Eyebrows: മുഖം മനസിന്‍റെ കണ്ണാടി എന്നാണല്ലോ പറയാറ്.... സാമുദ്രിക ശാസ്ത്രത്തിൽ, മനുഷ്യന്‍റെ അവയവങ്ങളുടെ ഘടന നോക്കി, ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും, അയാളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചും അറിയാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍, നിങ്ങള്‍ക്കറിയുമോ കണ്ണുകളുടെ ഘടനയും നിറവും ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കും. എന്നാൽ സാമുദ്രിക ശാസ്ത്രത്തിൽ (Samudra Shastra) കണ്ണുകൾ മാത്രമല്ല, ഒരു വ്യക്തിയുടെ പുരികത്തിന്‍റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്നാണ് പറയുന്നത്.
Also Read: H3N2 Virus Outbreak: എച്ച്3എൻ2 ഇൻഫ്ലുവൻസ, കുട്ടികളെ എങ്ങിനെ സംരക്ഷിക്കാം?
പുരികങ്ങളുടെ ആകൃതി നോക്കി ഒരു വ്യക്തിയെ എങ്ങനെ മനസിലാക്കാം?
1. തടിച്ച കറുത്ത പുരികങ്ങള്‍
കറുത്ത തടിച്ച പുരികമുള്ളവര്‍ കഴിവുള്ളവരും കലാസ്നേഹികളുമാണ്. കൂടാതെ, ഈ ആളുകൾ ജീവിതം പൂർണ്ണമായി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് ഇവര്‍ ആകുലപ്പെടാറില്ല. ഇവര്‍ക്ക് ആത്മവിശ്വാസം വളരെ കൂടുതലാണ്. അതേസമയം, ഇവരുടെ ഹോബികളും വിനോദങ്ങളും ഏറെ ചെലവേറിയതാണ്. ഇക്കൂട്ടര്‍ ഇപ്പോഴും തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജീവിതത്തിൽ കൂടുതല്‍ ഉയരാന്‍ ആഗ്രഹിക്കുകയും അതിനായിനന്നായി പരിശ്രമിക്കുകയും ചെയ്യുന്നവരാണ്.
2. ഉയര്‍ന്നതും താഴ്ന്നതുമായ പുരികങ്ങള്‍ ഉള്ളവര്‍
പുരികം അൽപ്പം ഉയർന്നതും താഴ്ന്നതുമായ ആളുകകള്‍ ജീവിതത്തിലുടനീളം കഠിനാധ്വാനം ചെയ്യുന്നു, എന്നാൽ, കഠിനാധ്വാനത്തിനനുസരിച്ച് അവർക്ക് പ്രതിഫലം ലഭിക്കില്ല. അവർ ജീവിതത്തില്‍ താരതമ്യേന സാമ്പത്തികമായി ദുർബലരായി തുടരുന്നു. ഇവര്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഇവര്‍ വളരെ വേഗം ദേഷ്യപ്പെടും. ഇവര്‍ക്ക് അവരുടെ ജോലിയില്‍ മറ്റൊരാള്‍ ഇടപ്പെടുന്നത് ഇഷ്ടമല്ല, കൂടാതെ, തികച്ചും സ്വാതന്ത്ര്യ പ്രേമികളാണ് ഇവര്‍.
3. കൂടിച്ചേര്‍ന്ന പുരികം ഉള്ളവര്‍
തമ്മില്‍ ചേര്‍ന്നിരിയ്ക്കുന്ന പുരികമുള്ളവര്‍ അതിമോഹമുള്ളവരും വളരെ ബുദ്ധിശാലികളുമായിരിയ്ക്കും. ഈ ആളുകൾ എപ്പോഴും അവരുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കുകയും അവരുടെ സ്വപ്നങ്ങൾ നിറവേറ്റാന്‍ പരിശ്രമിക്കുകയും ചെയ്യും. സ്വന്തം ആവശ്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് നേടിയെടുക്കാന്‍ ഇവര്‍ക്ക് അസാമാന്യ കഴിവാണ് ഉള്ളത്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് ഇവര്‍ ആലോചിക്കാറില്ല.
4. നേർത്ത പുരികങ്ങൾ ഉള്ളവര്‍
സാമുദ്രിക ശാസ്ത്രം പറയുന്നതനുസരിച്ച് നേര്‍ത്ത പുരികങ്ങൾ ഉള്ള ആളുകള്‍ അമിതമായി ചിന്തിക്കുന്നവരാണ്. ഇവര്‍ ജോലി ചെയ്യാന്‍ അല്പം മടി കാണിക്കുന്നവരാണ്. അശ്രദ്ധ ഇവരുടെ മുഖമുദ്രയാണ്. അതിനാല്‍ ഇക്കൂട്ടര്‍ക്ക് പ്രധാനപ്പെട്ട, ഉത്തരവാദിത്വമുള്ള കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് ഒരു വട്ടം ആലോചിക്കുന്നത് നല്ലതാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...