Love Life and Zodiac Sign: പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ രാശിക്കാര്‍ മുന്‍പില്‍!!

Love Life and Zodiac Sign:  ഏതൊരു വ്യക്തിയും അത് പുരുഷനോ സ്ത്രീയോ ആകട്ടെ തന്‍റെ ജീവിതപങ്കാളിയെ ജീവനുതുല്യം  സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്നു. തന്‍റെ പങ്കാളിയ്ക്ക് ജീവിതത്തില്‍ ഒരു കുറവും വരുത്തരുത് എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും.

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 06:12 PM IST
  • പ്രണയത്തിന്‍റെ കാര്യത്തില്‍ ഒരു വ്യക്തിയുടെ ജാതകത്തിൽ ഉള്ള ഗ്രഹങ്ങളുടെ സ്ഥാനം വളരെ പ്രധാനമാണ്. ജ്യോതിഷത്തിൽ, ശുക്രൻ പ്രണയത്തിന്‍റെയും ലൈംഗികതയുടെയും ഘടകമായി കണക്കാക്കപ്പെടുന്നു.
Love Life and Zodiac Sign: പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ രാശിക്കാര്‍ മുന്‍പില്‍!!

Love Life and Zodiac Sign: ജ്യോതിഷം പറയുന്നതനുസരിച്ച് എല്ലാ രാശികൾക്കും ചില പ്രത്യേക  സവിശേഷതകളുണ്ട്. ചില രാശിക്കാർ സമ്പത്തിന്‍റെ കാര്യത്തില്‍ ഭാഗ്യവാന്മാരാണ് എങ്കില്‍ ചിലര്‍ സ്നേഹത്തിന്‍റെ കാര്യത്തില്‍ വളരെ ഭാഗ്യമുള്ളവര്‍ ആയിരിയ്ക്കും.  

Also Read:  Hardik Pandya: വിശ്വസിക്കാൻ പറ്റുന്നില്ല.... ലോകകപ്പിൽനിന്ന് പുറത്തായ ശേഷമുള്ള പാണ്ഡ്യയുടെ ആദ്യ പ്രതികരണം വൈറല്‍ 
 
ഏതൊരു വ്യക്തിയും അത് പുരുഷനോ സ്ത്രീയോ ആകട്ടെ തന്‍റെ ജീവിതപങ്കാളിയെ ജീവനുതുല്യം  സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്നു. തന്‍റെ പങ്കാളിയ്ക്ക് ജീവിതത്തില്‍ ഒരു കുറവും വരുത്തരുത് എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നിരുന്നാലും ചില രാശിക്കാര്‍ പ്രണയത്തിന്‍റെ കാര്യത്തില്‍ ഏറെ ഭാഗ്യവാന്മാരാണ്. എന്നാല്‍ ചിലര്‍ക്ക് ജീവിതത്തില്‍ സ്നേഹം ലഭിക്കുക അസാധ്യമാണ്...  

Alo Read:  Preeti Yoga on Dhanteras 2023:  ധന്‍തേരസില്‍ ശുഭകരമായ പ്രീതിയോഗം, എല്ലാ ആഗ്രഹങ്ങളും സഫലമാകും!!   
 
ചില രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കും വിധമുള്ള ഉത്തമ പങ്കാളിയെ ലഭിക്കുന്നില്ല, അവരുടെ ജീവിതം വിരസമായി മാറുന്നു.പ്രണയത്തിന്‍റെ കാര്യത്തില്‍ ഒരു വ്യക്തിയുടെ ജാതകത്തിൽ ഉള്ള ഗ്രഹങ്ങളുടെ സ്ഥാനം വളരെ പ്രധാനമാണ്. ജ്യോതിഷത്തിൽ, ശുക്രൻ പ്രണയത്തിന്‍റെയും ലൈംഗികതയുടെയും ഘടകമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രന്‍ ശക്തമോ ഉയർന്ന സ്ഥാനത്തോ ആണെങ്കില്‍ ആ വ്യക്തി വളരെ റൊമാന്‍റിക് ആയിരിയ്ക്കും. ഇത്തരത്തില്‍ വളരെ റൊമാന്‍റിക് ആയ ചില രാശിക്കാരെക്കുറിച്ച് ജ്യോതിഷത്തില്‍ പറയുന്നു. ആ രാശിക്കാര്‍ ആരൊക്കെയാണ് എന്നറിയാം.... 

മീനം രാശി (Pisces Zodiac Sign)  
 
മീനം രാശിയുടെ ജാതകത്തിൽ ശുക്രനെ ഉന്നതനായി കണക്കാക്കുന്നു. ഈ ആളുകൾ വളരെ റൊമാന്‍റിക് ആകാനുള്ള കാരണം ഇതാണ്. ഇവരുടെ ജീവിതത്തില്‍ പങ്കാളിയോടുള്ള അവരുടെ സ്നേഹം എന്നും  നിലനിൽക്കുന്നു. ബന്ധങ്ങൾ ശക്തവും ആഴവുമുള്ളതാക്കുന്നതിൽ ഈ ആളുകൾ വിശ്വസിക്കുന്നു. ഈ ആളുകൾ പങ്കാളിയുടെ ആഗ്രഹങ്ങളെ മാനിക്കുകയും അത് പൂര്‍ണ്ണ ഹൃദയത്തോടെ നിറവേറ്റാൻ അവര്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. 

മേടം രാശി ( Aries Zodiac Sign) 

മേടം  രാശിയിലെ ആൺകുട്ടികളും പെൺകുട്ടികളും വളരെ റൊമാന്‍റിക് ആയി കണക്കാക്കപ്പെടുന്നു. അവർ കുറച്ച് വൈകാരികവും കൂടുതൽ പ്രായോഗികവുമാണ്. പ്രണയത്തിന്‍റെ കാര്യം വരുമ്പോൾ അവർ ബോൾഡ് ആണ്, അതിൽ ഫുൾ ആസ്വാദനമുണ്ട്. ഈ രാശിക്കാർ ഊർജ്ജസ്വലരും അവരുടെ ഏത് ജോലിയും ഗൗരവത്തോടെ ചെയ്യുന്നവരുമാണ്. 

വൃശ്ചികം രാശി (Scorpio Zodiac Sign) 

വൃശ്ചികം രാശിയിലുള്ള ആളുകൾ വളരെ റൊമാന്‍റിക് ആണ് എന്നാൽ വിശ്വസിക്കാവുന്നവരുമാണ്. അവർ ഒരിക്കലും ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പങ്കാളിയെ വഞ്ചിക്കില്ല. പങ്കാളിയെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന് അവർക്ക് നന്നായി അറിയാം. ഈ രാശിക്കാരുമായി ബന്ധം പുലർത്തുന്ന പങ്കാളികൾ എപ്പോഴും സന്തോഷം അനുഭവിക്കുന്നു. 

ചിങ്ങം രാശി  (Leo Zodiac Sign) 

ചിങ്ങം രാശിക്കാരും വളരെ റൊമാന്‍റിക് ആണ്. അവർ ലാളിത്യമുള്ളവരും പങ്കാളിയുടെ വികാരങ്ങൾ നന്നായി മനസ്സിലാക്കുന്നവരുമാണ്. അവർ ജീവിതം പൂർണ്ണമായി ആസ്വദിക്കുന്നു. നിങ്ങളുടെ പങ്കാളിയുമായി കഴിയുന്നത്ര സമയം ചെലവഴിക്കാൻ ഈ രാശിക്കാര്‍ ശ്രമിക്കും.  

കന്നി രാശി  (Virgo Zodiac Sign) 

കന്നി രാശിക്കാർ തങ്ങളുടെ പങ്കാളികൾക്ക് അമിതമായ സ്നേഹം നൽകും. അവരുടെ സന്തോഷത്തിനായി അവർ ഏതറ്റം വരെയും പോകാം. പ്രണയത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ അവർ ഇഷ്ടപ്പെടുന്നു. അവർ മൃദു സ്വഭാവമുള്ളവരും പങ്കാളിയെ സഹായിക്കാൻ എപ്പോഴും തയ്യാറുള്ളവരുമാണ്. പങ്കാളിയിൽ നിന്നും അവർ സമാനമായ സ്നേഹം പ്രതീക്ഷിക്കുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News