Viral Video : കാർ യാത്രക്കാരന് കരടിയുടെ ഹൈഫൈ; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

FUnny Viral Video : പ്യൂബിറ്റി എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 04:38 PM IST
  • പ്യൂബിറ്റി എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
  • എങ്ങനെയാണ് ഈ യാത്രക്കാരന് കരടിയുടെ കൈയിൽ നിന്ന് ഒരു ഹൈഫൈ കിട്ടിയതെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ആളും അത്ഭുതപ്പെടുന്നുണ്ട്.
  • 22 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ട് കഴിഞ്ഞത്.
Viral Video : കാർ യാത്രക്കാരന് കരടിയുടെ ഹൈഫൈ; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. പട്ടികളുടെയും പൂച്ചകളുടെയും വിഡിയോകൾ ഒക്കെ തന്നെ ആളുകൾക്ക് ഏറെ ഇഷ്ടമാണെങ്കിലും വന്യമൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് ഒരു പ്രത്യേക താത്പര്യമാണ്. അത്തരത്തിലുള്ള ഒരു കരടിയുടെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ഏറെ ശ്രദ്ധനേടിയിരിക്കുന്നത്. വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ.

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. എന്നാൽ ഈ വീഡിയോ ആളുകളെ ഒരുമിച്ച് അത്ഭുതപ്പെടുത്തുകയും അതെ സമയം പൊട്ടിചിരിപ്പിക്കുകയും ചെയ്യുകയാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)

ALSO READ: Viral Video: ഇതൊക്കെയെന്ത്, നിസാരം! സൂപ്പർമാൻ തത്തയുടെ വൈറൽ പ്രകടനം

വീഡിയോയിൽ ഒരുകൂട്ടം കരടികൾ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നത് കാണാം. റോഡിന്റെ സൈഡിലാണ് നിൽക്കുന്നത്. കൂട്ടത്തിൽ ഒരു കരടി പെട്ടെന്ന് വാഹനങ്ങളുടെ അടുത്ത വന്ന് നിന്നു. ആ വാഹനത്തിലെ യാത്രക്കാരൻ കൈ കാണിച്ചപ്പോൾ കരടി ഹൈഫൈയും കൊടുത്തു. കരടി ആളുകളെ ആക്രമിക്കാതെ ഹൈഫൈ കൊടുക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

എന്നാൽ യാത്രക്കാരൻ ഹൈഫൈ നൽകാൻ വീണ്ടും കൈ കാണിച്ചെങ്കിലും ഹൈഫൈ കൊടുക്കാൻ കരടി തയ്യാറായില്ല. മാത്രമല്ല പെട്ടെന്ന് റോഡിൽ നിന്ന് മാറി സൈഡിൽ ഒരിടത്ത് പോയി ഇരിക്കുകയും ചെയ്തു. പ്യൂബിറ്റി എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. എങ്ങനെയാണ് ഈ യാത്രക്കാരന് കരടിയുടെ കൈയിൽ നിന്ന് ഒരു ഹൈഫൈ കിട്ടിയതെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ആളും അത്ഭുതപ്പെടുന്നുണ്ട്.

"ഹൈഫൈ കൊടുത്ത ശേഷം കരടി വളരെ ആശയക്കുഴപ്പത്തിലായി, ജീവിതത്തെ കുറിച്ച് ഇരുന്ന് ചിന്തിക്കേണ്ട അവസ്ഥയായി" എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. 22 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ട് കഴിഞ്ഞത്. മറ്റൊരു കാറിൽ എതിർ ദിശയിൽ സഞ്ചരിച്ച യാത്രക്കാരനാണ് വീഡിയോ പകർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News