Viral Video: വെറുതെ കിടന്ന മുയലിനെ ചൊറിയാൻ ചെന്ന പൂച്ചയ്ക്ക് സംഭവിച്ചത്, വീഡിയോ വൈറൽ

Viral Video: മുയലിനെ ചെന്ന് അടിച്ചിട്ട് ഓടി മാറിക്കളയുകയാണ് പൂച്ചക്കൂട്ടി. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 11:10 AM IST
  • Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണിത്.
  • 56.9k ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
  • നിരവധി പേർ വീഡിയോ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Viral Video: വെറുതെ കിടന്ന മുയലിനെ ചൊറിയാൻ ചെന്ന പൂച്ചയ്ക്ക് സംഭവിച്ചത്, വീഡിയോ വൈറൽ

മൃ​ഗങ്ങളുടെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. അതും വളർത്ത് മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾ എല്ലാവർക്കും കാണാൻ ഇഷ്ടമായിരിക്കും. പൂച്ചകളെയും പട്ടികളെയും ഒക്കെ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. മുയലുകളെയും ഒരുവിധം ആളുകൾ വളർത്താറുണ്ട്. അങ്ങനെയുള്ള ഒരു പൂച്ചയുടെയും മുയലിന്റെയും വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരും തമ്മിലുള്ള അടിപിടിയാണ് വീഡിയോയിലുള്ളത്.

വെറുതെ കിടന്ന മുയലിനെ പൂച്ച ശല്യം ചെയ്യുകയാണ്. മുയലിനെ ചെന്ന് അടിച്ചിട്ട് ഓടി മാറിക്കളയുകയാണ് പൂച്ചക്കൂട്ടി. എന്നാൽ മുയൽ തിരിച്ച് ഒന്നും ചെയ്യാതെ നിൽക്കുന്നത് വീഡിയോയിൽ കാണാം. വീണ്ടും രണ്ട് മൂന്ന് തവണ പൂച്ച മുയലിനെ ആക്രമിച്ചു. അവസാനം സഹികെട്ട് മുയൽ തിരിച്ചാക്രമിക്കുമ്പോൾ പൂച്ച പേടിച്ചോടുന്നതാണ് വീഡിയോയുടെ അവസാനം. കണ്ടിരിക്കാൻ നല്ല കൗതുകമുള്ള വീഡിയോയാണിത്.  

Also Read: VIral VIdeo : മൂന്ന് സിംഹങ്ങളെ ഒരുമിച്ച് പേടിപ്പിച്ച് കുഞ്ഞൻ കീരി; വീഡിയോ വൈറൽ

 

Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണിത്. 56.9k ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സമാനമായ മറ്റ് വീഡിയോകൾ പങ്കുവെച്ച് കൊണ്ടാണ് പലരും അവരുടെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. 

BSF Recruitment 2022: ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 1312 ഒഴിവുകൾ

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്എഫ്) 1312 ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉടൻ അവസാനിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 19 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rectt.bsf.gov.in വഴി അപേക്ഷിക്കാം.

BSF റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങൾ
 
പോസ്റ്റ്: ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ) - HC-RO
ഒഴിവുകളുടെ എണ്ണം: 982
പേ സ്കെയിൽ: 25500 – 81100/- ലെവൽ-4
 
പോസ്റ്റ്: ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) - HC-RM
ഒഴിവുകളുടെ എണ്ണം: 330

BSF HC RO/RM യോഗ്യതാ മാനദണ്ഡം
 
ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ): ഉദ്യോ​ഗാർഥി പത്താംക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായിരിക്കണം. റേഡിയോ, ടെലിവിഷൻ, ഇലക്ട്രോണിക്സ്, COPA, ഡാറ്റ എൻട്രി, ജനറൽ ഇലക്ട്രോണിക്സ് എന്നിവയിൽ ഐടിഐ സർട്ടിഫിക്കറ്റും നേടിയിരിക്കണം. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു പാസായിരിക്കണം.
 
ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്): ഉദ്യോഗാർത്ഥി പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായിരിക്കണം. റേഡിയോ, ടെലിവിഷൻ, ഇലക്‌ട്രോണിക്‌സ്, ഫിറ്റർ, COPA, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ജനറൽ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിൽ ഐടിഐ സ‍‍ർട്ടിഫിക്കറ്റ് നേടിയിരിക്കണം. അല്ലെങ്കിൽ, കെമിസ്ട്രിയും മാത്തമാറ്റിക്സും 60 ശതമാനം മാർക്കോടെ പ്ലസ് ടു പാസായിരിക്കണം.
 
അപേക്ഷാ ഫീസ്: നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി പരീക്ഷാ ഫീസ് അടയ്ക്കുക
Gen/OBC/EWS: 100 രൂപ
എസ്‌സി/എസ്‌ടി/എക്സ്-എസ് എന്നിവർക്ക് ഫീസില്ല

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News