Jupiter Transit 2023: എല്ലാ ഗ്രഹങ്ങളുടെയും അധിപനായ വ്യാഴം ഈ മാസം സംക്രമിക്കാൻ പോകുന്നു. അതായത്, വ്യാഴം മേടരാശിയിൽ പ്രവേശിക്കുകയാണ്. 12 വർഷത്തിന് ശേഷമാണ് ഈ സംക്രമണം നടകുന്നത്. 2023 ഏപ്രിൽ 22-ന് സംഭവിക്കുന്ന ഈ സംക്രമണം പല രാശിക്കാര്‍ക്കും ശുഭ ഫലങ്ങള്‍ നല്‍കുന്നു. വ്യാഴം മേടരാശിയിൽ നിൽക്കുന്ന സമയത്ത്, ജാതകത്തിൽ വ്യാഴം ശക്തമായ വ്യക്തിക്ക് ഏറെ ഭാഗ്യം ലഭിക്കും.
Also Read: Prosperity and Money: സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി, ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാം
ദേവഗുരു ബൃഹസ്പതി ഈ മാസം 22 ന് രാവിലെ 5:15 ന് മേടം രാശിയിൽ പ്രവേശിക്കും, ഒരു വർഷത്തിൽ കൂടുതൽ ഈ രാശിയിൽ നിലനില്‍ക്കുന്ന വ്യാഴം 2024 മെയ് 1 ന് ഉച്ചയ്ക്ക് 1 മണിക്ക് ഇടവം രാശിയിൽ പ്രവേശിക്കും. അതേസമയം, 12 വർഷത്തിന് ശേഷം നടക്കുന്ന വ്യാഴത്തിന്‍റെ സംക്രമണം പല രാശികള്‍ക്കും ശുഭമാണ്. അതായത്, വ്യാഴത്തിന്‍റെ ഈ രാശിമാറ്റം എല്ലാ രാശികളിലും ലഗ്നങ്ങളിലും ഉള്ള ആളുകൾക്ക് വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കും.
Also Read: Akshaya Tritiya 2023: 7 യോഗകളുടെ മഹാസംയോഗം, ഈ ചെറിയ കാര്യം നിങ്ങളുടെ ഭാഗ്യം മാറ്റും, സമ്പത്ത് നിറയും!
എന്നാല്‍, വ്യാഴത്തിന്‍റെ രാശി മാറ്റം ചില രാശിക്കാര്‍ക്ക് കരിയറില്‍ വലിയ പുരോഗതി നല്‍കും. അതായത്, വ്യാഴത്തിന്‍റെ രാശി മാറ്റം മിഥുന രാശിക്കാര്‍ക്ക് വലിയ് നേട്ടമാണ് നല്‍കുന്നത്. ഈ രാശിക്കാര്‍ക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും. നിങ്ങൾക്ക് ഒരു പ്രൊഫഷണൽ ബിരുദമോ ഡിപ്ലോമയോ എടുക്കണമെങ്കിൽ, ഈ സമയത്ത് പ്രവേശനത്തിന് നല്ല സമയമാണ്. കൂടാതെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ജോലി ചെയ്യുന്ന മിഥുനം രാശിക്കാര്‍ക്ക് ഈ സമയം ഏറെ അനുകൂലമാണ്.
എന്നാല്‍, മിഥുനം രാശിക്കാരായ ബിസിനസ് ക്ലാസിന് ഈ അത്ര ശുഭകരമല്ല എങ്കിലും നേട്ടമാണ്. ഇവര്‍ക്ക് ലാഭത്തിൽ കുറച്ച് കുറവുണ്ടാകുമെങ്കിലും വിൽപ്പന വർദ്ധിക്കും. കുറഞ്ഞ ലാഭവും കൂടുതൽ വിൽപ്പനയും എന്ന ആശയം മനസ്സിൽ വെച്ചാണ് ഈ സമയത്ത് ബിസിനസുകാർ മുന്നേറേണ്ടത്.
ജ്യോതിഷം പറയുന്നതനുസരിച്ച് വ്യാഴ സംക്രമം മിഥുന രാശിക്കാരെ സാമ്പത്തികമായി ഏറെ ശക്തരാക്കും. എന്നാൽ, അനധികൃതമായി പണം വരുന്നത് തടയപ്പെടും. ജീവിതപങ്കാളി, സഹോദരങ്ങള്‍ എന്നിവരും ജോലിയില്‍ പുരോഗതി കൈവരിക്കും.
ഈ സമയത്ത് മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഇവർക്ക് രോഗങ്ങളിൽ നിന്ന് വേഗത്തില്‍ മോചനം ലഭിക്കും. ആരോഗ്യത്തിന്‍റെ കാര്യത്തിൽ, മിഥുനം രാശിക്കാര്‍ ഏറെ ശ്രദ്ധിക്കണം. അതായത് ഈ രാശിക്കാര്‍ കൈകള്‍ ശ്രദ്ധിക്കുക. കൈകള്‍ക്ക് നേരിടുന്ന ചെറിയ ആയാസം പോലും അവഗണിക്കരുത്. അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാൽ ഇരുചക്ര വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക.