ക്ഷേത്രങ്ങളിൽ ദീപങ്ങൾ കൊണ്ട് ഭഗവാനെ അല്ലെങ്കിൽ ഭഗവതിയെ ആരാധിക്കുന്ന പ്രധാന ചടങ്ങാണ് ദീപാരാധന. നട അടച്ചശേഷം ശ്രീകോവിലിനുള്ളില്‍ ദീപാരാധന നടത്തും.
ഈ സമയം ഭക്തർ നാമജപം നടത്തുന്നത് ഉത്തമമാണ്. ശേഷം നടതുറക്കുമ്പോള്‍ ക്ഷേത്രാന്തരീക്ഷം കൈമണിയും മന്ത്രജപത്താലും മുഖരിതമാകും. ഒപ്പം ആദ്യം പര്‍വത വിളക്കും പിന്നീട് തട്ടുവിളക്കും ശേഷം നാഗപത്തിവിളക്കും കൊണ്ട് ഉഴിയും.
Also Read: Vastu Tips: റോഡിൽ വീണു കിടക്കുന്ന കാശ് എടുക്കണോ വേണ്ടയോ? ഫലം എന്താണ് അറിയാം..
ദീപാരാധന കഴിഞ്ഞ് നടതുറക്കുന്ന സമയം വളരെ പ്രധാനമാണ്. അതുപോലെതന്നെ ദീപാരാധന സമയത്തെ ഭഗവത്ദര്ശനവും അതിവിശിഷ്ഠമാണ്. പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന ദീപാരാധന സമയം ഭക്തന്റെ മനസ് ദേവചൈതന്യത്തില്‍ അലിഞ്ഞുചേരുന്നൊരു അവസ്ഥയാണ് ഉണ്ടാക്കുന്നത്.
ഭഗവാനെ ഉഴിഞ്ഞ കര്‍പ്പൂരം തൊഴുത് മുഖത്തിന് അഭിമുഖമായി കൊണ്ടുവരുമ്പോള്‍ ഭഗവത് ചൈതന്യം നമ്മുടെ ശരീരത്തിലേക്ക് പ്രവഹിക്കുന്നതായിട്ട് നമുക്ക് തോന്നും.
ക്ഷേത്രത്തിൽ ഒരു ദിവസം ഒരു പ്രാവശ്യമല്ല വ്യത്യസ്തസമയങ്ങളിൽ ദീപാരാധന നടക്കും. ഈ ഓരോ ദീപാരാധന തൊഴുന്നതിനും ഓരോ ഫലങ്ങളാണ് ഉള്ളത്. പുലര്‍ച്ചെ നിര്‍മാല്യത്തിനും അഭിഷേകത്തിനും ശേഷം ഭഗവാനെ അലങ്കരിച്ച് നടത്തുന്ന അലങ്കാര ദീപാരാധന തൊഴുതാല്‍ മുജന്മപാപങ്ങ തീരുമെന്നാണ് വിശ്വാസം.
Also Read: വീട്ടിലെ പ്രശ്നങ്ങൾ അകറ്റാൻ ദിവസവും ജപിക്കാം ഭദ്രകാളിപ്പത്ത്
അതുപോലെ പന്തീരടിപൂജയുടെ അവസാനം നടത്തുന്ന പന്തീരടി ദീപാരാധന തൊഴുതാല്‍ ഐശ്വര്യവും സമൃദ്ധിയും ധനധാന്യലബ്ധിയും ഉണ്ടാകുമെന്നും ഉച്ചപൂജാ ദീപാരാധന തൊഴുതാല്‍ സമസ്ത പാപങ്ങളും നീങ്ങി ജീവിതത്തില്‍ ഐശ്വര്യം നിറയും എന്നുമാണ് വിശ്വാസം.
സന്ധ്യാസമയത്ത് നടത്തുന്ന ദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും അത്താഴപൂജയ്ക്ക് ശേഷമുള്ള ദീപാരാധന തൊഴുതാല്‍ ദാമ്പത്യസൗഖ്യവുമാണ് ഫലം എന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...