Viral Video: മാനിന്റെ പുറത്ത് സവാരി നടത്തി കുരങ്ങൻ, വീഡിയോ വൈറൽ

Viral Video: കുരങ്ങൻറെ മാൻ സവാരി കണ്ടോ? വീഡിയോ കണ്ടുനോക്കൂ...

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 08:58 AM IST
  • ചില മൃ​ഗങ്ങൾ കുതിര സവാരി നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
  • എന്നാൽ മാനിന്റെ പുറത്ത് കയറിയുള്ള സവാരി കണ്ടിട്ടുണ്ടോ?
  • ഇവിടെ കുട്ടിക്കുരങ്ങൻ മാനിന്റെ പുറത്തിരുന്ന് സവാരി നടത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്.
Viral Video: മാനിന്റെ പുറത്ത് സവാരി നടത്തി കുരങ്ങൻ, വീഡിയോ വൈറൽ

ഇന്റർനെറ്റ് എന്നത് വ്യത്യസ്തമായ ഒട്ടനവധി വീഡിയോകൾ വന്ന് ചേരുന്ന ഇടമാണ്. മനുഷ്യർ, മൃ​ഗങ്ങൾ ഉൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും വീഡിയോകൾ ഇതിൽ കാണാൻ സാധിക്കും. ഫേസ്ബുക്ക്, ഇൻസ്റ്റാ​ഗ്രാം, ട്വിറ്റർ തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇത്തരം വൈറൽ വീഡിയോകൾ കാണാനാകും. പ്രത്യേകിച്ച് മൃ​ഗങ്ങളുടെ വീഡിയോകൾ കാണാൻ കൂടുതൽ ആളുകളുണ്ടാകും. വന്യമൃ​ഗങ്ങളുടെയും വളർത്ത് മൃ​ഗങ്ങളുടെയും ഒക്കെ വീഡിയോകൾ ഇതിലുണ്ട്. 

അത്തരത്തിൽ ഒരു കുട്ടികുരങ്ങന്റെ രസകരമായ വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ ശ്രദ്ധ നേടുന്നത്. കുരങ്ങ് ഒറ്റയ്ക്കല്ല അതിനൊപ്പം ഒരു മാൻ കൂടിയുണ്ട്. ചില മൃ​ഗങ്ങൾ കുതിര സവാരി നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മാനിന്റെ പുറത്ത് കയറിയുള്ള സവാരി കണ്ടിട്ടുണ്ടോ? ഇവിടെ കുട്ടിക്കുരങ്ങൻ മാനിന്റെ പുറത്തിരുന്ന് സവാരി നടത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്. 

Also Read: Viral Video: പൂച്ച മേക്കപ്പ് ഇടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ഉറ്റ ചങ്ങാതിമാരെപ്പോലെ രണ്ടാളും അങ്ങനെ നടക്കുകയാണ്. വളരെ കൂളായാണ് കുരങ്ങൻ മാനിന്റെ പുറത്തിരിക്കുന്നത്. ഇടയ്ക്ക് ചുറ്റും നോക്കുന്നുണ്ടെങ്കിലും താഴെ വീഴാതെ അതിവിദ​ഗ്ധമായണ് കുരങ്ങൻ ഇരിക്കുന്നത്. മാൻ ആണെങ്കിൽ കുരങ്ങൻ തന്റെ പുറത്ത് ഇരിക്കുന്ന വലിയ കാര്യമാക്കാതെ തീറ്റ തേടി നടക്കുകയാണ്. രണ്ട് പേരുടെയും സൗഹൃദമാണ് ഈ വീഡിയോയിൽ വ്യക്തമാകുന്നത്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോ കണ്ടുനോക്കൂ...

Yog എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ 354.7k ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. 25 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം. വീഡിയോയ്ക്ക് നിരവധി ലൈക്കും കമന്റും റീട്വീറ്റുകളും ലഭിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News