ചിങ്ങം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. സാമ്പത്തിക നില ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കും. മിഥുനം രാശിക്കാർ വ്യക്തി ബന്ധങ്ങളിൽ ശ്രദ്ധപുലർത്തേണ്ട ദിവസമാണ് ഇന്ന്. അടുത്ത ബന്ധമുള്ള ഒരാളുമായി നിസാര കാര്യത്തിൽ തർക്കമുണ്ടാകാൻ സാധ്യതയുണ്ട്.
മേടം: മേടം രാശിക്കാർക്ക് പൊതുവേ അനുകൂലസമയമാണ് ഇന്ന്. പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. മതപരവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് സമയം ചെലവിടുന്നത് സന്തോഷം നല്‍കും. സാമ്പത്തികനഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ പണം ചിലവാക്കുമ്പോൾ ശ്രദ്ധിക്കുക. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍ വീട്ടിലെ മറ്റുള്ളവരെയും ബാധിക്കാം. ആരോഗ്യനില തൃപ്തികരം. ഭാഗ്യ നിറം- മഞ്ഞ
ഇടവം: ചെറുപ്പക്കാര്‍ക്ക് പഠിച്ചതിന് അനുസരിച്ചുള്ള ജോലി കിട്ടും. അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയവും പണവും നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുക. കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് നല്ല ഫലം നല്‍കും. ഭാഗ്യ നിറം- വെള്ള
മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്ന് പൊതുവേ അനുകൂലസമയമാണ്. ആത്മവിശ്വാസം വര്‍ധിക്കാം. ടെക്നിക്കല്‍ മഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാര്‍ക്ക് ഉന്നതിയുണ്ടാകും. അടുത്തൊരാളുമായി നിസാരകാര്യങ്ങളില്‍ തര്‍ക്കമുണ്ടാകാം. പങ്കാളിയുടെ ആരോഗ്യകാര്യങ്ങളില്‍ ആശങ്കയുണ്ടാകാം. ഭാഗ്യ നിറം- ഗ്രേ
കര്‍ക്കിടകം: ഏറെ നാളായുണ്ടായിരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടേക്കാം. കുടുംബത്തിലെ ഒരാളുടെ വിവാഹം ഉറപ്പിക്കാൻ സാധ്യതയുണ്ട്. പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കും. ജോലിയില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകാം. ദാമ്പത്യബന്ധം സുഖരമായി തുടരും. ഭാഗ്യ നിറം- മെറൂൺ
ചിങ്ങം: സാമ്പത്തികനില ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കും. വരുമാനത്തിനുള്ള സ്രോതസുകള്‍ വർധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാൻ അവസരം ഉണ്ടാകാം. വ്യക്തിപരമായ കാര്യങ്ങളെ ചൊല്ലി ബന്ധുക്കളുടെ അതൃപ്തി ഉണ്ടാകാൻ സാധ്യത. പങ്കാളിയുടെ സഹകരണം സമ്മര്‍ദ്ദം കുറയ്ക്കും. ഭാഗ്യ നിറം- ഓറഞ്ച്
കന്നി: പുതിയ ആശയങ്ങള്‍ മനസില്‍ വരാം. ജോലിയിലുള്ള സമര്‍പ്പണം വിജയം നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് വിനോദപരിപാടികളില്‍ ഏര്‍പ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് വിചാരിച്ച വിജയം കൈവരാതെ പോകാം. വസ്തുവുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ചെറിയ പിഴവ് പോലും വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ഭാഗ്യ നിറം- നീല
തുലാം: ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും. മതപരമോ സാമൂഹികമോ ആയ ചില പരിപാടികളില്‍ സംബന്ധിക്കാം. ജോലിഭാരം മൂലം ശാരീരികവുംമാനസികവുമായ തളര്‍ച്ച തോന്നാം. ഭാഗ്യ നിറം- പച്ച
വൃശ്ചികം: നിങ്ങളുടെ വ്യക്തിത്വത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലൊരു വ്യക്തിയുമായി കൂടിക്കാഴ്ചയുണ്ടാകാം. ബിസിനസില്‍ പുതിയ തീരുമാനങ്ങള്‍ക്ക് യോജിച്ച സമയം. വീട്ടില്‍ സുഖകരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് പങ്കാളി സഹായിക്കാം. ഭാഗ്യ നിറം- പിങ്ക്
ധനു: ഏറെ നാളായി മനസിനെ അലട്ടിയിരുന്ന പ്രശ്നം പരിഹരിക്കപ്പെടാം. താല്‍പര്യമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവിടാം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അല്ലെങ്കില്‍ പിഴ കിട്ടാം. കാലിലോ പാദങ്ങളിലോ വേദനയ്ക്ക് സാധ്യത. ഭാഗ്യ നിറം- മെറൂൺ
മകരം: ഏറെ നാളായി തുടര്‍ന്നിരുന്ന ഉത്കണ്ഠയ്ക്ക് ആശ്വാസം ഉണ്ടാകും. പ്രധാനപ്പെട്ട ജോലികള്‍ തുടങ്ങാൻ പറ്റിയ സമയം. വരുമാനം വർധിക്കും. വീട്ടില്‍ ചിട്ടകള്‍ കൂടുന്നത് നിങ്ങളെ അസ്വസ്ഥതപ്പെടുത്താം. ബിസിനസിന് അനുകൂലസമയം. ആരോഗ്യനില തൃപ്തികരം. ഭാഗ്യ നിറം- സ്കൈ ബ്ലൂ
കുംഭം: ആളുകളുമായുള്ള കൂടിക്കാഴ്ചയിലൂടെയും സാമൂഹികമായ ഇടപെടലുകളിലൂടെയും വിജയം കൈവരാം. സ്വയം തിരിച്ചറിവുകള്‍ ഉണ്ടാകാം. വിചാരിച്ച കാര്യം നടക്കുന്നതിലൂടെ സന്തോഷമുണ്ടാകാം. പുതിയ ജോലി തുടങ്ങുന്നതിനുള്ള പദ്ധതിയുണ്ടാകാം. കുടുംബത്തില്‍ ഒത്തൊരുമയും സന്തോഷവും നിലനില്‍ക്കും.
ഭാഗ്യ നിറം- നീല
മീനം: നിങ്ങളുടെ ബുദ്ധിയും ചിന്തയും പല പ്രശ്നങ്ങള്‍ക്കും എളുപ്പത്തില്‍ പരിഹാരം നല്‍കാം. നിങ്ങളുടെ കഴിവുകള്‍ സമൂഹം അംഗീകരിക്കും. ബിസിനസില്‍ ചില പ്രയാസങ്ങള്‍ നേരിടാൻ സാധ്യതയുണ്ട്. തളര്‍ച്ച, തോള്‍വേദന, അണ്ഡാശയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സാധ്യത. ഭാഗ്യ നിറം- കുങ്കുമ നിറം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...