണ്. ഓരോ ലോഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ജ്യോതിഷത്തിൽ സ്വർണ്ണം, വെള്ളി, ചെമ്പ്, വെങ്കലം തുടങ്ങിയ ലോഹങ്ങൾ രാശി അനുസരിച്ച് ധരിക്കാൻ ഉപദേശിക്കുന്നു. ഈ ലോഹങ്ങൾക്കെല്ലാം വ്യത്യസ്ത മഹത്വമുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് സ്വർണ്ണത്തിന്റെ മഹത്വത്തെകുറിച്ച് നൽകാം.
Also Read: Garuda Purana: ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഈ 5 ദുശ്ശീലങ്ങൾ ഉപേക്ഷിക്കണം
ജ്യോതിഷത്തിൽ സ്വർണ്ണം ധരിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ടെന്നാണ് പറയുന്നത്. സ്വർണ്ണം ചൂണ്ടുവിരലിൽ ധരിക്കുകയാണെങ്കിൽ വ്യക്തിയുടെ ഏകാഗ്രത വർദ്ധിക്കും. അതുപോലെ സ്വർണ്ണ മോതിരം ധരിക്കുന്നത് രാജയോഗത്തിനുള്ള യോഗം ഉണ്ടാക്കുമെന്നും പറയപ്പെടുന്നു. അതുപോലെ മക്കളുടെ സന്തോഷത്തിൽ വരുന്ന തടസ്സങ്ങൾ നീക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മോതിരവിരലിൽ സ്വർണ്ണം ധരിക്കണം. എന്തായാലും ഏതു രാശിക്കാർക്കാണ് സ്വർണമോതിരം ധരിക്കുന്നത് കൊണ്ട് ഗുണകരമെന്ന് നമുക്ക് നോക്കാം.
Also Read: Viral Video: കളി കോഴിയോട്.. പോരാടാൻ ചെന്ന നായയെ കണ്ടംവഴി ഓടിച്ച് കോഴി, വീഡിയോ വൈറൽ
സ്വർണ്ണം ധരിക്കുന്നത് ഈ രാശിക്കാർക്ക് പ്രത്യേക ഫലം നൽകും (Gold is particularly fruitful for these zodiac signs)
ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് സ്വർണ്ണം ധരിക്കുന്നത് ശുഭകരമാണ്. ഈ രാശിക്കാർക്ക് തങ്ങളുടെ ഭാഗ്യം വർധിപ്പിക്കാൻ സ്വർണ്ണം ധരിക്കുന്നത് നല്ലതാണ്. ഈ രാശിയുടെ അധിപൻ സൂര്യനാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് സ്വർണ്ണം ഗുണം ചെയ്യും.
കന്നി (Virgo): ഈ രാശിക്കാർ ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവരാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഈ ആഗ്രഹം നിറവേറ്റുന്നതിന് സ്വർണ്ണം ധരിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. ഈ രാശിക്കാരുടെ ജാതകത്തിൽ സ്വർണ്ണ മോതിരമോ വളയോ ചങ്ങലയോ ധരിക്കാം. ഈ രാശിക്കാരുടെ അധിപൻ വ്യാഴമാണ്. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ ശുഭഫലങ്ങൾക്ക് സ്വർണം ധരിക്കുന്നത് ഗുണകരമാണ്.
Also Read: ശനി ജയന്തിയിൽ കറുത്ത നൂൽ ധരിക്കൂ.. ലഭിക്കും രാഹു-കേതു കോപത്തിൽ നിന്നും മോചനം!
തുലാം (Libra): ഈ രാശിക്കാർ സ്വർണം ധരിച്ചാൽ അവരുടെ ഭാഗ്യം മാറിമറിയും. അതുകൊണ്ടുതന്നെ ഈ രാശിക്കാരോട് സ്വർണ്ണ മോതിരം ധരിക്കാൻ നിർദ്ദേശമുണ്ട്. ഈ രാശിക്കാരുടെ അധിപൻ ശുക്രനാണ്. .
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...