സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. ഇതിൽ ഇൻസ്റ്റാഗ്രാം റീൽസും, സിനിമയിലെ കോമഡി രംഗങ്ങളും, വിവാഹത്തിന്റെ വീഡിയോകളും, മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. വിവാഹ വേദികളിലെ സന്തോഷവും ഡാൻസും കുസൃതികളും തിരക്കും ഒക്കെയാണ് വിവാഹ വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. അതേസമയം മൃഗങ്ങളുടെ കൃസൃതികളും സ്വഭാവവും ഒക്കെ കാണാൻ ആളുകൾക്ക് ഇഷ്ടമാണ്. കൂടാതെ മൃഗങ്ങളുടെ ജീവിതം മനസിലാക്കാനും എപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാനുള്ള ആഗ്രഹവുമാണ് പലപ്പോഴും മൃഗങ്ങളുടെ വീഡിയോകൾ വൈറലാകാനുള്ള കാരണം. ഇപ്പോൾ മണൽക്കൂന കേറാൻ മത്സരം നടത്താൻ രണ്ട് ആനക്കുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകൾ. ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്. ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ജനിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ആനകുട്ടികൾക്ക് തുമ്പികൈ നിയന്ത്രിക്കാൻ സാധിക്കൂ.
ALSO READ: Viral Video : കുട്ടിയാനയുടെ സ്റ്റൈലൻ ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
Baby #elephants !! pic.twitter.com/t57XLig5mD
— Jen (@liliefleur) September 7, 2022
ജെൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. വീഡിയോയിൽ 2 ആനക്കുട്ടികൾ മണൽക്കൂനയുടെ മുകളിൽ കയറാൻ മത്സരിക്കുകയാണ്. ഇടയ്ക്ക് വീണ് പോകുകയും വീണ്ടും തിരിച്ച് കയറുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇടയ്ക്ക് വെച്ച് മത്സരമെല്ലാം മറന്ന് മണലിൽ കിടന്ന് കളിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് രണ്ടു പേരും മത്സരം തുടരുകയാണ്. മത്സരത്തിനൊടുവിൽ ആരാണ് ജയിച്ചതെന്ന് അറിയാൻ ഒരു വഴിയും ഇല്ലാതെയാണ് മത്സരം അവസാനിപ്പിച്ചത്. ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.