Job Vacancy : വിവിധ തസ്തികകളിൽ അധ്യാപകരുടെ ഒഴിവ്; ഇന്റർവ്യൂവിനുള്ള അപേക്ഷ ക്ഷണിച്ചു

Government Job Vacancy : തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ മൂന്ന് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 03:21 PM IST
  • മൂന്ന് തസ്തികകളിലാണ് ഒഴിവുള്ളത്
  • രണ്ട് അധ്യാപകരുടെയും ഇൻസ്ട്രക്ടറുടെയുമാണ് ഒഴിവുള്ളത്
  • ജൂൺ 26ന് ഇന്റർവ്യുവ്
  • താൽക്കാലിക നിയമനമാണ്
Job Vacancy : വിവിധ തസ്തികകളിൽ അധ്യാപകരുടെ ഒഴിവ്; ഇന്റർവ്യൂവിനുള്ള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : വിവിധ തസ്തികകളിലേക്കുള്ള അധ്യാപകുടെയും ഇൻസ്ട്രക്ടറുടെ ഒഴിവുകളിലേക്കുള്ള വോക്ക് ഇൻ ഇന്റർവ്യൂവിനുള്ള (അഭിമുഖം) തീയതി പ്രഖ്യാപിച്ചു. തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സിയൽ പ്രാക്ടീസ് ബ്രാഞ്ചിൽ വിവിധ തസ്തികകളിൽ താത്കാലിക നിയമനത്തിനായിട്ടാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നേരിട്ടുള്ള അഭിമുഖത്തിന് ജൂൺ 26 രാവിലെ പത്ത് മണിക്ക് മുമ്പായി ഹാജരാകണം.

ഒഴിവുകൾ

രണ്ട് അധ്യാപകരുടെയും ഒരു  ഇൻസ്ട്രക്ടറുടെയും ഒഴിവാണുള്ളത്.

1. ലക്ചർ ഇൻ കൊമേഴ്സ്

2. ലക്ചർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്

3. ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി

എന്നീ ഒഴിവുകളിലേക്കാണ് നിയമനം. 

ALSO READ : CBSE CTET 2023: സിടെറ്റ് പരീക്ഷകൾക്ക് വലിയ മാറ്റം, മാനദണ്ഡങ്ങൾ ഇങ്ങനെ

യോഗ്യത

ലക്ചർ ഇൻ കൊമേഴ്സ് തസ്തികകയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോം പാസായിരിക്കണം.

ലക്ചർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് തസ്തികകയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോയും ഉണ്ടായിരിക്കണം.

ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി എന്ന തസ്തികകയിലേക്കുള്ള യോഗ്യത ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ ബി.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ്.

ജൂൺ 26 രാവിലെ പത്ത് മണിക്ക് ഇന്റർവ്യൂവ് നിശ്ചിയിച്ചിരിക്കുന്നത്. താൽക്കാലിക ഒഴിവിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

അപേക്ഷ സമർപ്പിക്കേണ്ട രീതി

ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജാരാക്കണം. ജൂൺ 26നാണ് വോക്ക് ഇൻ ഇന്റർവ്യൂവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News