Mercury Transit: ഇനി ഇവർക്ക് ഭാ​ഗ്യത്തിന്റെ ദിനങ്ങൾ; രാജാവിനെ പോലെ വാഴും

ബുദ്ധി, യുക്തി, സംഭാഷണം, സൗഹൃദം എന്നിവയുടെ ഘടകമാണ് ബുധൻ എന്നാണ് പറയപ്പെടുന്നത്. ബുധന്റെ രാശിമാറ്റം ജ്യോതിഷത്തിൽ ഏറെ പ്രധാന്യമുള്ള ഒന്നാണ്.

 

ജ്യോതിഷത്തിൽ ബുധന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ബുധൻ രാശിമാറുന്നതിലൂടെ ചില രാശികൾക്ക് ശുഭവും ചിലർക്ക് അശുഭകരവുമായ ഫലങ്ങൾ ലഭിക്കും. 

 

1 /6

നാളെ, മെയ് 31ന് മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് ബുധൻ പ്രവേശിക്കും. ഇത് ചില രാശിക്കാരുടെ ഭാ​ഗ്യം തെളിയിക്കും. ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കും.   

2 /6

മേടം: ഈ കാലയളവിൽ മേടം രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. ജോലിഭാരം വർധിച്ചേക്കാം. ബിസിനസ് കൂടുതൽ വിപുലീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം ശുഭകരമായിരിക്കും. പുതിയ ജോലി ആരംഭിക്കാൻ അനുകൂലമായ സമയമാണ്.  

3 /6

ഇടവം: ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആത്മവിശ്വാസം വർധിക്കും. ജോലിയിലും ബിസിനസിലും അനുകൂലായ സമയമാണിത്. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം ഒരു അനുഗ്രഹമാണ്.   

4 /6

മിഥുനം: മിഥുനം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ഇതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.  

5 /6

ചിങ്ങം: ആരോ​ഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസമുണ്ടാകും. വരുമാനം വർധിപ്പിക്കാനുള്ള അവസരങ്ങൾ വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)    

You May Like

Sponsored by Taboola