ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സ്വന്തം രാശി മാറ്റുന്നു. അതുപോലെ, ചില സമയങ്ങളിൽ ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും സംഭവിക്കുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റവും അവയുടെ ചലനങ്ങളും ഓരോ രാശികളെയും ബാധിക്കും. ചില രാശിക്കാർക്ക് അത് ഗുണകരവും ചിലർക്ക് ദോഷവുമാണ് ഈ ഗ്രഹ രാശിമാറ്റങ്ങൾ. ഹിന്ദു കലണ്ടർ അനുസരിച്ച്, ഫെബ്രുവരി 28 ന് രാവിലെ 9 മണിക്ക് കുംഭം രാശിയിൽ ബുധൻ അസ്തമിക്കും. ഏഴ് രാശികൾക്ക് ഇത് മൂലം പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം.
ഇടവം: ബുധന്റെ അസ്തമയം ഇടവം രാശിക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മനസ്സിൽ നീരസം ഉണ്ടാകും. ഏറ്റെടുക്കുന്ന ജോലികളിൽ തടസ്സങ്ങൾ ഉണ്ടാകും.
മിഥുനം: ബുധൻ അസ്തമിക്കുമ്പോൾ, മിഥുനം രാശിക്കാർക്ക് അവരുടെ ജോലിയിൽ പ്രശ്നങ്ങൾ നേരിടാം. ബിസിനസിൽ ലാഭമുണ്ടായേക്കും. വിദ്യാർത്ഥികൾക്ക് ഈ കാലയളവ് പ്രശ്നമാണ്. അതുകൊണ്ട് സൂക്ഷിക്കുക.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബിസിനസിൽ ബുധൻ ഉയർച്ച താഴ്ചകൾ സൃഷ്ടിക്കും. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. സാമ്പത്തിക സ്ഥിതി ദുർബലമായി തുടരും. ഗുരുതരമായ നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. ചെലവുകൾ വർധിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യും.
Also Read: Success Mantra: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ, വിജയം എന്നും കൈപ്പിടിയില്‍..!!
കന്നി: കുംഭം രാശിയിലെ ബുധന്റെ സംക്രമണം കന്നി രാശിക്കാർക്ക് അശുഭകരമാണ്. നിയമപരമായ കാര്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ജോലി ചെയ്യുന്നിടത്ത് തർക്കങ്ങൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വാക്കുകൾ നിയന്ത്രിക്കുന്നതാണ് നല്ലത്.
തുലാം: തുലാം രാശിക്കാർക്ക് ബുധന്റെ അസ്തമയം ഗുണകരമായിരിക്കില്ല. മാതാപിതാക്കളുടെയും നിങ്ങളുടെയും ആരോഗ്യത്തിൽ ശ്രദ്ധ വേണം. നിക്ഷേപം നടത്താൻ അനുകൂല സമയമല്ല ഇത്.
മകരം: മകരം രാശിക്കാർക്ക് പ്രതികൂല ഫലങ്ങളാകും ഈ കാലളവിൽ ലഭിക്കുക. വാക്കുകൾ നിയന്ത്രിക്കണം. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ദേഷ്യം നിയന്ത്രിക്കണം.
കുംഭം: കുംഭം രാശിക്കാർക്ക് ബുധന്റെ അസ്തമയം അശുഭകരമാണ് സാമ്പത്തിക നഷ്ടം ഉണ്ടാകും. അത് നിങ്ങളെ സമ്മർദ്ദത്തിലാക്കും. കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും.
പ്രശ്നങ്ങൾ മാറാൻ എന്ത് ചെയ്യണം?
ജ്യോതിഷ പ്രകാരം ബുധന്റെ അസ്തമയം മൂലമുണ്ടാകുന്ന പ്രതികൂല ഫലങ്ങളിൽ നിന്ന് രക്ഷ നേടാൻ ദുർഗ്ഗാ ദേവിയെ ആരാധിക്കണം. ബുധനാഴ്ചകളിൽ നടത്തുന്ന പൂജകൾ കൂടുതൽ ഗുണകരമാണ്. ബുധൻ ഗ്രഹവുമായി ബന്ധപ്പെട്ട മന്ത്രങ്ങൾ ജപിക്കണം. പച്ചയോ ചുവപ്പോ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. കൂടാതെ പച്ചക്കറികളോ ഭക്ഷണമോ ദാനം ചെയ്യണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...