Color for Home and vastu: ഏത് ദിശയിൽ ഏത് നിറം? കുട്ടികളുടെ മുറികള്‍ക്ക് നല്‍കാം ഈ 5 അടിപൊളി നിറങ്ങള്‍

Color for Home and vastu:  വാസ്തു ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, നിറങ്ങൾക്ക് വ്യത്യസ്ത ദിശകളിൽ ആധിപത്യമുണ്ട്, അവയുടെ ഫലം അതിനനുസരിച്ചാണ്. നിറങ്ങൾ ശരിയായ ദിശയില്‍  ഉപയോഗിക്കുന്നതിലൂടെ, ജീവിതത്തിലും കെട്ടിടങ്ങളിലും വാസ്തു സംബന്ധമായ തകരാറുകൾ ഇല്ലാതാക്കാൻ കഴിയും. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 05:58 PM IST
  • നിങ്ങള്‍ വീട് പെയിന്‍റ് ചെയ്യുമ്പോള്‍ ഏത് ദിശയിൽ ഏത് നിറമാണ് ഉപയോഗിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. വാസ്തു അനുസരിച്ച് നിറങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും.
Color for Home and vastu: ഏത് ദിശയിൽ ഏത് നിറം? കുട്ടികളുടെ മുറികള്‍ക്ക് നല്‍കാം  ഈ 5 അടിപൊളി നിറങ്ങള്‍

Color for Home and vastu: വാസ്തു ശാസ്ത്രം അനുസരിച്ച് നിറങ്ങള്‍ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. വാസ്തു ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, നിറങ്ങൾക്ക് വ്യത്യസ്ത ദിശകളിൽ ആധിപത്യമുണ്ട്, അവയുടെ ഫലം അതിനനുസരിച്ചാണ്. നിറങ്ങൾ ശരിയായ ദിശയില്‍  ഉപയോഗിക്കുന്നതിലൂടെ, ജീവിതത്തിലും കെട്ടിടങ്ങളിലും വാസ്തു സംബന്ധമായ തകരാറുകൾ ഇല്ലാതാക്കാൻ കഴിയും. 

Also Read:  Love Horoscope: ഈ രാശിക്കാരുടെ ജീവിതം പ്രണയത്താല്‍ നിറയും!! പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ഈ ആഴ്ച എങ്ങിനെ? 
 
അതായത്, നിങ്ങള്‍ വീട് പെയിന്‍റ് ചെയ്യുമ്പോള്‍ ഏത് ദിശയിൽ ഏത് നിറമാണ് ഉപയോഗിക്കേണ്ടത് എന്ന്  അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. വാസ്തു അനുസരിച്ച് നിറങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും.

Also Read: Black Thread Impact: കഴുത്തിൽ കറുത്ത നൂൽ കെട്ടിയാൽ ലഭിക്കും 5 അത്ഭുതകരമായ ഗുണങ്ങൾ
 
ഏത് ദിശയിൽ ഏത് നിറം?  

വീടിന്‍റെ കിഴക്ക് ദിശയിൽ വെള്ള നിറം ഗുണം ചെയ്യും. അതുപോലെ, കെട്ടിടത്തിന്‍റെ പടിഞ്ഞാറ് ഭാഗം നീല നിറത്തിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് കണക്കാക്കപ്പെടുന്നു, കാരണം ഈ ദിശകൾ ഈ നിറങ്ങളാൽ ആധിപത്യം പുലർത്തുന്നു. വടക്ക് ദിശയിലുള്ള ഭാഗം പച്ച നിറമാക്കം. തെക്ക് ദിശയിലുള്ള ഭാഗത്തിന് ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറമാണ് ഉത്തമം. ഈ വിധത്തിൽ ഈ നാല് ദിക്കുകളിലെയും നിറങ്ങൾ സംയോജിപ്പിക്കുന്നത് നിങ്ങൾക്ക് മംഗളകരമായ ഫലങ്ങൾ നൽകും. 

Vastu Tips For Kids Room: കുട്ടികള്‍ക്കായി കിടപ്പുമുറി ഒരുക്കുമ്പോള്‍ നൂറു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ ആവശ്യങ്ങള്‍ നിരവധിയാണ്. അവര്‍ക്ക് പഠിക്കണം, കളിക്കണം, ഉറങ്ങണം കൂടാതെ പല പല ആക്റ്റിവിറ്റികള്‍ ചെയ്യണം. എല്ലാറ്റിനും അവര്‍ക്കായി മുറിയില്‍ സൗകര്യം ഒരുക്കുക എന്നത് ശ്രമകരമായ ജോലിയാണ്.  

കുട്ടികളുടെ മുറികള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കേണ്ടത് അനിവാര്യമാണ്.  ഗൃഹപാഠം ചെയ്യാനും കളിക്കാനും ഉറങ്ങാനും കുട്ടികൾ അവരുടെ മുറികളിൽ ഗണ്യമായ സമയം ചെലവഴിക്കുന്നു. കൂടാതെ, അവരുടെ മുറികള്‍ അവര്‍ക്ക് ഏറ്റവും  ഇഷ്ടപ്പെട്ടതും  സുരക്ഷിതത്വവും സന്തോഷവും നല്‍കുന്ന സ്ഥലവും കൂടിയാണ്.  

അതിനാല്‍ തന്നെ  കുട്ടികളുടെ മുറി തയ്യാറാക്കുമ്പോള്‍  പല കാര്യങ്ങളും ശ്രദ്ധിക്കണം. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  കുട്ടികളുടെ സ്വഭാവപ്രകൃതമനുസരിച്ച് വേണം അവരുടെ മുറിയ്ക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. നിങ്ങളുടെ കുട്ടിയുടെ മുറിക്ക് ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന 5 നിറങ്ങൾ പരിശോധിക്കാം.  

നീല നിറം:  നിങ്ങൾക്ക് ഒരു ഹൈപ്പർ ആക്റ്റീവ് കുട്ടിയുണ്ടെങ്കിൽ, അവന്‍റെ അല്ലെങ്കിൽ അവളുടെ മുറിയ്ക്ക് നീല നിറം നല്‍കാം. വാസ്തു പ്രകാരം, ചില നിറങ്ങൾക്ക് ശാന്തമായ ഫലങ്ങള്‍ ഉണ്ട്.  ഈ നിറങ്ങള്‍ക്ക് മുറിയുടെ ഊർജ്ജം മാറ്റാൻ കഴിയും. എന്നാല്‍, മുറിക്ക് വടക്ക് അഭിമുഖമായി ഒരു ജനല്‍ ഉണ്ടെങ്കില്‍  നീല നിറം ഉപയോഗിക്കുന്നത് ഒഴിവാക്കണം. 

പച്ച നിറം:  നിങ്ങളുടെ കുട്ടി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടുപെടുന്നുണ്ടെങ്കിൽ മുറിയില്‍ പച്ച നിറം ഉപയോഗിക്കാം. നമുക്ക് ചുറ്റുമുള്ള  പ്രകൃതിയും പച്ചയായതിനാൽ  ഈ നിറം സ്വാഭാവികമായും ഒരു ശാന്തമായ നിറമാണ്.  ഈ നിറം  ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.  

മഞ്ഞ നിറം:  വാസ്തു ശാസ്ത്ര പ്രകാരം, മഞ്ഞ നിറം  കുട്ടികളുടെ മുറിക്ക് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.  മഞ്ഞ നിറവും ശാന്തമായ നിറമായി കണക്കാക്കപ്പെടുന്നു. ഈ നിറം കുട്ടികളുടെ  മാനസികാവസ്ഥയെ സന്തുലിതമാക്കുകയും അവരുടെ പെരുമാറ്റം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.  

പർപ്പിൾ നിറം:  നിങ്ങളുടെ കുട്ടിയുടെ മുറിയുടെ നിറമായി പർപ്പിൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വാസ്തു നുറുങ്ങുകളിൽ ഒന്നാണ്. ഈ നിറം മുറിയില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമല്ല, കുട്ടികള്‍ക്ക് നല്ല വിശ്രമം ലഭിക്കാനും സഹായിക്കുന്നു. കുട്ടികളിലെ ഉറക്ക സമയവും രീതികളും മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.  

പിങ്ക് നിറം:  പിങ്ക് നിറം ഏറെ ലളിതമായ നിറമാണ്‌. ഇത്  വളരെ ഇളം നിറമാണ്‌ ഒപ്പം  ശാന്തതയും  സമാധാനവും പ്രതിഫലിപ്പിക്കുന്നു.  നിങ്ങളുടെ കുട്ടിയുടെ മുറിക്കായി  നിറങ്ങള്‍ പരിഗണിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും പിങ്ക് നിറം  ഒഴിവാക്കാതിരിയ്ക്കുക.  ഇളം നിറങ്ങൾ കുട്ടികളുടെ മനസിനും ഏറെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News