Viral Video| ഞെട്ടിക്കുന്ന ദൃശ്യം, നാലാം നിലയിൽ തീ പടരുന്നു, കെട്ടിടത്തിൻറെ പൈപ്പിൽ തൂങ്ങി ആടുന്ന സഹോദരങ്ങൾ

അപ്പാർട്ട്മെൻറിനുള്ളിൽ തീ കത്തി പടരുമ്പോൾ പുറത്തെ പൈപ്പിൽ തൂങ്ങിയാടുന്ന സഹോദരങ്ങളുടെ വീഡിയോ ആണ് വൈറലാവുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ന്യുയോർക്കിലുണ്ടായ സംഭവമാണിത്.

Written by - Zee Malayalam News Desk | Last Updated : Dec 20, 2021, 05:23 PM IST
  • ജനാലക്ക് അടുത്തുള്ള പൈപ്പിലേക്കാണ് കയ്യെത്തിപ്പിടിച്ച് കുട്ടികൾ ഇറങ്ങുന്നത്.
  • സമീപത്തിലെ അപ്പാർട്ട്മെൻറിലെ ആരോ ആണ് ദൃശ്യങ്ങൾ പകർത്തിയത്
  • ഒരു വിധത്തിൽ പൈപ്പിൽ നിരങ്ങിയാണ് ഇരുവരും താഴെ എത്തുന്നത്
Viral Video| ഞെട്ടിക്കുന്ന ദൃശ്യം, നാലാം നിലയിൽ തീ പടരുന്നു, കെട്ടിടത്തിൻറെ പൈപ്പിൽ തൂങ്ങി ആടുന്ന സഹോദരങ്ങൾ

അപ്പാർട്ട്മെൻറിനുള്ളിൽ തീ കത്തി പടരുമ്പോൾ പുറത്തെ പൈപ്പിൽ തൂങ്ങിയാടുന്ന സഹോദരങ്ങളുടെ വീഡിയോ ആണ് വൈറലാവുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ന്യുയോർക്കിലുണ്ടായ സംഭവമാണിത്.

14 നില കെട്ടിടത്തിൻറെ പൈപ്പിലാണ് 18 ഉം, 13 ഉം വയസ്സുള്ള സഹോദരങ്ങൾ തൂങ്ങിയാടിയത്. ഇവരുടെ ഫ്ലാറ്റിൽ തീ കത്തിപ്പടരുന്നത് വീഡിയോയിലുണ്ട്. പുക പുറത്ത് വന്ന് തുടങ്ങിയതോടെ ആദ്യം മൂത്ത കുട്ടി ജനാലക്ക് പുറത്തേക്കിറങ്ങുന്നു. തൊട്ട് പിന്നാലെ ഇളയകുട്ടിയും പുറത്തേക്ക് എത്തുന്നു, അപ്പോഴേക്കും തീ കത്തിപ്പടർന്ന് കഴിഞ്ഞിരുന്നു.

Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. ഉടമയെ പിന്നിൽ നിന്ന് കൊത്തി താറാവ്!

ജനാലക്ക് അടുത്തുള്ള പൈപ്പിലേക്കാണ് കയ്യെത്തിപ്പിടിച്ച് കുട്ടികൾ ഇറങ്ങുന്നത്. സമീപത്തിലെ അപ്പാർട്ട്മെൻറിലെ ആരോ ആണ് ദൃശ്യങ്ങൾ പകർത്തി ട്വിറ്ററിൽ പങ്ക് വെച്ചത്.

Also Read: Viral Video: ബദ്ധശത്രുക്കളായ മൂർഖന്മാർ മുഖാമുഖം വന്നാൽ..!

ഒരു വിധത്തിൽ പൈപ്പിൽ നിരങ്ങിയാണ് ഇരുവരും താഴെ എത്തുന്നത്. തുടർന്ന് ഇരുവരെയും ന്യൂയോർക്കിലെ പ്രസ്ബൈറ്റേറിയൻ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ അമ്മയെ ഗുരുതരമായ നിലയിൽ അപ്പാർട്ട്മെൻറിൽ നിന്നും പിന്നീട് കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News