Viral Video: കടുവക്കുട്ടികൾക്ക് പാൽ കൊടുത്ത് കളിപ്പിക്കുന്ന ഒറാങ്ങുട്ടാൻ, ഇവരെങ്ങനെ കമ്പനിയായി?

3 കടുവക്കുഞ്ഞുങ്ങളെ സ്‌നേഹപൂർവം ലാളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ഒരു ആൺ ഒറാങ്ങുട്ടൻറെ വീഡിയോ ആണ് വൈറലായത്

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 01:20 PM IST
  • കുരങ്ങിന്റെ ദയയും അനുകമ്പയും നിരവധി പേരെയാണ് വീഡിയോ കണ്ട ശേഷം കരയിപ്പിച്ചത്
  • അവരുടെ കളികളും കുറുമ്പും പോലും ചിലപ്പോ നമ്മെ രസിപ്പിക്കുകയും ചെയ്യും
  • ഒറാങ്ങുട്ടാൻ കടുവകൾക്ക് കുപ്പിയിൽ നിന്ന് പാൽ കൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്
Viral Video: കടുവക്കുട്ടികൾക്ക് പാൽ കൊടുത്ത് കളിപ്പിക്കുന്ന ഒറാങ്ങുട്ടാൻ, ഇവരെങ്ങനെ കമ്പനിയായി?

Viral Video: മൃഗങ്ങൾ തമ്മിലുള്ള സ്നേഹം ചിലപ്പോൾ കാണുമ്പോൾ നമ്മൾക്ക് പോലും സംശയം തോന്നാം. അവരുടെ കളികളും കുറുമ്പും പോലും ചിലപ്പോ നമ്മെ രസിപ്പിക്കുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

3 കടുവക്കുഞ്ഞുങ്ങളെ സ്‌നേഹപൂർവം ലാളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ഒരു ആൺ ഒറാങ്ങുട്ടൻറെ വീഡിയോ ആണ് വൈറലായത്.സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ച് സഫാരിയിലെയാണ് വൈറാലയ ദൃശ്യങ്ങൾ. ഒറാങ്ങുട്ടാൻ കടുവകൾക്ക് കുപ്പിയിൽ നിന്ന് പാൽ കൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

Also ReadViral Video: ടെയിനിൽ വെച്ച് കാമുകിയും കാമുകനും ചെയ്തത്; ചെറിയ ചമ്മൽ പോലുമില്ല

കുരങ്ങിന്റെ ദയയും അനുകമ്പയും നിരവധി പേരെയാണ് വീഡിയോ കണ്ട ശേഷം കരയിപ്പിച്ചത്. മൃഗങ്ങൾ മനുഷ്യനേക്കാൾ വളരെ മികച്ചതാണെന്ന് പലരും കമൻറുകളിടുകയും ചെയ്തു. ”എല്ലാ ജീവിത രൂപങ്ങളെയും ബന്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശക്തിയാണ് സ്നേഹം. നാമെല്ലാവരും മനുഷ്യരെ മാത്രമല്ല, ദൈവത്തിന്റെ മറ്റ് സൃഷ്ടികളെയും പരിപാലിക്കാൻ തുടങ്ങിയാൽ, നമുക്ക് തീർച്ചയായും ജീവൻ നിലനിർത്താൻ സഹായിക്കാനാകും- ഒരാൾ കമൻറിട്ടു.

Also Readമധുരം കൊടുക്കാൻ വന്ന ഭാര്യാ സഹോദരി നൽകിയത് ചുംബനമോ? വീഡിയോ വൈറൽ

"മൃഗങ്ങൾ മനുഷ്യരേക്കാൾ മികച്ചതാണ്. "അമ്മയുടെ സ്നേഹത്തിന്റെ നിരുപാധികവും ശുദ്ധവുമായ രൂപം എന്നാണ് മറ്റൊരാൾ കമൻറിട്ടത്. ”ഇത് മനോഹരമാണ്! അവൻ കുഞ്ഞുങ്ങളുമായി കളിക്കുന്നതും സ്വന്തം കുഞ്ഞുങ്ങളെപ്പോലെ അവരോട് സ്നേഹവും വാത്സല്യവും കാണിക്കുന്നതും അതിശയകരമാണെന്നും കമൻറുകളുണ്ട്. ഡോ സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് ട്വിറ്റിൽ വീഡിയോ പങ്ക് വെച്ചത്. നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News