Vastu Tips: സന്തോഷകരമായ ദാമ്പത്യത്തിന് ഈ സാധനങ്ങള്‍ കിടപ്പുമുറിയിൽനിന്ന് ഒഴിവാക്കാം

സന്തോഷകരമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്നവരാണ്  നാമെല്ലാവരും. എന്നാല്‍, ചില അവസരങ്ങളില്‍ ഉണ്ടാകുന്ന അനാവശ്യ കലഹങ്ങല്‍ നമ്മുടെ ജീവിതത്തെ ഏറെ ബാധിക്കാറുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 05:02 PM IST
  • കിടപ്പുമുറിയിൽ നിഷേധാത്മകത അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ കിടപ്പുമുറിയില്‍ നിന്നും ചില വസ്തുക്കള്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് മനസിലാക്കാം.
Vastu Tips: സന്തോഷകരമായ ദാമ്പത്യത്തിന് ഈ സാധനങ്ങള്‍ കിടപ്പുമുറിയിൽനിന്ന് ഒഴിവാക്കാം

Vastu Tips for Bedroom: സന്തോഷകരമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്നവരാണ്  നാമെല്ലാവരും. എന്നാല്‍, ചില അവസരങ്ങളില്‍ ഉണ്ടാകുന്ന അനാവശ്യ കലഹങ്ങല്‍ നമ്മുടെ ജീവിതത്തെ ഏറെ ബാധിക്കാറുണ്ട്.  

എല്ലാവർക്കും സുഖവും വിശ്രമവും അനുഭവപ്പെടുന്ന സ്ഥലം കിടപ്പുമുറിയാണ്. കിടപ്പുമുറിക്ക് ദമ്പതികൾക്കിടെയില്‍ വ്യത്യസ്തമായ പ്രാധാന്യമുണ്ട്. കിടപ്പുമുറിയിലെ വാസ്തു ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ  സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ മുറിയില്‍ വാസ്തു ദോഷമുണ്ടെങ്കിൽ, നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ, വാദപ്രതിവാദങ്ങൾ, നെഗറ്റിവിറ്റി, അക്ഷമ, തുടങ്ങി നിരവധി പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും.

Also Read:  Feet and Luck: നിങ്ങള്‍ ഭാഗ്യശാലിയാണോ? നിങ്ങളുടെ കാല്‍പ്പാദങ്ങള്‍ പറയും

നിങ്ങളുടെ കിടപ്പുമുറിയിൽ നിഷേധാത്മകത അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ കിടപ്പുമുറിയില്‍ നിന്നും ചില വസ്തുക്കള്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് മനസിലാക്കാം.   അതായത് വാസ്തു ശാസ്ത്രം അനുസരിച്ച് കിടപ്പുമുറിയില്‍  വയ്ക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ ഉണ്ട്, അവ എന്തൊക്കെയാണ് എന്ന്  നോക്കാം... 

Also Read:  Money Tips: വീട്ടുമുറ്റത്ത്‌ ഈ ചെടി നടാം, ദാരിദ്ര്യം പറപറക്കും

1. കിടപ്പു മുറിയില്‍ നിന്നും ഇലക്‌ട്രോണിക് സാധനങ്ങൾ ഒഴിവാക്കുക.  ഈ ആധുനിക ലോകത്ത് ദമ്പതികൾ തമ്മിലുള്ള അകൽച്ചയുടെ ഏറ്റവും വലിയ കാരണം ലാപ്‌ടോപ്പുകൾ, ടിവികൾ, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളാണ്. വാസ്തു പ്രകാരം, സാങ്കേതിക ഉപകരണങ്ങളിലെ അഗ്നി മൂലകത്തിന്‍റെ  സ്വാധീനം വ്യക്തിബന്ധങ്ങളിൽ വൈരുദ്ധ്യത്തിനും അകല്‍ച്ചയ്ക്കും കാരണമാകുന്നു

2. ഇരപിടിക്കുന്ന അല്ലെങ്കില്‍ വന്യ മൃഗങ്ങളുടെ ചിത്രങ്ങള്‍ മുറിയില്‍ നിന്നും ഒഴിവാക്കുക.  കിടപ്പുമുറിയിൽ സമാധാനവും സന്തോഷവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വാസ്തു ശാസ്ത്ര പ്രകാരം, ഇരപിടിയ്ക്കുന്ന മൃഗങ്ങളുടെ ചിത്രങ്ങളും പ്രതിമകളും ഉപദ്രവകാരികളായ പക്ഷികളുടെ ചിത്രങ്ങളും  മുറിയില്‍ സൂക്ഷിക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കുമിടയില്‍ അകല്‍ച്ചയ്ക്കും സംഘർഷത്തിനും വേര്‍പിരിയലിനും കാരണമാകും. അതുകൊണ്ട് നിങ്ങളുടെ കിടപ്പുമുറിയിൽനിന്ന് ഇത്തരം ചിത്രങ്ങളും പ്രതിമകളും ഒഴിവാക്കുക. 

3. നിങ്ങളുടെ മുറിയിൽ ദേവീദേവന്മാരുടെ ചിത്രമോ  മതപരമായ പുസ്തകങ്ങളോ  ഉണ്ടെങ്കില്‍ അത് മറ്റൊരു സ്ഥലത്തേയ്ക്ക്  മാറ്റുക. സന്തോഷത്തിന്‍റെ  ഗ്രഹമായ ശുക്രൻ കിടപ്പുമുറിയെ ഭരിക്കുന്നതായി പറയപ്പെടുന്നതിനാലാണിത്. 

4.  നിങ്ങളുടെ കിടപ്പുമുറിയില്‍ കടലിന്‍റെയോ വെള്ളച്ചാട്ടത്തിന്‍റെയോ അല്ലെങ്കില്‍ വെള്ളവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍തന്നെ നീക്കം ചെയ്യാം. ഇത്തരം ചിത്രങ്ങള്‍ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിശ്വാസം കുറയ്ക്കാന്‍ ഇടയാക്കും. കൂടാതെ, വെള്ളത്തിന്‍റെ ചിത്രം ദമ്പതികളുടെ ജീവിതത്തില്‍  മൂന്നാമതൊരാളുടെ വരവിനേയും സൂചിപ്പിക്കുന്നു....!!

5. നിങ്ങളുടെ വീട്ടിലോ മുറിയിലോ മഹാഭാരതത്തിന്‍റെയോ താജ്മഹലിന്‍റെയോ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടൻതന്നെ നീക്കാന്‍ ചെയ്യുക. ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ നെഗറ്റീവ് എനർജി കൊണ്ടുവരുമെന്ന് മാത്രമല്ല, ആളുകളുടെ മനസിലും നെഗറ്റിവിറ്റി സൃഷ്ടിക്കും.

6. കിടപ്പുമുറിയില്‍ ഒരിയ്ക്കലും പൂർവ്വികരുടെ ചിത്രം വയ്ക്കരുത്, ഇത് വീട്ടിൽ നെഗറ്റീവ് എനര്‍ജി കൊണ്ടുവരും

7. കിടപ്പുമുറിയോട് ചേര്‍ന്നുള്ള കുളിമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. തറകളില്‍ നനവ്‌ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. നനഞ്ഞു കിടക്കുന്ന കുളിമുറി സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കും.  

8. കിടപ്പുമുറിയുടെ മൂലയിൽ കിടക്ക വയ്ക്കരുത്. വാസ്തു പ്രകാരം, ഭിത്തിയുടെ മധ്യഭാഗത്ത് സമാന്തരമായി കിടക്കയും സഞ്ചാരത്തിനായി ഇടം നൽകുകയും വേണം.

9. ബെഡ്ഷീറ്റും തലയിണ കവറുകളും മാറ്റുക. രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ നിങ്ങളുടെ ബെഡ്ഷീറ്റുകളും തലയിണ കവറുകളും മാറ്റണമെന്ന് വാസ്തു ശാസ്ത്രം ഉപദേശിക്കുന്നു. ഇത് ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുകയും സന്തോഷകരവും സമൃദ്ധവുമായ ജീവിതത്തിലേക്ക് നയിച്ചേക്കാം.

(നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനുമായി ബന്ധപ്പെടുക) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News