Wedding Viral Video: കാറും വേണ്ട കുതിരവണ്ടിയും വേണ്ട, JCBയില്‍ വിവാഹവേദിയിലെത്തി വധൂവരന്മാര്‍...!! വീഡിയോ വൈറല്‍

ഇന്നത്തെക്കാലത്ത്  എന്തിനും ഒരു തനതു ശൈലി വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ആണ് ഏറെയും. അതിനായി അവര്‍ പുതിയ ആശയങ്ങളാണ് അവര്‍ തേടുക.  

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 06:04 PM IST
  • വ്യത്യസ്തമായ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ പ്രചരിക്കുന്നത്.
  • വിവാഹ വേദിയില്‍ എത്താന്‍ വധൂ വരന്മാര്‍ തിരഞ്ഞെടുത്തത് കാറോ കുതിരവണ്ടിയോ ഒന്നുമല്ല, മറിച്ച് JCBയിലാണ് ഇരുവരും വേദിയില്‍ എത്തിയത്...!!
Wedding Viral Video: കാറും വേണ്ട കുതിരവണ്ടിയും വേണ്ട, JCBയില്‍  വിവാഹവേദിയിലെത്തി വധൂവരന്മാര്‍...!! വീഡിയോ വൈറല്‍

Viral Video: ഇന്നത്തെക്കാലത്ത്  എന്തിനും ഒരു തനതു ശൈലി വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ആണ് ഏറെയും. അതിനായി അവര്‍ പുതിയ ആശയങ്ങളാണ് അവര്‍ തേടുക.  

തങ്ങളുടെ വിവാഹം ഏതു രീതിയില്‍ വ്യത്യസ്തമാക്കാം എന്നാണ് ഇന്നത്തെ  യുവതലമുറ ചിന്തിക്കാറ്.  അതായത് വിവാഹ ചടങ്ങുകള്‍ ആളുകള്‍ എന്നും ഓര്‍മ്മിക്കണം എന്നതാണ് അവരുടെ ലക്ഷ്യം.  വിവാഹത്തെക്കുറിച്ച്  ഏറെ സ്വപ്നം കാണുന്ന ഇന്നത്തെ തലമുറ,  ചടങ്ങുകള്‍  എത്രമാത്രം ആഡംബരവും ഗംഭീരവുമാക്കാന്‍ സാധിക്കും  എന്നാണ് ആലോചിക്കാറ്. അതായത്, വിവാഹം  ജീവിതകാലം മുഴുവൻ അവിസ്മരണീയമാക്കണം.

അത്തരത്തില്‍ വ്യത്യസ്തമായ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍  പ്രചരിക്കുന്നത്. വിവാഹ വേദിയില്‍ എത്താന്‍  വധൂ വരന്മാര്‍ തിരഞ്ഞെടുത്തത് കാറോ കുതിരവണ്ടിയോ ഒന്നുമല്ല, മറിച്ച്  JCBയിലാണ് ഇരുവരും  വേദിയില്‍ എത്തിയത്...!!

Also Read: Miracle...!! സെൽഫി എടുക്കുന്നതിനിടെ കാല്‍തെറ്റി 140 അടി താഴ്ചയിലേയ്ക്ക്..!! പിന്നീട്‌ സംഭവിച്ചത്

പാക്കിസ്ഥാനിലെ  ഹൻസ താഴ്വരയിൽ നിന്നുള്ള ഒരു വിവാഹ ചടങ്ങിലാണ്  വധൂവരൻമാർ വിവാഹ വേദിയിലെത്താൻ  JCB തിരഞ്ഞെടുത്തത്.  അത്ര ആര്‍ഭാടപൂര്‍വ്വമല്ലാത്ത  ഈ വിവാഹവീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

Also Read: Viral Video: നടുറോഡില്‍ പാലത്തിന് കീഴില്‍ കുടുങ്ങി Air India വിമാനം...!! വീഡിയോ വൈറല്‍
  
തികച്ചും ലളിതമായി വിവാഹ വേദിയില്‍ എത്തിയ ഈ വധൂ വരന്മാരുടെ  വീഡിയോ  പാക് മാധ്യമപ്രവർത്തകൻ ഗുലാം അബ്ബാസ് ഷായാണ്  ട്വിറ്ററിൽ പങ്കുവെച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News