Home Vastu: വീടിന്‍റെ പ്രധാനവതിലിന് സമീപം ഈ സാധനങ്ങള്‍ പാടില്ല, സന്തോഷം ഇല്ലാതാകും

Home Vastu: ഇന്ന് വീട് പണിയുമ്പോള്‍ ആളുകള്‍ വാസ്തു ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. അതായത്, വീടിന് വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് ആ വീടിനെ മാത്രമല്ല അവിടെ താമസിക്കുന്ന ആളുകളേയും സാരമായി ബാധിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 04:29 PM IST
  • ഇന്ന് വീട് പണിയുമ്പോള്‍ ആളുകള്‍ വാസ്തു ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. അതായത്, വീടിന് വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് ആ വീടിനെ മാത്രമല്ല അവിടെ താമസിക്കുന്ന ആളുകളേയും സാരമായി ബാധിക്കും.
Home Vastu: വീടിന്‍റെ പ്രധാനവതിലിന് സമീപം ഈ സാധനങ്ങള്‍ പാടില്ല, സന്തോഷം ഇല്ലാതാകും

Home Vastu: സ്വന്തം ആഗ്രഹപ്രകാരം നന്നായി പണികഴിപ്പിച്ച സുന്ദരമായ വീട് എല്ലാവരുടെയും സ്വപ്നമാണ്. മനസ്സിനിണങ്ങുന്ന രീതിയിൽ ഒരു പുതിയ വീട് പണിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഒരുപാട് ആലോചനകൾക്ക് ശേഷമായിരിയ്ക്കും നാം നമ്മുടെ സ്വപ്നഭവനം പടുത്തുയർത്തുന്നത്. 

Also Read:  Weekly Predictions: ഇടവം, ധനു രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യോദയം, ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും

വീടിന്‍റെ തറ നിർമാണം മുതൽ ഇന്‍റീരിയർ ഡിസൈനിൽ വരെ നമുക്ക് നമ്മുടെതായ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകും. എന്നാല്‍ ചിലപ്പോള്‍ വീടു പണിയൊക്കെ കഴിഞ്ഞ് പാല് കാച്ചലും കഴിഞ്ഞ് താമസം ആരംഭിക്കുമ്പോള്‍ ആയിരിയ്ക്കും ചില പ്രധാന കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ വരുന്നത്.  

Also Read:  PAN Aadhaar Linking Update: പാന്‍ - ആധാര്‍ ലിങ്ക് ചെയ്യാന്‍ കൂടുതല്‍ സമയം, പുതിയ സമയ പരിധി അറിയാം 
 
ഇന്ന് വീട് പണിയുമ്പോള്‍ ആളുകള്‍ വാസ്തു ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. അതായത്, വീടിന് വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് ആ വീടിനെ മാത്രമല്ല അവിടെ താമസിക്കുന്ന ആളുകളേയും സാരമായി ബാധിക്കും. വീടിന്‍റെ വാസ്തു മോശമാണ് എങ്കില്‍ ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് എപ്പോഴും നെഗറ്റീവ് അന്തരീക്ഷം നേരിടേണ്ടിവരും. ഈ സാഹചര്യത്തിൽ വീട് നിര്‍മ്മാണ സമയത്തും അതിന് ശേഷവും പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. 

വീടിനെ മനോഹരമാക്കാനും ദൃഷ്ടി ദോഷത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും വാസ്തു ശാസ്ത്രത്തിൽ പല കാര്യങ്ങള്‍ പരാമർശിച്ചിട്ടുണ്ട്. പ്രധാനമായും വീടിന്‍റെ പ്രധാന വാതിലിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നതുവഴി നിങ്ങളുടെ വീടിനെ  നെഗറ്റിവിറ്റിയില്‍ നിന്നും സംരക്ഷിക്കാന്‍ സാധിക്കുന്നു. 

അതായത്, വാസ്തു ശാസ്ത്രത്തില്‍ വീടിന്‍റെ പ്രധാന വാതിലുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതായത്, വീടിന്‍റെ പ്രധാന വാതിലും സമീപ സ്ഥലങ്ങളും ഈ വൃത്തിയായി സൂക്ഷിക്കണം. ആ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം  

1. ഈ സാധനങ്ങള്‍ വീടിന് പുറത്ത് സൂക്ഷിക്കരുത്‌

വൃത്തികെട്ടതും ഉപയോഗ ശൂന്യവുമായ വസ്തുക്കള്‍ വീടിന് പുറത്ത് വയ്ക്കുന്ന ഒരു ശീലം നമുക്കുണ്ട്. എന്നാല്‍ ഇത് ശരിയല്ല, വാസ്തു ശാസ്ത്രം പറയുന്ന തനുസരിച്ച് ഇത്തരം വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുതെന്നും ഇവ വീടിന് പുറത്തു എറിഞ്ഞുകളയരുത് എന്നും പറയുന്നു. ഇങ്ങനെ ചെയ്യുന്നത് ദൗര്‍ഭാഗ്യം ക്ഷണിച്ചു വരുത്തുന്നു. 

2.  ക്ഷേത്രത്തിന് സമീപം വീട് പണിയുന്നത് വളരെ ശുഭകരമാണെന്ന് പലരും കരുതുന്നു. എന്നാൽ, വാസ്തു ശാസ്ത്ര പ്രകാരം ക്ഷേത്രത്തിന് സമീപം വീട് പണിയുന്നത് ശുഭകരമല്ല. കൂടാതെ, ദുർഗ്ഗയുടെയോ ചണ്ഡീദേവിയുടെയോ ക്ഷേത്രത്തിന് സമീപം ഒരിക്കലും വീട് പണിയരുത്.

2.  വീടിന്‍റെ  പ്രധാന വാതിലിനു മുന്നിൽ ഒരിക്കലും സൂര്യന്‍റെയോ ബ്രഹ്മാവിന്‍റെയോ വിഷ്ണുവിന്‍റെയോ ശിവന്‍റെയോ ക്ഷേത്രം ഉണ്ടാകരുത്. വാസ്തു ശാസ്ത്രത്തില്‍ ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീട് ഈ ക്ഷേത്രങ്ങൾക്ക് സമീപമാണെങ്കിൽ, ഈ ക്ഷേത്രങ്ങളുടെ നിഴൽ നിങ്ങളുടെ വീടിന്മേൽ പതിക്കാതിരിയ്ക്കാന്‍  ശ്രദ്ധിക്കുക.

3. വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ  കിഴക്ക്, വടക്ക്, വടക്ക് കിഴക്ക് മൂലകളിൽ വലിയ പാറയോ വലിയ കല്ലോ തൂണോ പാടില്ല. ഇതും ഏറെ അശുഭകരമായി കണക്കാക്കുന്നു.

4. വീടിന് ചുറ്റുമുള്ള സ്ഥലം എപ്പോഴും വൃത്തിയുള്ളതായിരിക്കണം. ചെളിയും അഴുക്കും ഉണ്ടാകരുത്. ഇതുകൂടാതെ മരം, മതിൽ, മൂല, കിടങ്ങ്, കിണർ, ക്ഷേത്രം എന്നിവയുടെ നിഴൽ വീടിന്‍റെ പ്രധാന വാതിലിന്  മുന്നിൽ പതിക്കരുത്. ഇതും വാസ്തു ശാസ്ത്രത്തില്‍ ഏറെ അശുഭമായി കണക്കാക്കുന്നു. 

വീട്ടില്‍  പോസിറ്റിവിറ്റി നിറയാന്‍ എന്താണ് ചെയ്യേണ്ടത്?  

വീടിന് മുന്‍വശത്ത് പ്രധാന വാതിലിന് സമീപം ഗണപതി വിഗ്രഹം സ്ഥാപിക്കുക

ഗൃഹത്തിൽ വരുന്ന പ്രശ്നങ്ങൾ അകറ്റാനും എല്ലാ തടസ്സങ്ങളിൽ നിന്നും മുക്തി നേടാനും വീടിന്‍റെ പ്രധാന വാതിലിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നത് സഹായിയ്ക്കും. വീടിന്‍റെ പ്രധാന വാതിലില്‍ ഉപവിഷ്ടനായ ഗണപതി എല്ലാ വിധത്തിലും ഐശ്വര്യമാണ് എന്നാണ് പറയപ്പെടുന്നത്.  

വീടിന് മുന്‍വശത്ത് പ്രധാന വാതിലിന് സമീപം മനോഹരമായ പൂക്കൾ ഉണ്ടാകുന്ന ചെടികള്‍ നടാം  

 വീടിന്‍റെ പ്രധാന വാതിലിന് സമീപം മനോഹരമായ ചെടികള്‍ നടാം. വീടിന് പുറത്ത് പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്നത് മംഗളകരമാണെന്ന് വാസ്തു വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ ഒരിക്കലും ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിന് കുറവുണ്ടാകില്ല, കുടുംബാംഗങ്ങൾ എപ്പോഴും പുരോഗതിയുടെ പാതയിലായിരിയ്ക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News