Viral Video: നായക്കുട്ടിയെ പന്ത് കളിക്കാൻ പഠിപ്പിക്കുന്നത് കണ്ടോ? കൗതുകമുണർത്തി വീഡിയോ

Viral Video: മൃഗങ്ങളുടെ തമാശ നിറഞ്ഞ വീഡിയോകൾ പങ്കുവെയ്ക്കുന്ന ട്വിറ്റർ പേജായ Yog ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 12:15 PM IST
  • Yog എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം രണ്ട് മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.
  • 18 സെക്കൻഡ് മാത്രം ദൈർ​ഘ്യമുള്ള വീഡിയോയ്ക്ക് 112.9k ലൈക്കും ലഭിക്കുകയും 12.5k റീട്വീറ്റും ചെയ്തിട്ടുണ്ട്.
Viral Video: നായക്കുട്ടിയെ പന്ത് കളിക്കാൻ പഠിപ്പിക്കുന്നത് കണ്ടോ? കൗതുകമുണർത്തി വീഡിയോ

നായ്ക്കളെ വീട്ടിൽ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ്. വളരെ ചെറുതിലെ തന്നെ ഇവയെ വീട്ടിൽ കൊണ്ട് വളർത്തുമ്പോൾ നായ്ക്കുട്ടിക്ക് വീട്ടുകാരുമായി വലിയ അടുപ്പം ഉണ്ടാകുന്നത് നമ്മൾ കാണാറുള്ളതാണ്. വീട്ടിലെ അം​ഗത്തെ പോലെയാണ് ഇവയെ വീട്ടുകാർ കാണുക. വീട്ടിൽ അവയ്ക്ക് പ്രത്യേക സ്ഥാനം തന്നെ ഉണ്ടാകും. ഒന്നിലധികം നായ്ക്കൾ മിക്കവരുടെയും വീടുകളിലുണ്ടാകും. നായ്ക്കളെയും നായ്ക്കുട്ടികളെയും വീടുകളിൽ ആളുകൾ വളർത്താറുണ്ട്. ഇവയുടെ പ്രവർത്തികൾ വളരെ രസകരമാണ്. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

നായ്ക്കുട്ടിയും അതിന്റെ അമ്മയും ഒന്നിച്ചുള്ള വീഡിയോ ആണിത്. നായ്ക്കുട്ടിയെ പന്ത് കളിക്കുന്നത് പഠിപ്പിക്കുകയാണ് നായ. ഇത് കാണുന്ന കാഴ്ചക്കാരിൽ ഏറെ കൗതുകം ഉണർത്തുന്നതാണ്. സോഫയിൽ കയറിയിരിക്കുന്ന നായക്കുട്ടിയെ എങ്ങനെ പന്തെടുക്കണമെന്ന് പഠിപ്പിക്കുകയാണ് അമ്മ. 

Also Read: Viral Video: കുതിര കുളമ്പ് ഞണ്ട് നീന്തുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 

Yog എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം രണ്ട് മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. 18 സെക്കൻഡ് മാത്രം ദൈർ​ഘ്യമുള്ള വീഡിയോയ്ക്ക് 112.9k ലൈക്കും ലഭിക്കുകയും 12.5k റീട്വീറ്റും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി രം​ഗത്തെത്തിയത്. വളരെ ക്യൂട്ട് ആയിട്ടുള്ള വീഡിയോയാണിതെന്നാണ് കമന്റുകളിൽ മിക്കവരും രേഖപ്പെടുത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News