Fire Accident: തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിലെ തീപിടിത്തം; ഒരു മരണം

തീപിടിത്തം ഉണ്ടായപ്പോൾ നിബിനും മറ്റ് തൊഴിലാളികളും ഗോഡൗണിനുള്ളിലായിരുന്നു. നിബിൻ ബാത്റൂമിൽ നിന്നും വെള്ളമെടുത്ത് തീ അണക്കാൻ ശ്രമിക്കുന്നതിനിടെ വലിയ പൊട്ടിത്തെറിയുണ്ടായി. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2024, 05:35 AM IST
  • ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.
  • കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.
  • സ്ഥാപനം പൂർണമായും കത്തി നശിച്ചു.
Fire Accident: തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിലെ തീപിടിത്തം; ഒരു മരണം

തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം. വെൽഡിംഗ് തൊഴിലാളിയാണ് മരിച്ചത്. നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്. ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സ്ഥാപനം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയരുകയായിരുന്നു. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. 

അപകടസമയത്ത് അഞ്ചു തൊഴിലാളികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ വൈകിട്ട് അഞ്ചുമണിക്ക് ജോലി കഴിഞ്ഞ് പോയിരുന്നു. ഗോഡൗണിൽ വെൽഡിങ് ജോലികൾ നടക്കുകയായിരുന്നു. തീപിടിത്തം ഉണ്ടായപ്പോൾ നിബിനും മറ്റ് തൊഴിലാളികളും ഗോഡൗണിനുള്ളിലായിരുന്നു. നിബിൻ ബാത്റൂമിൽ നിന്നും വെള്ളമെടുത്ത് തീ അണക്കാൻ ശ്രമിക്കുന്നതിനിടെ വലിയ പൊട്ടിത്തെറിയുണ്ടായി. മറ്റുള്ളവർ പുറത്തേക്ക് എത്തിയെങ്കിലും നിബിൻ ഉള്ളിൽ പെടുകയായിരുന്നു. 

Also Read: Car Accident: കൊച്ചിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 

പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. തൃശൂരിൽ നിന്നുൾപ്പെടെ ഏഴ് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണ വിധേയമായത്. ഇതിനിടയിൽ നിബിന്റെ മൃതദേഹവും കണ്ടെത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. 

ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണിനുള്ളിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ലായിരുന്നു. ഉപകരണങ്ങൾ സ്ഥാപിക്കാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അപകട സ്ഥലത്ത് വിശദമായ പരിശോധന നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News