Onam 2023: ഓണത്തെ വരവേൽക്കാൻ ഒരുങ്ങി പൂവിപണി

Kerala Onam celebrations: കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കൾ ഇറക്കുമതി ചെയ്തത്. നിലവിൽ പൂക്കടകളിൽ പൂ വാങ്ങിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 05:05 PM IST
  • കഴിഞ്ഞവർഷത്തേക്കാൾ ഇത്തവണ പൂക്കൾക്ക് വില കൂടുതലാണ്
  • വരുംദിവസങ്ങളിൽ പൂക്കൾക്ക് വിലയും ഡിമാന്റും കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്
Onam 2023: ഓണത്തെ വരവേൽക്കാൻ ഒരുങ്ങി പൂവിപണി

തൃശൂർ: അത്തം പിറന്നതോടെ സജീവമായി  പൂവിപണി.  ഓണം കളറാക്കാൻ  ഇത്തവണ നഗരമെങ്ങും ഓണപ്പൂക്കളുടെ വിപണി തകൃതിയാണ്. ചുവപ്പ് മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലി, റോസ്, വെള്ള നിറത്തിലുള്ള അരളി, മഞ്ഞ-വെള്ള നിറത്തിലുള്ള ജമന്തി, വാടാമല്ലി, വിവിധതരം റോസ് പൂക്കൾ, ചില്ലി റോസ്, ആസ്ട്രോ പൂക്കൾ, മുല്ല, ഡാലിയ, പച്ചില, ബാംഗ്ലൂർ പൂക്കൾ  തുടങ്ങിയവയാണ് വിപണിയിലുള്ളത്.

കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കൾ ഇറക്കുമതി ചെയ്തത്. നിലവിൽ പൂക്കടകളിൽ പൂ വാങ്ങിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞവർഷത്തേക്കാൾ ഇത്തവണ പൂക്കൾക്ക് വില കൂടുതലാണ്. വരുംദിവസങ്ങളിൽ പൂക്കൾക്ക് വിലയും ഡിമാന്റും കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

ALSO READ: Onam 2023: ഓണമെത്തി; ഇന്ന് അത്തം, ഓണാഘോഷം തുടങ്ങി മലയാളികൾ

തിരുവോണം എത്തുമ്പോൾ പൂക്കളുടെ വില കുതിച്ചുയരും. പൂക്കളുടെ കിറ്റുകളും ഇപ്പോൾ വിപണിയിൽ സജീവമാണ്. ഇതിനൊപ്പം കുടുംബശ്രീയും മറ്റു കൂട്ടായ്മകളും പ്രാദേശികമായി ഉത്പാദിപ്പിച്ച  പൂക്കളുടെ വിപണിയും സജീവമാണ്. കല്യാണ സീസൺ കൂടി ആയതിനാൽ മുല്ലപ്പൂവിനും പിച്ചിക്കും വില കൂടുതലാണ്.

ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരങ്ങൾ നടത്തുന്നതിനാൽ പൂക്കൾക്ക് വലിയ ഡിമാൻഡാണ്. അമ്പതും നൂറും രൂപയ്ക്ക് ഏഴ് മുതൽ 10 തരം പൂക്കൾ വരെ അടങ്ങുന്ന കിറ്റുകൾ ലഭിക്കും. വരും ദിനങ്ങളിൽ പൂക്കളം ഒരുക്കാനായി പൂക്കൾ വാങ്ങാൻ വിപണിയിൽ ആളുകളുടെ  തിരക്ക് കൂടുമെന്നുള്ള പ്രതീക്ഷയിലാണ് കച്ചവടക്കാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News