Shukra Gochar 2022: ശുക്രന്റെ രാശിമാറ്റം: ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം മൂന്ന് ദിവസത്തിനുള്ളിൽ മിന്നി തിളങ്ങും!

Venus Transit in Virgo 2022: സന്തോഷം, ആഡംബരം, സ്നേഹം, സൗന്ദര്യം എന്നിവ നൽകുന്ന ഗ്രഹമായ ശുക്രൻ സെപ്റ്റംബർ 24 ന് കന്നിരാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ രാശിമാറ്റം 3 രാശിക്കാർക്ക് ധാരാളം ധനവും സന്തോഷവും നൽകും.  

Written by - Ajitha Kumari | Last Updated : Sep 22, 2022, 09:24 PM IST
  • ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറുന്നു
  • സെപ്റ്റംബർ 24 ന് ശുക്രൻ രാശി മാറി കന്നിരാശിയിൽ പ്രവേശിക്കും
  • ശുക്രന്റെ ഈ സംക്രമണം 12 രാശിക്കാരേയും ബാധിക്കും
Shukra Gochar 2022: ശുക്രന്റെ രാശിമാറ്റം: ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം മൂന്ന് ദിവസത്തിനുള്ളിൽ മിന്നി തിളങ്ങും!

Shukra Rashi Parivartan 2022: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറുന്നു. സെപ്റ്റംബർ 24 ന് ശുക്രൻ രാശി മാറി കന്നിരാശിയിൽ പ്രവേശിക്കും. ആഡംബരത്തിന്റെയും സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രണയത്തിന്റെയും ഐശ്വര്യത്തിന്റെയും കാരക ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ശുക്രന്റെ ഈ സംക്രമണം 12 രാശിക്കാരേയും ബാധിക്കും.  എങ്കിലും ശുക്രന്റെ ഈ സംക്രമം 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലം ലഭിക്കുകയും  ഒപ്പം അവർക്ക് പണവും സ്നേഹവും സമൃദ്ധിയും നൽകുകയും ചെയ്യും. ശുക്രസംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരം എന്ന് നമുക്ക് നോക്കാം.

Also Read: ഇന്ന് കന്നി മാസത്തിലെ ആയില്യം; വ്രതമെടുക്കുന്നത് ഉത്തമം 

ഇടവം (Taurus): ശുക്രന്റെ സംക്രമണം ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇടവ രാശിയുടെ അധിപനാണ് ശുക്രൻ. ഈ സമയം ഇവരുടെ വരുമാനം വർദ്ധിക്കും. വരുമാന വർദ്ധനവ് വലിയ ആശ്വാസം നൽകും. ജീവിതത്തിൽ സന്തോഷവും സൗന്ദര്യവും വർദ്ധിക്കും. ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ബഹുമാനവും സ്വാധീനവും വർദ്ധിക്കും.

മിഥുനം (Gemini): ശുക്രന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ബിസിനസ്സിൽ ശക്തമായ ലാഭം ഉണ്ടാകും. ബിസിനസ് വിപുലീകരിക്കും.ധനലാഭമുണ്ടാകും. സ്വത്ത് കണ്ടെത്താം. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ജീവിതത്തിൽ ആഡംബരം വർദ്ധിക്കും.

Also Read: ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ കണ്ടാൽ ഞെട്ടും..! 

 

കന്നി (Virgo): ശുക്രൻ കന്നി രാശിയിലാണ് സംക്രമിക്കാൻ പോകുന്നത്.  അതുകൊണ്ടുതന്നെ കന്നി രാശിക്കാർക്ക് അതിന്റെ വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ധനലാഭമുണ്ടാകും. അപ്രതീക്ഷിതമായി പണം കണ്ടെത്താനാകും. പഴയ നിക്ഷേപങ്ങൾ ലാഭകരമാകും. നിക്ഷേപത്തിനും ഇത് നല്ല സമയമാണ്. ബിസിനസ്സ് വർദ്ധിക്കും ഒപ്പം നിങ്ങളുടെ സ്വാധീനവും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News