Drowning Death: വർക്കലയിൽ വിദേശ വനിത കടലിൽ മുങ്ങി മരിച്ചു

Drown to death: മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 02:41 PM IST
  • ഏകദേശം 35-40 വയസ്സ് പ്രായം തോന്നിക്കുന്ന യുവതി അവശനിലയിൽ ഒഴുകി വരുന്നത് തീരത്ത് സർഫിങ് നടത്തുന്ന സംഘം കാണുകയായിരുന്നു
  • സർഫിങ് സംഘത്തിൽ ഉള്ളവർ കടലിലേക്ക് നീന്തി എത്തി ഇവരെ കരയ്ക്കെത്തിച്ചു
  • കരയ്ക്കെത്തിച്ച ഉടൻ തന്നെ കൃത്രിമ ശ്വാസം നൽകി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
Drowning Death: വർക്കലയിൽ വിദേശ വനിത കടലിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിത കടലിൽ മുങ്ങി മരിച്ചു. ശക്തമായ തിരയിൽപ്പെട്ടാണ് മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ബുധനാഴ്ച രാവിലെ 11.30 യോടെ ഇടവ വെറ്റക്കട ബീച്ചിലാണ് സംഭവം. ഏകദേശം 35-40 വയസ്സ് പ്രായം തോന്നിക്കുന്ന യുവതി അവശനിലയിൽ ഒഴുകി വരുന്നത് തീരത്ത് സർഫിങ് നടത്തുന്ന സംഘം കാണുകയായിരുന്നു.

സർഫിങ് സംഘത്തിൽ ഉള്ളവർ കടലിലേക്ക്  നീന്തി എത്തി  ഇവരെ കരയ്ക്കെത്തിച്ചു. കരയ്ക്കെത്തിച്ച ഉടൻ തന്നെ കൃത്രിമ ശ്വാസം നൽകി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ALSO READ: കുർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനിയനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അയിരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. വൈറ്റ് ലോട്ടസ് എന്ന പേരിൽ ഇടവയിൽ തന്നെയുള്ള ഒരു റിസോർട്ടിൽ താമസിച്ചു വന്നിരുന്ന റഷ്യൻ യുവതിയാണെന്നാണ് പ്രാഥമിക വിവരം. പോലീസ് ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.‌ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

Trending News