ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ അരികിൽ ഒരു വിനോദസഞ്ചാരി ചാഞ്ഞുകിടക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ട്വിറ്ററിലെ വിയർഡ് ആൻഡ് ടെറിഫയിംഗ് പേജാണ് ഇത് പങ്ക് വെച്ചത്.
നിൽക്കുന്നത് 380 അടി വലുപ്പത്തിലുള്ള വെള്ളച്ചാട്ടത്തിൽ എന്നാണ് വീഡിയോക്ക് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. ഒറ്റനോട്ടത്തിൽ താഴേക്ക് പോകും എന്ന് പോലും തോന്നിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ. കൈകൾ വിടർത്തി താഴേക്ക് നീട്ടിയാണ് പെൺകുട്ടി കിടക്കുന്നത്. വീഡിയോ വളരെ വേഗത്തിൽ വൈറലായി.
Just learned that standing this close to a 380 feet waterfall is a thing (Devil's pool - Victoria falls ) pic.twitter.com/LwjOxoUrYF
— Weird and Terrifying (@weirdterrifying) December 30, 2022
ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരിൽ നിന്നാണ് ഡേവിഡ് ലിവിംഗ്സ്റ്റൺ വിക്ടോറിയ വെള്ളച്ചാട്ടത്തിന് പേര് നൽകിയത്. ഡെവിൾസ് പൂൾ എന്നും വിക്ടോറിയ വെള്ളച്ചാട്ടം അറിയപ്പെടുന്നു.
ഡിസംബർ 30-ന് പങ്ക് വെച്ച വീഡിയോ കണ്ടത് 2കോടിയിലധികം പേരാണ്. രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ വൈക്ക് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...