Black Magic Against Karnataka: ശത്രുഭൈരവി, രാജകണ്ടം, മരണ മോഹന സ്തംഭനം യാഗങ്ങൾ! കേരളത്തിൽ കർണാടകത്തിനെതിരെ ദുർമന്ത്രവാദമെന്ന് ഡികെ

Black Magic Against Karnataka: 21 ചുവന്ന ആടുകൾ, 21 കറുത്ത ആടുകൾ, മൂന്ന് പോത്തുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകിയതായാണ് ആരോപണം. അഘോരികൾ ആണ് ഈ യാഗങ്ങൾ നടത്തുന്നത് എന്നും ശിവകുമാർ ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 31, 2024, 11:10 AM IST
  • കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രത്തിന് അടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വച്ചാണ് മന്ത്രവാദ ചടങ്ങുകൾ നടക്കുന്നത് എന്നാണ് ആരോപണം
  • യാഗങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതായും ഡികെ ശിവകുമാർ ആരോപിച്ചു
  • ദുർമന്ത്രവാദത്തിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും ശിവകുമാർ പറഞ്ഞു
Black Magic Against Karnataka: ശത്രുഭൈരവി, രാജകണ്ടം, മരണ മോഹന സ്തംഭനം യാഗങ്ങൾ! കേരളത്തിൽ കർണാടകത്തിനെതിരെ ദുർമന്ത്രവാദമെന്ന് ഡികെ

ബെംഗളൂരു: ഗുരുതര ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയ ഡികെ ശിവകുമാർ. കേരളത്തിൽ വച്ച് തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും എതിരെ ദുർമന്ത്രവാദം നടക്കുന്നു എന്നാണ് ഡികെ ശിവകുമാർ ആരോപിച്ചിരിക്കുന്നത്. കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രത്തിനടുത്ത് വച്ചാണ് ഇത് നടത്തിയത് എന്നും ശിവകുമാർ ആരോപിച്ചു. 

കർണാടകത്തിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ദുർമന്ത്രവാദവും യാഗങ്ങളും നടത്തിയത് എന്നാണ് ശിവകുമാർ പറയുന്നത്. സദാശിവനഗറിലെ വീട്ടിൽ വച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാണ് ഇതിന് പിന്നിൽ എന്ന് അറിയാമെന്നും ശിവകുമാർ പറഞ്ഞു.

തങ്ങൾക്കെതിരെ ശത്രുഭൈരവി യാഗം നടത്താൻ കേരളത്തിൽ നിന്നുള്ള തന്ത്രികളെ ഉപയോഗിക്കുന്നു എന്നാണ് ആക്ഷേപം. കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രത്തിന് അടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വച്ചാണ് മന്ത്രവാദ ചടങ്ങുകൾ നടക്കുന്നത് എന്നും ഡികെ ശിവകുമാർ പറഞ്ഞു. രാജകണ്ടക യാഗവും മരണ മോഹന സ്തംഭന യാഗവും നടത്തുന്നു എന്ന ആരോപണവും ശിവകുമാർ നടത്തുന്നുണ്ട്.

യാഗങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതായും ഡികെ ശിവകുമാർ ആരോപിച്ചു. 21 ചുവന്ന ആടുകൾ, 21 കറുത്ത ആടുകൾ, മൂന്ന് പോത്തുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകിയതായാണ് ആരോപണം. അഘോരികൾ ആണ് ഈ യാഗങ്ങൾ നടത്തുന്നത് എന്നും ശിവകുമാർ ആരോപിച്ചു. 

അവർ ദുർമന്ത്രവാദങ്ങൾ ചെയ്യട്ടെ. അത് അവരുടെ വിശ്വാസം ആകാം. എന്നാൽ ഞങ്ങൾ വിശ്വസിക്കുന്ന ശക്തി ഞങ്ങളെ സംരക്ഷിക്കും. വീട്ടിൽ നിന്നിറങ്ങുമ്പോഴെല്ലാം താൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് എന്നും ശിവകുമാർ പറഞ്ഞു. ബിജെപിയെ ഡെജിഎസ്സോ ആണോ ഈ ദുർമന്ത്രവാദത്തിന് പിറകിൽ എന്ന ചോദ്യം ഉയർന്നപ്പോൾ, ആരാണ് ഇതിന് പിന്നിൽ എന്ന് തങ്ങൾക്ക് അറിയാം എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. താൻ ദുർമന്ത്രവാദത്തിൽ വിശ്വസിക്കുന്നില്ല എന്നും ശിവകുമാർ പറഞ്ഞു.

കഴിഞ്ഞ വർഷം ആണ് കർണാടകത്തിൽ കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള സ‍ർക്കാർ അധികാരത്തിലേറിയത്. ജെഡിഎസുമായുള്ള സഖ്യം പിള‍ർന്നതിന് ശേഷം, കോൺ​ഗ്രസിന്റെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ചത് ഡികെ ശിവകുമാർ ആയിരുന്നു. ബിജെപിയുടെ പല പ്രമുഖ നേതാക്കളേയും കോൺ​ഗ്രസിലേക്ക് ചാടിച്ചതിന് പിന്നിലും ശിവകുമാറിന്റെ ബുദ്ധിയായിരുന്നു. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിറകെ ആരായിരിക്കണം മുഖ്യമന്ത്രി എന്നതായിരുന്നു കോൺ​ഗ്രസിലെ തർക്കം. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുപോലെ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. ഒടുവിൽ ഒത്തുതീ‍ർപ്പ് വ്യവസ്ഥയിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയും ശിവകുമാർ ഉപമുഖ്യമന്ത്രിയും ആയി കോൺ​ഗ്രസ് സർക്കാർ അധികാരത്തിലേറിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News