Murder Attempt: മദ്യപാനത്തിനിടെ തർക്കം, മധ്യവയസ്കനെ തലയിൽ വെട്ടി; പ്രതി പിടിയിൽ

Crime News: വർക്കല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഒറ്റൂർ തോപ്പിൽ വട്ടവിള വീട്ടിൽ ഉണ്ണി (60) ആണ് അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2024, 07:55 AM IST
  • ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വടശ്ശേരിക്കോണം അംബേദ്കർ കോളനിക്ക് സമീപമുള്ള ചായക്കടയ്ക്ക് മുന്നിലാണ് സംഭവം നടന്നത്
  • കോൺട്രാക്ടറായ വടശ്ശേരിക്കോണം സ്വദേശി രാജു (55) വിനാണ് വെട്ടേറ്റത്
  • രാജുവും ഉണ്ണിയും ഒരുമിച്ച് മദ്യപിക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടെ രാജുവിനെ ആക്രമിക്കുകയുമായിരുന്നു
Murder Attempt: മദ്യപാനത്തിനിടെ തർക്കം, മധ്യവയസ്കനെ തലയിൽ വെട്ടി; പ്രതി പിടിയിൽ

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. വർക്കല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഒറ്റൂർ തോപ്പിൽ വട്ടവിള വീട്ടിൽ ഉണ്ണി (60) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വടശ്ശേരിക്കോണം അംബേദ്കർ കോളനിക്ക് സമീപമുള്ള ചായക്കടയ്ക്ക് മുന്നിലാണ് സംഭവം നടന്നത്.

കോൺട്രാക്ടറായ വടശ്ശേരിക്കോണം സ്വദേശി രാജു (55) വിനാണ് വെട്ടേറ്റത്. രാജുവും ഉണ്ണിയും ഒരുമിച്ച് മദ്യപിക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടെ രാജുവിനെ ആക്രമിക്കുകയുമായിരുന്നു. കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് ഉണ്ണി രാജുവിന്റെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.

ALSO READ: തലസ്ഥാനത്ത് പെട്രോൾ പമ്പിൽ 10 അം​ഗ സംഘത്തിന്റെ ആക്രമണം; 4 പേർക്ക് ​ഗുരുതര പരിക്ക്

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സംഭവത്തിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News