Crime News: അതിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

രാത്രിയോടെ കാടിനുള്ളിൽ വെച്ചാണ് സുരേഷ് ​ഗീതയെ കൊലപ്പെടുത്തിയത്. പറമ്പിക്കുളം വനാന്തരങ്ങളിൽ 48 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് സുരേഷിനെ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 01:16 PM IST
  • പെരിങ്ങൽകുത്ത് കെഎസ്ഇബി ക്വാട്ടേഴ്സിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
  • ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചതടക്കം ഇരുപത് കേസുകളിലെ പ്രതിയാണ് സുരേഷ്.
  • പെരിങ്ങൽ കുത്ത് കെഎസ്ഇബി സെക്ഷനിലെ സ്വീപ്പര്‍ ജീവനക്കാരി ജാനകിയുടെ മകൾ ഗീതയാണ് മൃഗീയമായി കൊല്ലപ്പെട്ടത്.
Crime News: അതിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

തൃശൂർ: അതിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ആനപ്പന്തം കോളനി സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. പെരിങ്ങൽകുത്ത് കെഎസ്ഇബി ക്വാട്ടേഴ്സിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചതടക്കം ഇരുപത് കേസുകളിലെ പ്രതിയാണ് സുരേഷ്. പെരിങ്ങൽ കുത്ത് കെഎസ്ഇബി സെക്ഷനിലെ സ്വീപ്പര്‍ ജീവനക്കാരി ജാനകിയുടെ മകൾ ഗീതയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. തലയ്ക്കടിച്ചും വെട്ടിയുമാണ് ഗീതയെ ഭർത്താവായ സുരേഷ് കൊലപ്പെടുത്തിയത്.

സംഭവം നടന്നതിന് തലേദിവസം സുരേഷ് വീട്ടിൽ വഴക്കുണ്ടാക്കിയതിനെ തുടർന്ന് അതിരപ്പിള്ളി പോലീസെത്തി കാര്യങ്ങൾ തിരക്കുന്നതിനിടയിൽ ഇയാൾ ഭാര്യയുമായി അവിടെ നിന്നും പോകുകയായിരുന്നു. രാത്രിയോടെ കാടിനുള്ളിൽ വെച്ച് ഗീതയെ കൊലപ്പെടുത്തി ക്വാട്ടേഴ്സിൽ ഉപേക്ഷിച്ച് സുരേഷ് കടന്നുകളഞ്ഞു. ആദിവാസി യുവതിയായതിനാൽ ജില്ലാ പോലീസ് മേധാവി നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി.

Also Read: Boat Accident: തുമ്പയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുതലപ്പൊഴിയിൽ വീണ്ടും അപകടം

പറമ്പിക്കുളം വനാന്തരങ്ങളിൽ 48 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ അതിസാഹസികമായാണ് ഇയാളെ പിടികൂടുകയത്. പിടിയിലായ സുരേഷ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വെട്ടിപരിക്കേൽപ്പിച്ചതടക്കം ഇരുപത് കേസുകളിലെ പ്രതിയാണ്. വളർത്തു നായകളുടെ സംരക്ഷണയിലാണ് ഇയാൾ കാടിന് വെളിയിൽ സഞ്ചരിക്കാറുള്ളത്. വനത്തിനുള്ളിൽ പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ സുരേഷ് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. തെളിവെടുപ്പിനും മറ്റു നടപടിക്രമങ്ങൾക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News