Attukal Pongala 2023: വലിയ ശമ്പളം, ആനുകൂല്യങ്ങൾ; ഐ.ടി ജോലി ഉപേക്ഷിച്ച് ആറ്റുകാൽ ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ശന്തനു

Attukal Pongala 2023: ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ എൻജിനീയറിങ് പാസായ ശേഷം ശന്തനു 2011 ലാണ് സോഫ്റ്റ്‌വെയർ എൻജിനീയറാകുന്നത്

Written by - Abhijith Jayan | Edited by - M.Arun | Last Updated : Mar 6, 2023, 04:18 PM IST
  • ആറ്റുകാലമ്മയുടെ ചൈതന്യമാണ് തന്നെ ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ശന്തനു
  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ എൻജിനീയറിങ് പാസായ ശേഷം ശന്തനു 2011 ലാണ് സോഫ്റ്റ്‌വെയർ എൻജിനീയറാകുന്നത്
  • ആദ്യം കുവൈറ്റിൽ ജോലി. പിന്നീട്, ടെക്നോപാർക്കിലേക്ക് മാറി
Attukal Pongala 2023: വലിയ ശമ്പളം, ആനുകൂല്യങ്ങൾ; ഐ.ടി ജോലി ഉപേക്ഷിച്ച് ആറ്റുകാൽ ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ശന്തനു

തിരുവനന്തപുരം: ഐ.ടി രംഗത്തെ ജോലി ഉപേക്ഷിച്ച് ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ശന്തനു. ക്ഷേത്രത്തിൽ കീഴ്ശാന്തിയുടെ ഒഴിവ് വന്നപ്പോൾ ശന്തനു അപേക്ഷിക്കുകയും പിന്നീട് ഇൻറർവ്യൂ ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ വിജയിച്ചതിനെ തുടർന്നാണ് നിയമനം ലഭിച്ചത്. ആറ്റുകാലമ്മയുടെ ചൈതന്യമാണ് തന്നെ ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ശന്തനു പോറ്റി പറയുന്നു. ആറ്റുകാൽ ക്ഷേത്രത്തിൽ നിന്ന് അഭിജിത്ത് ജയൻ തയ്യാറാക്കിയ റിപ്പോർട്ട് കാണാം.

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ എൻജിനീയറിങ് പാസായ ശേഷം ശന്തനു 2011 ലാണ് സോഫ്റ്റ്‌വെയർ എൻജിനീയറാകുന്നത്. ആദ്യം കുവൈറ്റിൽ ജോലി. പിന്നീട്, ടെക്നോപാർക്കിലേക്ക് മാറി. എന്നാൽ, ശന്തനുവിന് അധികം നാൾ കാത്തിരിക്കേണ്ടി വന്നില്ല, ആ ദൈവ നിയോഗത്തിന്. ആറുമാസം മുൻപെടുത്ത തീരുമാനത്തിന് കുടുംബത്തിൻ്റെ വക പൂർണ്ണ പിന്തുണ.

 

Also Read: Attukal Pongala 2023: തിരുവനന്തപുരത്ത് ഇന്ന് ഉച്ചമുതൽ ഗതാഗത നിയന്ത്രണം

ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ഒഴിവുണ്ടെന്ന് അറിയുന്നു. തുടർന്ന് അപേക്ഷിക്കുന്നു. ഇൻ്റർവ്യൂ ഉൾപ്പെടെയുള്ള ഔദ്യോഗിക ഘട്ടങ്ങൾ പൂർത്തിയാക്കി നിയമനം. ട്രസ്റ്റ് തന്നെ തിരഞ്ഞെടുത്തതിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതെന്ന് ശന്തനു. ആറ്റുകാൽ ക്ഷേത്രം മുൻ മേൽശാന്തി വൈക്കം മുരിങ്ങൂർമന എം.നാരായണൻ നമ്പൂതിരിയുടെ മകനാണ് ശന്തനു. 1986 മുതൽ കീഴ്ശാന്തിയായും സഹമേൽശാന്തിയായും എം.നാരായണൻ നമ്പൂതിരി 30 വർഷത്തോളം ക്ഷേത്രത്തിൽ സേവനം അനുഷ്ഠിച്ചു. 

ALSO READ : Attukal pongala 2023 : ആറ്റുകാൽ പൊങ്കാല; പത്ത് പ്രത്യേക മെഡിക്കൽ സംഘം നഗരത്തിൽ സർവ്വസജ്ജം

ശന്തനുവിൻ്റെ ഭാര്യ ദേവികയും മകൻ ദേവവർധനും ഐ.ടി രംഗത്ത് നിന്ന് മാറുന്നതിനെ എതിർത്തില്ല. കുടുംബത്തിൻ്റെ പച്ചക്കൊടിയും തനിക്കൊപ്പമായതോടെ പോറ്റി ഹാപ്പി. കമ്പ്യൂട്ടറും കീബോർഡും മറ്റുപകരണങ്ങളും വിട്ട് പുഷ്പവും വിളക്കും പൂജാപാത്രങ്ങളുമായി ക്ഷേത്ര ജോലിയിൽ സജീവമാണ് ഇദ്ദേഹം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News