Guru Vakri: വ്യാഴം വക്രഗതിയിലേക്ക്: ഈ 5 രാശിക്കാർ സൂക്ഷിക്കുക! പരാജയങ്ങളും തടസങ്ങളും ഉണ്ടാകും

Jupiter Retrograde: ഗ്രഹങ്ങളുടെ അധിപനായ വ്യാഴം സെപ്തംബര്‍ 4 ന് വൈകുന്നേരം മേടരാശിയില്‍ വക്രഗതിയില്‍ നീങ്ങാന്‍ തുടങ്ങും.  ഇത് ഡിസംബര്‍ 31 വരെ തുടരും. ശേഷം നേര്‍രേഖയില്‍ സഞ്ചരിച്ചു തുടങ്ങും. വ്യാഴത്തിന്റെ ഈ വക്രഗതി 12 രാശിക്കാരേയും ബാധിക്കും.  

Written by - Ajitha Kumari | Last Updated : Aug 30, 2023, 11:06 PM IST
  • വ്യാഴം സെപ്തംബര്‍ 4 ന് വൈകുന്നേരം മേടരാശിയില്‍ വക്രഗതിയില്‍ നീങ്ങാന്‍ തുടങ്ങും
  • ഇത് ഡിസംബര്‍ 31 വരെ തുടരും
  • ശേഷം നേര്‍രേഖയില്‍ സഞ്ചരിച്ചു തുടങ്ങും
Guru Vakri: വ്യാഴം വക്രഗതിയിലേക്ക്: ഈ 5  രാശിക്കാർ സൂക്ഷിക്കുക! പരാജയങ്ങളും തടസങ്ങളും ഉണ്ടാകും

Guru Vakri 2023: ജ്യോതിഷമനുസരിച്ച് മേടത്തിലെ വ്യാഴത്തിന്റെ വക്രഗതി ചില രാശിക്കാര്‍ക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങള്‍ നൽകും. ഇതോടൊപ്പം എല്ലാ മേഖലയിലും വിജയക്കൊടി പാറിക്കാനാകും. എങ്കിലും ഈ സമയം അല്‍പം ശ്രദ്ധിക്കേണ്ട ചില രാശിക്കാരുണ്ട്. വ്യാഴത്തിന്റെ വക്രഗതിയിൽ ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് നോക്കാം...

Also Read: Raksha Bandhan 2023: 200 വർഷങ്ങൾക്ക് ശേഷം അപൂർവ്വ യോഗം; രക്ഷാബന്ധനിൽ ഈ 5 രാശിക്കാരുടെ സമയം തെളിയും!

ഇടവം (Taurus):  ഇടവം രാശിക്കാരുടെ എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ് വ്യാഴം. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴത്തിന്റെ വക്രഗതി നടക്കാൻ പോകുന്നത്. ഈ സമയം ഇവർക്ക് അത്ര അനുകൂലമല്ല, കാരണം വ്യാഴം നിങ്ങളുടെ ലഗ്‌നാധിപനായ ശുക്രനോട് ശത്രുതയുള്ള ഗ്രഹമാണ്.  മാത്രമല്ല വ്യാഴത്തിന്റെ ഈ മാറ്റം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ഈ സമയം  നിങ്ങള്‍ക്ക് കരള്‍ രോഗം, പ്രമേഹം, അല്ലെങ്കില്‍ സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.  ആരോഗ്യം ശ്രദ്ധിക്കുക.  ഒപ്പം സാമ്പത്തിക തീരുമാനങ്ങളെക്കുറിച്ചും മുൻപ് നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചും പുനര്‍വിചിന്തനം നടത്തണം. നിങ്ങളുടെ അഭ്യുദയകാംക്ഷികളെയും ശത്രുക്കളെയും കുറിച്ച് നല്ല ധാരണയുണ്ടാകണം. ഗാര്‍ഹിക ജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. പുതിയ ഗൃഹം വാങ്ങാനോ പണിയാനോ നല്ല സമയമല്ല.

ചിങ്ങം (Leo): ചിങ്ങം രാശിയില്‍ വ്യാഴം അഞ്ചാമത്തെയും എട്ടാമത്തെയും ഭവനത്തിന്റെ അധിപനാണ്. ഈ രാശിയില്‍ വ്യാഴത്തിന്റെ പിന്മാറ്റം പലര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പഴയ രോഗം ഒരിക്കല്‍ കൂടി തല പൊക്കിയേക്കാം.  കുടുംബത്തില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായേക്കാം. സന്താന ലഭ്യതയിലും തടസ്സങ്ങള്‍ ഉണ്ടാകാം. ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ വരുന്ന സമയമാണ്.

Also Read: ചൊവ്വ-ബുധ യുതി: ഈ 3 രാശിക്കാർക്ക് ഇരട്ടിനേട്ടം ഒപ്പം ആഢംബര ജീവിതവും!

തുലാം (Libra):  തുലാം രാശിയില്‍ വ്യാഴം ഏഴാം ഭാവത്തിലാണ് വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. ഈ സാഹചര്യത്തില്‍ ദാമ്പത്യ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം,  പങ്കാളിയുമായി പിണക്കം ഉണ്ടാകാം, ബന്ധം തകരുന്നതിന്റെ വക്കില്‍ വരെ എത്തിയേക്കാം. ഈ സമയത്ത് നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ജോലിയിലും ബിസിനസ്സിലും പരാജയം നേരിടുന്നതിനൊപ്പം സാമ്പത്തിക സ്ഥിതിയും നിങ്ങളെ മോശമായി ബാധിക്കും. ആരോഗ്യകാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. കരിയറില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

മകരം (Capricorn): മകരം രാശിക്കാരുടെ മൂന്നാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ് വ്യാഴം. മകരം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് വക്രഗതി നടക്കുന്നത്. ഈ സമയം നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം വഷളായേക്കാം. അവരോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മനസിലാക്കി നിങ്ങൾ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കണം. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകുക. അവരുമായുള്ള വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കുക. പുതിയ വീട് വാങ്ങാനോ പണിയാനോ തയ്യാറെടുക്കുന്നവര്‍ക്ക് ചില തടസ്സങ്ങള്‍ ഉണ്ടായേക്കും. വ്യാഴത്തിന്റെ പിന്മാറ്റ സമയത്ത് നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളെയും മുന്‍കാല നിക്ഷേപങ്ങളെയും കുറിച്ച് ബോധവാന്‍മാരായിരിക്കുക.

Also Read: Budh Vakri: സെപ്റ്റംബർ 15 വരെ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ, നിങ്ങളും ഉണ്ടോ?

കുംഭം (Aquarius): കുംഭം രാശിക്കാരുടെ രണ്ട്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് വ്യാഴം. ഇത് നിങ്ങളുടെ ധനകാര്യങ്ങളെ നിയന്ത്രിക്കും. വ്യാഴം നിങ്ങളുടെ ധനകാര്യങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹമാണ്. അതിനാല്‍ മേടം രാശിയിലെ വ്യാഴത്തിന്റെ പിന്മാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശരിക്കും ബാധിക്കുമെന്നതിൽ സംശയം വേണ്ട. നിങ്ങൾ സമ്പാദ്യങ്ങളിലും നിക്ഷേപങ്ങളിലും വിവേകമുള്ളവരായിരിക്കണം.  നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ലാഭം നല്‍കുന്നുണ്ടോ ഇല്ലയോ എന്ന് കൃത്യമായി മനസിലാക്കുക. പ്രതീക്ഷിച്ച പ്രമോഷനോ ഇന്‍ക്രിമെന്റോ ലഭിക്കാത്തവര്‍ക്ക് ശബ്ദം ഉയര്‍ത്താന്‍ കഴിയുന്ന സമയമാണിത്, നിങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ സംസാര ശ്രദ്ധിക്കുക. കുടുംബത്തിന്റെ ആവശ്യങ്ങള്‍ അവഗണിക്കാതിരിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News