Buddha Purnima 2021: അറിയാം ഭഗവാൻ ബുദ്ധൻ പകർന്നുതന്ന പാഠങ്ങൾ

Buddha Purnima 2021: ഇന്ന് ബുദ്ധ പൂർണിമ. വൈശാഖ പൂർണിമ ദിനത്തിലാണ് ബുദ്ധൻ ജനിച്ചത്.  മാത്രമല്ല ഇതേ ദിവസമാണ് അദ്ദേഹത്തിന് ബോധി വൃക്ഷത്തിന് കീഴിൽ ജ്ഞാന പ്രാപ്തിയുണ്ടായത്.     

Written by - Ajitha Kumari | Last Updated : May 26, 2021, 06:37 AM IST
  • ഇന്ന് ബുദ്ധ പൂർണിമ
  • മഹാത്മാ ബുദ്ധന്റെ ചിന്തകൾക്ക് ജീവിതത്തെ മാറ്റാൻ കഴിയും
  • സുഹൃത്തുക്കൾ മുതൽ സന്തോഷം പങ്കിടുന്നതുവരെയുള്ള പാഠങ്ങൾ
Buddha Purnima 2021: അറിയാം ഭഗവാൻ ബുദ്ധൻ പകർന്നുതന്ന പാഠങ്ങൾ

Buddha Purnima 2021: വൈശാഖ പൂർണിമ  (Vaishakh Purnima) ദിനത്തിലാണ് ബുദ്ധൻ ജനിച്ചത്, അതിനാലാണ് ഈ ദിനം ബുദ്ധ പൂർണിമ (Buddha Purnima) എന്നറിയപ്പെടുന്നത്. ശ്രീബുദ്ധന്റെ അനുയായികൾക്കുള്ള ഏറ്റവും വലിയ ഉത്സവമാണിത്. 

ഈ ദിവസമാണ് ഭഗവാൻ ബുദ്ധന് (Bhagwan Buddha)ബോധി വൃക്ഷത്തിൻ (Bodhi Tree) കീഴിൽ ജ്ഞാന പ്രാപ്തിയുണ്ടായത്.  അതിനുശേഷമാണ് അദ്ദേഹത്തെ ബുദ്ധൻ എന്ന് വിളിക്കാൻ തുടങ്ങിയത്. ഈ വർഷം മെയ് 26 ന് അതായത് ഇന്നാണ് ബുദ്ധ പൂർണ്ണിമ ആഘോഷിക്കുന്നത്.

Also Read: Lunar Eclipse 2021: ഗ്രഹണം മെയ് 26-ന്, നക്ഷത്രക്കാർ സൂക്ഷിക്കണം

ബുദ്ധൻ നിരവധി പ്രധാന പാഠങ്ങൾ നൽകിയിട്ടുണ്ട്

ശ്രീബുദ്ധൻ തന്റെ ജീവിതകാലത്ത് വളരെയധികം യാത്ര ചെയ്യുകയും ജനങ്ങൾക്ക് ധാരാളം കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.  അദ്ദേഹവും അദ്ദേഹത്തിന്റെ ഒരു കൂട്ടം വിദ്യാർത്ഥികളും ഗ്രാമങ്ങളിൽ പോയി താമസിക്കുകയും ആളുകളോട് മതം, സത്യം, സത്യസന്ധത എന്നിവയുടെ പാത പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 

അദ്ദേഹം തന്റെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുത്ത് അവരുടെ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തിയിരുന്നു.  ആ കഥകളൊക്കെ പ്രസിദ്ധമാണ്.  ബുദ്ധൻ പകർന്നുകൊടുത്ത ചില പ്രധാന പാഠങ്ങൾ നമുക്കറിയാം.  

സന്തോഷം പങ്കിടുന്നതിലൂടെ വർദ്ധിക്കുന്നു:  ഭഗവാൻ ബുദ്ധൻ പറയുന്നതനുസരിച്ച് സന്തോഷം എല്ലായ്പ്പോഴും പങ്കിടുന്നതിലൂടെ വർദ്ധിക്കുന്നുവെന്നാണ്.  ഇത് ഒരു തിരി ഉപയോഗിച്ച് നിരവധി വിളക്കിൽ തീ പകരുന്നത് പോലെയാണ്.  അതുകൊണ്ട് പ്രകാശം വർധിക്കും മാത്രമല്ല ഏത് തിരികൊണ്ടാണോ ഇത്രയും വിളക്കിൽ പ്രകാശം നൽകിയത് ആ തിരിയുടെ പ്രകാശത്തിനും ഒരു കുറവും ഉണ്ടാവില്ല. 

Also Read: LPG Subsidy Updates: നിങ്ങൾക്ക് LPG Subsidy ഇതുവരെ ലഭിക്കുന്നില്ലേ? വീട്ടിൽ ഇരുന്ന് പരാതിപ്പെടൂ, അറിയാം എളുപ്പവഴി 

കോപത്തിന്റെ തീ ആദ്യം നിങ്ങളെതന്നെ ചുട്ടുകളയുന്നു: കോപിക്കുന്നത് നിങ്ങളുടെ കയ്യിൽ ചൂടുള്ള കൽക്കരി ചുമക്കുന്നതിന് തുല്യമാണ്.  കാരണം കോപത്തിന്റെ തീ നിങ്ങളെ തന്നെയാണ് ആദ്യം ചുട്ടുകളയുന്നത്. അതിനാൽ കോപം ഒഴിവാക്കി എപ്പോഴും സന്തോഷമായിരിക്കാൻ ശ്രമിക്കുക. ശാശ്വതമായ സന്തോഷത്തിനായി ശുദ്ധവും നല്ലതുമായ മനസ്സ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. എല്ലാവരോടും സ്നേഹം മാത്രമുള്ള മനുഷ്യന് ഒരിക്കലും കോപം വരില്ല. 

മോശം ചങ്ങാതിമാരെ ഒഴിവാക്കുക: ഒരു മോശം സുഹൃത്തിന് കാട്ടുമൃഗത്തേക്കാൾ കൂടുതൽ ദോഷം ചെയ്യാൻ കഴിയും. കാരണം മൃഗങ്ങൾ നിങ്ങളുടെ ശരീരത്തെ വേദനിപ്പിക്കും പക്ഷേ ഒരു മോശം സുഹൃത്ത് നിങ്ങളുടെ ചിന്തയെ കൂടുതൽ വഷളാക്കും.  അതുകൊണ്ടുതന്നെ അത്തരം ചങ്ങാതിമാരുമായുള്ള ബന്ധം ഒഴിവാക്കുക.

Also Read: ലൂസിഫർ തെലുങ്ക് റീമേക്ക് ഉപേക്ഷിക്കുന്നു? ചിരഞ്ജീവിയുടെ തീരുമാനം ഉടൻ.. 

മനസ്സിനെ അസ്വസ്ഥമാക്കുന്ന അസൂയ: നിങ്ങൾക്ക് എന്താണോ ലഭിച്ചത് അതിൽ സംതൃപ്തനായിരിക്കുക.  അതിനായി ദൈവത്തോട് നന്ദി പറയുക. മറ്റുള്ളവരെ നോക്കി അസൂയപ്പെടരുത്. ഇത് എല്ലായ്പ്പോഴും മനസ്സിനെ അസ്വസ്ഥമാക്കും മാത്രമല്ല നിങ്ങൾക്ക് ഒരിക്കലും സന്തോഷവാനായി ഇരിക്കാനും കഴിയില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News