Nipah Virus: വവ്വാലുകളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്, വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Nipah Virus Mutation: നിലവിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 05:25 PM IST
  • പുതുതായി 16 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ എല്ലാവരും തന്നെ ലോ റിസ്ക് കാറ്റഗറിയിൽപ്പെട്ടവരാണ്
  • നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു
  • നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്നുള്ള വവ്വാലുകളുടെ സ്രവം പരിശോധന നടത്തി, ഇതിന്റെ ഫലം നെ​ഗറ്റീവാണ്
Nipah Virus: വവ്വാലുകളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്, വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

കോഴിക്കോട്: നിപ വൈറസ് ബാധയിൽ ആശങ്ക ഒഴിയുന്നു. നിലവിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 36 പേരുടെ പരിശോധനാഫലമാണ് ഇനി ലഭിക്കാനുള്ളത്. ഇൻഡക്സ് കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ള 281 പേരുടെ ഐസൊലേഷൻ കഴിഞ്ഞതായും ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

പുതുതായി 16 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ എല്ലാവരും തന്നെ ലോ റിസ്ക് കാറ്റഗറിയിൽപ്പെട്ടവരാണ്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്നുള്ള വവ്വാലുകളുടെ സ്രവം പരിശോധന നടത്തി. ഇതിന്റെ ഫലം നെ​ഗറ്റീവാണ്.

ALSO READ: Sesame Oil: ചർമ്മത്തിനും മുടിക്കും എള്ളെണ്ണ മികച്ചത്; അറിയാം എള്ളെണ്ണയുടെ അത്ഭുത ​ഗുണങ്ങൾ

36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിച്ചതും നെഗറ്റീവ് ആണ്. ഈ വ്യക്തി പോയ മറ്റ് സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ ജനിതക പഠനം പൂർത്തിയായെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നും 2018 , 2019, 2021 വർഷങ്ങളിൽ മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരേ വൈറസില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു. ഇത്തവണയും രോഗം വരുത്തിയത് സമാന വൈറസാണെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു.

അതേസമയം പന്നി ചത്ത സംഭവത്തിൽ അസ്വാഭാവികതകളൊന്നും നിലവിൽ ഇല്ലെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എന്നാൽ, ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അമിത ആത്മവിശ്വാസം വേണ്ടെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാസ്ക് ധരിക്കുന്നത് തുടരണമെന്നും കണ്ടെയ്ൻമെന്റ് സോണിൽ വളണ്ടിയർമാരുടെ പ്രവർത്തനം മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News