Viral Video: മയിലിനെ പിടിക്കാൻ പാഞ്ഞടുത്ത് കടുവ; പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: പീലി വിടർത്തി നിൽക്കുന്ന മയിലിനെ ലക്ഷ്യമാക്കി കടുവ പാഞ്ഞടുക്കുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മയിലുകൾ.

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 10:21 AM IST
  • പീലി വിടർത്തി നിൽക്കുന്ന മയിലിനെ ആക്രമിക്കാൻ എത്തുന്ന കടുവയും പിന്നെ സംഭവിക്കുന്ന കാര്യങ്ങളുമാണ് വീഡിയോയിലുള്ളത്.
  • രണ്ട് മയിലുകൾ തൊട്ടപ്പുറത്ത് മാറി നിൽക്കുന്നതും വീഡിയോയിൽ കാണാം.
  • എന്നാൽ പീലി വിടർത്തി നിൽക്കുന്ന മയിലിനെ ലക്ഷ്യമാക്കിയാണ് കടുവ കുതിക്കുന്നത്.
  • എന്നാൽ കടുവ പാഞ്ഞടുത്തതും മയിലുകൾ പറ പറന്നു.
Viral Video: മയിലിനെ പിടിക്കാൻ പാഞ്ഞടുത്ത് കടുവ; പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ചിലത് കാഴ്ചക്കാരെ ഭയപ്പെടുത്തുന്നത് ആണെങ്കിൽ മറ്റ് ചിലത് ചിരിപടർത്തുന്നവയാണ്. വന്യ മൃ​ഗങ്ങളുടെ വീഡിയോ എന്ന പറയുമ്പോൾ മിക്കതും വേട്ടയാടുന്നതിന്റെ ദൃശ്യങ്ങളാകും. കടുവ, സിംഹം തുടങ്ങിവ മറ്റ് മൃ​ഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്നതും അവ തിരിച്ച് പ്രതിരോധിക്കുമ്പോൾ രണ്ടും തമ്മിലുള്ള മൽപ്പിടിത്തവുമൊക്കെയാണ് വീഡിയോയിൽ കാണാറുള്ളത്. 

ഇപ്പോഴിതാ കടുവയും മയിലുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. പീലി വിടർത്തി നിൽക്കുന്ന മയിലിനെ ആക്രമിക്കാൻ എത്തുന്ന കടുവയും പിന്നെ സംഭവിക്കുന്ന കാര്യങ്ങളുമാണ് വീഡിയോയിലുള്ളത്. രണ്ട് മയിലുകൾ തൊട്ടപ്പുറത്ത് മാറി നിൽക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ പീലി വിടർത്തി നിൽക്കുന്ന മയിലിനെ ലക്ഷ്യമാക്കിയാണ് കടുവ കുതിക്കുന്നത്. എന്നാൽ കടുവ പാഞ്ഞടുത്തതും മയിലുകൾ പറന്ന് രക്ഷപ്പെട്ടു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Animal Power (@animals_powers)

Also Read: Viral Video: ആന ഒന്ന് തിരിഞ്ഞ് നോക്കിയതേയുള്ളു, കടുവ പറ പറന്നു

 

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ മയിൽ കടുവയുടെ പിടിയിലാകുമായിരുന്നു. കടുവയുടെ കാലനക്കം കേട്ടയുടനെ പറന്ന് പോയത് കൊണ്ട് മയിലുകൾ അതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു. കുറച്ച് സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ animals_powers എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. നിരവധി പേർ ലൈക്ക് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് പേർ കമന്റും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ മൃ​ഗം ദേശീയ പക്ഷിയെ വേട്ടയാടുന്നു എന്നാണ് ഒരാൾ കമന്റ് ചെയിതിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News