Earthshaking: കോട്ടയത്ത് വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കവും കുലുക്കവും; പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യം

Kottayam: ചൊവ്വാഴ്ച രാത്രി 9.55-ഓടെയായിരുന്നു ഇടിമുഴക്കത്തിന് സമാനമായി സെക്കൻഡുകൾ നീണ്ട മുഴക്കമുണ്ടായത്. ഇതോടെ പ്രദേശവാസികൾ വീണ്ടും കടുത്ത ആശങ്കയിലാണ്.

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 01:21 PM IST
  • നെടുംകുന്നം, കറുകച്ചാൽ, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻകുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് ഉഗ്രശബ്ദത്തോടെ മുഴക്കവും കുലുക്കവുമുണ്ടായത്
  • ഭൂമികുലുക്കമെന്ന് കരുതി ഭയന്ന് ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങി നിന്നു
  • ചൊവ്വാഴ്ച രാത്രി 9.55-ഓടെയാണ് ഭൂമിക്കടിയിൽ നിന്ന് ഇടിമുഴക്കത്തിനു സമാനമായ മുഴക്കവും ഭൂമികുലുക്കവും അനുഭവപ്പെട്ടത്
Earthshaking: കോട്ടയത്ത് വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കവും കുലുക്കവും; പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യം

കോട്ടയം: ചേനപ്പാടിക്ക് പിന്നാലെ നെടുംകുന്നം, കറുകച്ചാൽ മേഖലയിലും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി 9.55-ഓടെയായിരുന്നു ഇടിമുഴക്കത്തിന് സമാനമായി സെക്കൻഡുകൾ നീണ്ട മുഴക്കമുണ്ടായത്. ഇതോടെ പ്രദേശവാസികൾ വീണ്ടും കടുത്ത ആശങ്കയിലായി.

നെടുംകുന്നം, കറുകച്ചാൽ, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻകുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് ഉഗ്രശബ്ദത്തോടെ മുഴക്കവും കുലുക്കവുമുണ്ടായത്. ഭൂമികുലുക്കമെന്ന് കരുതി ഭയന്ന് ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങി നിന്നു.ചൊവ്വാഴ്ച  രാത്രി 9.55-ഓടെയാണ് ഭൂമിക്കടിയിൽ നിന്ന് ഇടിമുഴക്കത്തിനു സമാനമായ മുഴക്കവും ഭൂമികുലുക്കവും അനുഭവപ്പെട്ടത്. 

ജനാലകളും വീട്ടുപകരണങ്ങളുമടക്കം കുലുങ്ങിയതോടെയാണ് പലരും വിവരമറിഞ്ഞത്. പ്രദേശത്ത് തുടർച്ചയായി ഇത്തരം അസ്വാഭാവികതകൾ ഉണ്ടാകുന്നത് സർക്കാർ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ചേനപ്പാടി മേഖലയിൽ ഏതാനും ദിവസം മുമ്പ് ഇതേ അനുഭവമുണ്ടായിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി കെ രാജൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.

ജമ്മു കശ്മീരിൽ ഭൂകമ്പം; ഡൽഹി-എൻസിആർ മേഖലയിൽ പ്രകമ്പനം

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭൂകമ്പം. റിക്ടർ സ്കെലിൽ 5.4 തീവ്രത രേഖപ്പെടുത്തി. താഴ്വരയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രകമ്പനങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 13 ചൊവാഴ്ച ഉച്ചയ്ക്ക് 1.30ന് ശേഷമാണ് ഭൂചലനം അനുഭവപ്പെട്ട്. സെക്കൻഡുകൾ നേരത്തേക്ക് മാത്രമാണ് ഭൂചലനം നീണ്ട് നിന്നത്. അപകടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ജമ്മുകശ്മീരിലെ ഡോദ മേഖലയിൽ ഉച്ചയ്ക്ക് 1.33നാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയെന്ന് ദേശീയ സീസ്മോളജി വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. ഡൽഹിക്ക് പുറമെ വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തർ പ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡിഗഡ്, ലഡാക്ക് എന്നിവടങ്ങളിലും പ്രകമ്പനങ്ങൾ ഉണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News