ഈ 2 ഗ്രഹങ്ങൾ ഒരുമിക്കുമ്പോൾ 3 രാശികളുടെ ഭാഗ്യം തെളിയും!

Astrology: ജ്യോതിഷ പ്രകാരം ശുഭഗ്രഹങ്ങളുടെ ദർശനം ഉണ്ടാകുമ്പോൾ ഭാഗ്യം പ്രകാശിക്കാൻ അധികനാൾ വേണ്ടിവരില്ല. ആരിലാണോ ശുഭഗ്രഹങ്ങളുടെ കൃപയുണ്ടാകുന്നത് അവർ തങ്ങളുടെ ബുദ്ധിശക്തികൊണ്ടും കഠിനാധ്വാനംകൊണ്ടും വലിയ വിജയം നേടുന്നു.

Written by - Ajitha Kumari | Last Updated : Apr 1, 2022, 01:37 PM IST
  • ഉയർന്ന പദവി കൈവരിക്കും
  • ലഭിക്കും ഭാഗ്യത്തിന്റെ പിന്തുണ
  • കരിയറിൽ ഉയർന്ന പദവി കൈവരിക്കും
ഈ 2 ഗ്രഹങ്ങൾ ഒരുമിക്കുമ്പോൾ 3 രാശികളുടെ ഭാഗ്യം തെളിയും!

Astrology: ജ്യോതിഷ പ്രകാരം ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം ജീവിതത്തിന്റെ അവസ്ഥയും ദിശയും മാറ്റും.  എപ്പോഴാണോ ഗ്രഹങ്ങൾ ശക്തവും ശുഭ ദശയിലും ആയിരിക്കുന്നത് അപ്പോൾ ജീവിതത്തിൽ പ്രത്യേക വിജയം ഉണ്ടാകും. ഒരു വ്യക്തിയുടെ സ്വഭാവവും വ്യക്തിത്വവും ഭാവിയും ഓരോ ഗ്രഹത്തിന്റെയും സ്വാധീനം അനുസരിച്ച് വ്യത്യസ്തമാണ്. ബുധനും ശനിയും യഥാക്രമം ബുദ്ധി, കർമ്മം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ബുദ്ധികൊണ്ടും കഠിനാധ്വാനം കൊണ്ടും ഉന്നത സ്ഥാനങ്ങൾ നേടുന്ന ആ രാശിക്കാരായ പെൺകുട്ടികളെ കുറിച്ച് നമുക്കറിയാം.

Also Read: Budh Ast 2022: ഏപ്രിൽ 12 വരെ ഈ 3 രാശികളിൽ ബുധന്റെ ദോഷഫലം ഉണ്ടാകും!

മിഥുനം (Gemini)

ജ്യോതിഷ പ്രകാരം മിഥുന രാശിയിൽപ്പെട്ട പെൺകുട്ടികൾ പൊതുവെ പിശുക്കരാണ്. ഈ രാശിയിൽ പെട്ട പെൺകുട്ടികൾ കരിയറിൽ വളരെ വിജയം കൈവരിക്കും കൂടാതെ ഇവർ ബിസിനസിൽ ധാരാളം പണവും സമ്പാദിക്കുന്നു. സാധാരണയായി ഈ രാശിയെ ബുധനും ശനിയും സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ഈ രാശിയിൽ പെട്ട പെൺകുട്ടികൾ മിടുക്കരും കഠിനാധ്വാനികളുമാണ്.

കന്നിരാശി (Virgo)

കന്നി രാശിയിലെ പെൺകുട്ടികൾ ബുദ്ധിയുള്ളവരാണ്. ഈ രാശിയിലെ പെൺകുട്ടികൾക്ക് പണം സമ്പാദിക്കാനുള്ള അഭിനിവേശമുണ്ട്. ഇവരുടെ സംസാര രീതി വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഇവർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത്. കഠിനാധ്വാനവും ബുദ്ധിശക്തിയും കാരണം ഇവർ സാധാരണയായി എല്ലാ ജോലികളിലും വിജയം നേടുന്നു. ബുധനും ശനിയും കന്നി രാശിയിലെ പെൺകുട്ടികളോട് കൃപയുള്ളവരാണ്. ഇക്കാരണത്താൽ ഈ രാശിയിൽ പെട്ട പെൺകുട്ടികൾ കഠിനാധ്വാനികളായിരിക്കും. 

Also Read: Horoscope 01 April 2022: കർക്കടക രാശിക്കാർക്ക് ഇന്ന് ധനലാഭമുണ്ടാകും, ധനു രാശിയിലുള്ള എഴുത്തുകാർക്ക് നല്ല ദിനം

മകരം (Capricorn) 

ജ്യോതിഷ പ്രകാരം മകരം രാശിയുടെ അധിപൻ ശനി ദേവനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിയിലെ പെൺകുട്ടികളിൽ ശനിയുടെ പ്രത്യേക കൃപയുണ്ട്. അതിനാൽ ഈ രാശിയിൽ പെട്ട പെൺകുട്ടികൾ അവരുടെ കരിയറിൽ ഉയർന്ന പദവി കൈവരിക്കുന്നു. കൂടാതെ ഇവർക്ക് അപകടസാധ്യതകൾ തരണം ചെയ്യാനുള്ള കഴിവുമുണ്ട്. മാത്രമല്ല അവർ സ്വന്തം കരിയറിൽ ധാരാളം വിജയങ്ങൾ നേടുന്നു.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News