Horoscope January 19, 2022: അല്പം ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കാം, ഇന്നത്തെ രാശിഫലം

ഇടവം രാശിക്കാർ യുക്തിസഹമായി ചിന്തിക്കുകയും കുടുംബത്തിന് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്തുകയും ചെയ്യുക. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 07:37 AM IST
  • കുംഭം രാശിക്കാർ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് അനുകൂലമാവില്ല.
  • വൃശ്ചികം രാശിക്കാർ സാമ്പത്തിക പ്രശ്നങ്ങൾ കാരണം നടത്താൻ കഴിയാതിരുന്ന ആ​ഗ്രഹങ്ങൾ എല്ലാം പൂർത്തീകരിക്കുക.
  • തുലാം രാശിക്കാർ നിങ്ങളെ അലട്ടുന്നത് എന്താണെന്ന് സുഹൃത്തുക്കളുമായി പങ്കിടാൻ കുറച്ച് സമയം ചെലവഴിക്കുക.
Horoscope January 19, 2022: അല്പം ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കാം, ഇന്നത്തെ രാശിഫലം

മേടം (Aries): നിങ്ങൾക്ക് ചുറ്റുമുള്ള ഊർജ്ജങ്ങളെ ഉൾക്കൊള്ളുന്നതിൽ നിങ്ങൾ വളരെ മികച്ചവരാണ്. നിങ്ങൾക്ക് ​ഗുണവും ദോഷവും ചെയ്യുന്നവരെ മനസിലാക്കാൻ കഴിയും. ഇന്ന്, നിങ്ങളുടെ സുഹൃത്തിന് ചുറ്റുമുള്ള ആളുകൾ നല്ലവരാണോ അല്ലയോ എന്ന് മനസിലാക്കാൻ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. നിങ്ങളുടെ അവബോധത്താൽ അവരെ സഹായിക്കുകയും അവരെ ശരിയായ പാതയിൽ നയിക്കുകയും ചെയ്യുക.

ഇടവം (Taurus): കുടുംബ തീരുമാനങ്ങളിൽ ഇന്ന് അല്പം വിഷമങ്ങൾ നേരിടേണ്ടി വരാം. എന്ത് ചെയ്യണം, ആർക്കൊപ്പം നിൽക്കണം എന്ന രീതിൽ തീരുമാനങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കും. യുക്തിസഹമായി ചിന്തിക്കുകയും കുടുംബത്തിന് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്തുകയും ചെയ്യുക. ഈ തീരുമാനം നിങ്ങളെയും നിങ്ങളുടെ മുഴുവൻ കുടുംബത്തെയും ബാധിക്കുമെന്നതിനാൽ കൂടുതൽ പ്രായോഗികമായ വ്യക്തിയുടെ വശം തിരഞ്ഞെടുക്കുക.

Also Read: Horoscope January 17, 2022: തിങ്കളാഴ്ച ഈ രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും, ഇന്നത്തെ രാശിഫലം അറിയാം...

മിഥുനം (Gemini): ഇന്ന് നിങ്ങളുടെ സമയം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങൾ വിചാരിച്ചതിലും വേഗത്തിൽ ദിവസം നിങ്ങളിൽ നിന്ന് ഓടിപ്പോവാൻ പോകുന്നു. നിങ്ങളുടെ ഡെഡ്‌ലൈനുകളിൽ എത്താൻ നിങ്ങൾക്ക് ധാരാളം സമയമുണ്ടെന്ന് നിങ്ങൾ കരുതിയേക്കാം, എന്നാൽ അതിന് കഴിയാതെ വന്നേക്കാം. നിങ്ങളുടെ എല്ലാ ജോലികളും പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ ദിവസം നന്നായി ആസൂത്രണം ചെയ്യുക, അല്ലെങ്കിൽ നിങ്ങൾ കുഴപ്പത്തിലായേക്കാം. പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ സമയം പാഴാക്കരുത്.

കർക്കടകം (Cancer): കർക്കടക രാശിയുടെ രണ്ട് സുപ്രധാന തീരുമാനങ്ങൾക്കിടയിൽ നിങ്ങൾ കുടുങ്ങിയേക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്തും അന്തിമ തീരുമാനമായിരിക്കും എന്ന് ഓർക്കുക. നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും ഉത്തരം നൽകാനും മറ്റാരെയും അനുവദിക്കരുത്. നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈകളിൽ തന്നെയായിരിക്കണം. അപ്പോൾ കാര്യങ്ങൾ മികച്ചതായിരിക്കും. നിങ്ങൾ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യും.

ചിങ്ങം (Leo): ഇന്നത്തെ ദിവസം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാൻ നോക്കുക. വീടിനുള്ളിൽ സുരക്ഷിതമായി ഇരുന്ന നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. റിസ്ക് എടുക്കാനും പുതിയത് ആരംഭിക്കാനും നല്ല ദിവസമല്ല. നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുക.

കന്നി (Virgo): ഭാഗ്യം ഇന്ന് നിങ്ങളുടെ ഭാഗത്താണ്. നിങ്ങൾ ആഗ്രഹിക്കുന്നത് നേടാൻ സാധിക്കും. നിങ്ങൾ ആവശ്യപ്പെടുന്നതൊന്നും ആരും ഇന്ന് നിഷേധിക്കില്ല. ആ​ഗ്രഹിക്കുന്ന കാര്യങ്ങൾക്കൊക്കെ Yes ലഭിക്കുന്ന ദിവസമായിരിക്കും ഇത്.

Also Read: ഈ രാശിയിലെ പെൺകുട്ടികൾ വീട് മുതൽ ഓഫീസ് വരെ തങ്ങളുടെ മുദ്ര പതിപ്പിക്കും

തുലാം (Libra): മനസിൽ നിന്നും മായ്ച്ച് കളയേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു സുഹൃത്തിനോട് സംസാരിക്കുക. നിങ്ങളെ അലട്ടുന്നത് എന്താണെന്ന് അവരുമായി പങ്കിടാൻ കുറച്ച് സമയം ചെലവഴിക്കുക. അത് നിങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകും. അടക്കിപ്പിടിച്ച പിരിമുറുക്കവും സമ്മർദ്ദവും നിങ്ങളുടെ ശരീരത്തിന് നല്ലതല്ല. ധ്യാനം, അല്ലെങ്കിൽ വ്യായാമം എന്തെങ്കിലും ചെയ്ത് ആ പിരിമുറുക്കം ഒഴിവാക്കാൻ ശ്രമിക്കുക.

വൃശ്ചികം (Scorpio): കുറച്ച് കാലമായി നിങ്ങൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ ഇന്ന് അതിന് അനുകൂലമായ ദിവസമാണ്. സാമ്പത്തികം അനുകൂലമായി വരും. ഭാവിയിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സഹായിക്കാൻ കഴിയുന്ന എന്തെങ്കിലും നിക്ഷേപം നടത്തുന്നുവെന്ന് ഉറപ്പാക്കുക. സാമ്പത്തിക പ്രശ്നങ്ങൾ കാരണം നടത്താൻ കഴിയാതിരുന്ന ആ​ഗ്രഹങ്ങൾ എല്ലാം പൂർത്തീകരിക്കുക.

ധനു (Sagittarius): നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, കരിയർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജീവിതത്തിൽ നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാൻ ഇന്ന് നിങ്ങൾ സമയം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ജീവിതം എങ്ങനെ അവസാനിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തത നിങ്ങൾക്ക് ആവശ്യമാണ്. ഇന്ന് ഇത് ആസൂത്രണം ചെയ്യുക, നിങ്ങൾക്ക് സമാധാനം അനുഭവപ്പെടും.

മകരം (Capricorn): നിങ്ങളുടെ ആശയവിനിമയ ശക്തി ഇന്ന് ഉയർന്നതായിരിക്കും. പുതിയ ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും നിങ്ങളെ സഹായിക്കും. നിങ്ങളുടെ വാക്കുകൾ കൊണ്ട് ആളുകളെ ആകർഷിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്. മനസ്സിൽ ഒരു അജണ്ടയോടെ എല്ലാവരോടും സംസാരിക്കുകയും നിങ്ങളുടെ ആകർഷകമായ വശം അവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

കുംഭം (Aquarius): ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് അനുകൂലമാവില്ല. പകരം, ഒരു ബോർഡ് ഗെയിം കളിക്കുക, ടിവി കാണുക തുടങ്ങിയവയിൽ സമയം ചെലവഴിക്കുക. ഇന്ന് കാര്യങ്ങൾ സുഗമമായി നടക്കും. സമ്മർദ്ദങ്ങളൊന്നും നിങ്ങളുടെ വഴിക്ക് വരാൻ പോകുന്നില്ല, അതിനാൽ നിങ്ങളുടെ ദിവസം അനൂകൂലമാവും.

മീനം (Pisces): നിങ്ങൾക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാതിരിക്കുക. നിങ്ങളുടെ ജോലിസ്ഥലത്ത് ആളുകളുടെ മറ്റൊരു വശം നിങ്ങൾ കാണും, അതിലൂടെ ഈ ആളുകളോട് എങ്ങനെ പെരുമാറണമെന്ന് മനസ്സിലാക്കുകയും ചെയ്യും. നിങ്ങളുടെ മൗനം മുതലെടുക്കാൻനആരെയും അനുവദിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News