സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് മൃഗങ്ങളുടെ വീഡിയോയ്ക്കാണ്. ചില വീഡിയോ നമ്മളെ ഭയപ്പെടുത്തുമെങ്കിലും മറ്റ് ചിലതോ നമ്മെ ചിരിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. സത്യം പറഞ്ഞാൽ മിക്ക വീഡിയോയും ഓരോ സന്ദേശമാണ് നൽകുന്നത്. അങ്ങനെ വലിയ ഒരു സന്ദേശം നിറഞ്ഞ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.
അഞ്ച് സിംഹങ്ങൾ തമ്മിൽ അടി കൂടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അതിനിടെ ഇവർ പിടികൂടിയ കാട്ടുപോത്ത് രക്ഷപ്പെടുന്നതാണ് വീഡിയോ. 30 സക്കൻഡുകൾ മാത്രമെ ഈ വീഡിയോയ്ക്കുള്ളെങ്കിലും വലിയ സന്ദേശം നൽകുന്നതാണ് ആ ദൃശ്യങ്ങൾ.
ALSO READ : Viral Video: മുള്ളൻ പന്നിയുടെ കുഞ്ഞിനെ പിടിക്കാൻ പുലി; പിന്നെ നടന്നത്
സിംഹങ്ങൾ കൂട്ടത്തോടെ ഒരു കാട്ടുപോത്തിനെ പിടികൂടി. അതിനെ ഭക്ഷിക്കാൻ തുനിയുമ്പോഴാണ് സിംഹങ്ങൾക്കിടെയിൽ പ്രശ്നം ഉടലെടുക്കുന്നത്. ഒരു പെൺസിംഹം മറ്റൊരു പെൺസിംഹത്തെ ആക്രമിക്കാൻ തുനിയുകയും ഇതിന് പിന്നാലെ ബാക്കി സിംഹങ്ങളും ആ വഴക്കിൽ ചേരും. ഇതിനിടെ അവർ പിടികൂടിയ കാട്ടുപോത്ത് ഒന്നും അറിയാത്ത മട്ടിൽ അവിടെ നിന്നും രക്ഷപ്പെടുന്നതാണ് വീഡിയോ ദൃശ്യം. വീഡിയോ കാണാം:
Lions fight while eating a water buffalo, then it casually walks off pic.twitter.com/lEt2pApFT3
— Weird and Terrifying (@weirdterrifying) January 21, 2023
നിങ്ങൾ എന്തെല്ലാം നേടിയാലും ഒത്തുരമ ഇല്ലെങ്കിൽ ആ ജയത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കില്ല. പാര വെയ്പ്പ് കുതുകാൽ വെയ്പ്പ് നടത്തുന്നവർക്ക് ഈ വീഡിയോ ഒരു പാഠമായിരിക്കട്ടെ. വിയേർഡ് ആൻഡ് ടെറിഫൈയിങ് എന്ന ട്വിറ്റർ പേജാണ് ഈ വീഡിയോ പങ്കുവച്ചരിക്കുന്നത്. ഇതിനോടകം 3 മില്യൺ പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. പെൺസിംഹങ്ങൾ ആണെല്ലെ ആദ്യം വഴക്ക് കൂടുന്നത്, മിക്ക പ്രശ്നങ്ങൾക്കും വഴിവെക്കുന്നത് സത്രീകളാണാണെന്ന് കാമത്തിമു എന്ന ട്വിറ്റർ ഉപയോക്താവ് വീഡിയോയ്ക്ക് താഴെയായി കമന്റ് രേഖപ്പെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...