Lucky Gifts: ഈ സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും ലഭിക്കുന്നതും ഭാഗ്യം

Vastu Tips Lucky Gifts: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  ചില സമ്മാനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെ ഭാഗ്യം നല്‍കും.  ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും  ലഭിക്കുന്നതും  വളരെ ശുഭകരമാണ്.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 11:22 PM IST
  • വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സമ്മാനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെ ഭാഗ്യം നല്‍കും. ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭകരമാണ്.
Lucky Gifts: ഈ സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും ലഭിക്കുന്നതും ഭാഗ്യം

Vastu Tips Lucky Gifts: സമ്മാനങ്ങള്‍ ലഭിക്കുന്നതും നല്‍കുന്നതും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു കാര്യമാണ്. പല പ്രാധാന്യമേറിയ ദിവസങ്ങളും, അതായത് ജന്മദിനമോ വിവാഹ വാർഷികമോ അല്ലെങ്കിൽ ഒരു പ്രത്യേക അവസരമോ ആകട്ടെ അത് കൂടുതല്‍ അവിസ്മരണീയമാക്കുന്നതിന് നാം പലപ്പോഴും സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. 

Also Read:  Morpankhi Plant At Home: മണിപ്ലാന്‍റിനെ കടത്തിവെട്ടും ഈ ചെടി!! വീട്ടില്‍ നട്ടു വളര്‍ത്തൂ, പണത്തിന്‍റെ പെരുമഴ ഉറപ്പ് 

എന്നാല്‍, ഈ സമ്മാനങ്ങള്‍  കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും  സന്തോഷം മാത്രമല്ല, പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എനർജിയും നൽകുന്നു അതായത്, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  ചില സമ്മാനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെ ഭാഗ്യം നല്‍കും.  ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും  ലഭിക്കുന്നതും  വളരെ ശുഭകരമാണ്. ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുന്ന ചില സമ്മാനങ്ങളെക്കുറിച്ച് അറിയാം ...!!

1. ഗണപതിയുടെ ചിത്രം
ഗണപതിയുടെ ചിത്രമോ പെയിന്‍റിംഗോ സമ്മാനിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് വളരെ ശുഭകരമാണ്.  ഇത് നിങ്ങളുടെ  വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. ഗണപതിയുടെ അനുഗ്രഹത്താൽ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിക്കും. 

2. വെള്ളി കൊണ്ടുള്ള പാത്രങ്ങൾ
ഏറ്റവും ശുദ്ധമായ ലോഹങ്ങളിലൊന്നാണ് വെള്ളി. വാസ്തു ശാസ്ത്രമനുസരിച്ച്, വെള്ളി കൊണ്ട് നിർമ്മിച്ച സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ വഴിതെളിക്കുന്നു. ഇത് നിങ്ങളുടെ വീട്ടില്‍ സാമ്പത്തികഭാഗ്യം കൊണ്ടുവരും

3. ജോഡിയായുള്ള ആനകളുടെ പ്രതിമകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍ 

പുരാണത്തില്‍ ആനയെ വളരെ ഐശ്വര്യമായി കണക്കാക്കുന്നു. ആനയും ഗണപതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്മാനമായി  ഒരു ജോടി ആനയുടെ പ്രതിമകളോ ആനയുടെ ചിത്രങ്ങളോ നല്‍കുന്നതും ലഭിക്കുന്നതും വളരെ മംഗളകരമാണ്. സമ്മാനമായി നൽകുന്ന ഈ ആനകൾ വെള്ളിയോ പിച്ചളയോ തടി കൊണ്ടുള്ളതോ ആണെങ്കിൽ നല്ലത്. ചില്ലു കൊണ്ടുണ്ടാക്കിയ ആനകളെയോ എളുപ്പത്തിൽ പൊട്ടാവുന്ന വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ചവയോ സമ്മാനമായി നല്‍കരുത്. 

4, കുതിരകളുടെ ചിത്രം

കടിഞ്ഞാൺ ഇല്ലാത്ത വേഗത്തില്‍ ഓടുന്ന കുതിരകളുടെ  ചിത്രംവീട്ടില്‍ ഉള്ളത് വേഗത്തിലുള്ള പുരോഗതി നൽകുമെന്നാണ് വിശ്വാസം.  അത്തരത്തിലുള്ള 7 കുതിരകളുടെ ചിത്രം സമ്മാനമായി നൽകുകയോ സമ്മാനമായി ലഭിക്കുകയോ ചെയ്താൽ അത് വളരെ ഐശ്വര്യമാണ്.

5. മൺപാത്രങ്ങൾ

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  വീട്ടിൽ മൺപാത്രങ്ങളോ മണ്ണുകൊണ്ടുള്ള  അലങ്കാര വസ്തുക്കളോ ഉള്ളത് വളരെ ശുഭകരമാണ്.  ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു. ഇവ സമ്മാനമായി നൽകുന്നതും ഭാഗ്യമാണ്. ഇത് പണം വരാനുള്ള പുതിയ വഴികൾ തുറക്കുന്നു... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

 

 

 

Trending News