World Suicide Prevention Day 2022: ലോക ആത്മഹത്യാ പ്രതിരോധ ദിനം 2022; ചരിത്രവും പ്രാധാന്യവും ലക്ഷ്യവും അറിയാം...

World Suicide Prevention Day: ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം ഏഴ് ലക്ഷം ആളുകൾ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 10, 2022, 11:56 AM IST
  • ലോക ആത്മഹത്യാ പ്രതിരോധ ദിനം 2003-ൽ ആണ് ആചരിച്ച് തുടങ്ങിയത്
  • ഡബ്ല്യുഎച്ച്ഒയുടെ സഹകരണത്തോടെ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ ആണ് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആരംഭിച്ചത്
  • 2003 മുതൽ എല്ലാ വർഷവും സെപ്തംബർ 10, സംഘടനകളും സർക്കാരും പൊതുജനങ്ങളും സഹകരിച്ച് ആത്മഹത്യയ്ക്കെതിരെ അവബോധം വളർത്തിക്കൊണ്ട് ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നു
World Suicide Prevention Day 2022: ലോക ആത്മഹത്യാ പ്രതിരോധ ദിനം 2022; ചരിത്രവും പ്രാധാന്യവും ലക്ഷ്യവും അറിയാം...

ലോക ആത്മഹത്യാ പ്രതിരോധ ദിനം 2022: ആളുകളെ ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് തടയുന്നതിനുള്ള വിവിധ മാർഗങ്ങളെയും നടപടികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം ഏഴ് ലക്ഷം ആളുകൾ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നുണ്ട്. ഈ മരണങ്ങൾ അവരുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും ആഴത്തിൽ സ്വാധീനിക്കുന്നു.

ലോക ആത്മഹത്യാ പ്രതിരോധ ദിനം: ചരിത്രം
ലോക ആത്മഹത്യാ പ്രതിരോധ ദിനം 2003-ൽ ആണ് ആചരിച്ച് തുടങ്ങിയത്. ഡബ്ല്യുഎച്ച്ഒയുടെ സഹകരണത്തോടെ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ ആണ് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആരംഭിച്ചത്. 2003 മുതൽ എല്ലാ വർഷവും സെപ്തംബർ 10, സംഘടനകളും സർക്കാരും പൊതുജനങ്ങളും സഹകരിച്ച് ആത്മഹത്യയ്ക്കെതിരെ അവബോധം വളർത്തിക്കൊണ്ട് ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നു.

 ALSO READ: World Bee Day 2022: ഇന്ന് ലോക തേനീച്ച ദിനം; ആചരിക്കുന്നത് എന്തിന് ? അറിയേണ്ടതെല്ലാം

ആത്മഹത്യ തടയുന്നതിനും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമുള്ള വഴികളിലും നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ വ്യക്തികൾക്കും അവർക്ക് ചുറ്റുമുള്ള മാനസിക പ്രയാസം അനുഭവിക്കുന്ന ആളുകളിലേക്ക് എത്തിച്ചേരാനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും. പൊതുജനാരോഗ്യ വിഭാഗത്തിൽ ആത്മഹത്യാ പ്രതിരോധം ഒരു മുൻഗണനാ അജണ്ടയായി നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യം ഈ ദിനം വ്യക്തമാക്കുന്നു.

ലോക ആത്മഹത്യാ പ്രതിരോധ ദിനം 2022: സന്ദേശം
ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ സന്ദേശം 2021 മുതൽ 2023 വരെ നീളുന്ന ഒരു ത്രിവത്സര സന്ദേശം ആണ്. "പ്രവർത്തനത്തിലൂടെ പ്രത്യാശ സൃഷ്ടിക്കുന്നു" എന്നതാണ് ഈ വർഷങ്ങളിലെ സന്ദേശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News