Viral Video: കൂറ്റന്‍ പാറ പിളര്‍ന്ന് വിനോദ സഞ്ചാരികളുടെമേല്‍ പതിക്കുന്നു... 7 പേര്‍ മരിക്കാനിടയായ ദുരന്ത ദൃശ്യങ്ങള്‍ വൈറല്‍

  ബ്രസീലിനെ നടുക്കിയ ദുരന്തമാണ് ശനിയാഴ്ച  സംഭവിച്ചത്.  കൂറ്റന്‍ പാറ പിളര്‍ന്ന്  വിനോദ സഞ്ചാരികളുടെമേല്‍ പതിച്ചു. സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 12:20 AM IST
  • ബ്രസീലിലെ സുൽ മിനാസ് ഗെറൈസിലെ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
  • അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
  • മിനാസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലാണ് (Canyon Wall Collapses) ഈ ദാരുണ സംഭവം നടന്നത്.
Viral Video: കൂറ്റന്‍ പാറ പിളര്‍ന്ന്  വിനോദ സഞ്ചാരികളുടെമേല്‍ പതിക്കുന്നു...  7 പേര്‍ മരിക്കാനിടയായ ദുരന്ത ദൃശ്യങ്ങള്‍ വൈറല്‍

ബ്രസീല്‍:  ബ്രസീലിനെ നടുക്കിയ ദുരന്തമാണ് ശനിയാഴ്ച  സംഭവിച്ചത്.  കൂറ്റന്‍ പാറ പിളര്‍ന്ന്  വിനോദ സഞ്ചാരികളുടെമേല്‍ പതിച്ചു. സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 

ബ്രസീലിലെ സുൽ മിനാസ് ഗെറൈസിലെ വെള്ളച്ചാട്ടത്തിന് സമീപമാണ്  അപകടം സംഭവിച്ചത്. അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മിനാസിലെ  പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലാണ് (Canyon Wall Collapses) ഈ ദാരുണ സംഭവം നടന്നത്.  

വിനോദ സഞ്ചാര സ്ഥലത്ത് കൂറ്റൻ പാറയുടെ ഒരു ഭാഗം ഇടിഞ്ഞ് വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ 7 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.  സംഭവത്തിന്‍റെ വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

പടുകൂറ്റന്‍  പാറയുടെ ഒരു​ ഭാഗം ബോട്ടുകൾക്ക് മീതേയ്ക്ക് പതിയ്ക്കുന്നത്  വീഡിയോയിൽ കാണാം. നിരവധി  ബോട്ടുകള്‍ ആ സമയത്ത്  വെള്ളച്ചാട്ടത്തില്‍ ഉണ്ടായിരുന്നു. ബോട്ടുകളിൽ നിറയെ വിനോദ സഞ്ചാരികളും. അപകടത്തില്‍ രണ്ട് ബോട്ടുകള്‍  പൂർണമായും തകര്‍ന്നു.

വീഡിയോ കാണാം: -

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ് എന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

സാവോ ജോസ് ഡ ബാര, കാപ്പിറ്റോലിയോ പട്ടണങ്ങൾക്കിടയിലാണ് ബോട്ടുകൾ അപകടത്തില്‍പ്പെട്ടത്.  

അപകടം ഉണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയോളം കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ബോട്ടിംഗ് നിരോധിച്ചിരുന്നു. പിന്നീടാണ് തുറന്നത് അപ്പോഴാണ് അപകടം.

Also Read: Bride Groom Video: വിവാഹമണ്ഡപത്തില്‍ വച്ച് മധുരം കഴിയ്ക്കാന്‍ നിര്‍ബന്ധിക്കുന്ന വരന്‍, വധുവിന്‍റെ വക ഉഗ്രന്‍ ട്വിസ്റ്റ്‌...!! വീഡിയോ വൈറല്‍

ഒരു ജലവൈദ്യുത നിലയം സ്ഥാപിക്കുന്നതിനായി 1958-ൽ സൃഷ്ടിക്കപ്പെട്ട ഫർണാസ് തടാകംസാവോ പോളോയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ (260 മൈ ൽ) വടക്കുള്ള പ്രദേശത്തെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഏകദേശം 8,400 നിവാസികളാണ്  ഈ  പ്രദേശത്ത് ഉള്ളത്. ഇത് ഒരു പ്രധാന  വിനൊയ സഞ്ചാര കേന്ദ്രമാണ്‌. വാരാന്ത്യത്തിൽ ഏകദേശം 5,000 സന്ദർശകരെയും അവധി ദിവസങ്ങളിൽ 30,000 വരെയും വോണ്ട സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. 

അടുത്തിടെ പെയ്ത കനത്ത മഴയാണ് ഇത്തരത്തില്‍ കൂറ്റന്‍ പാറ അടര്‍ന്നു വീഴാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. 17,000 ത്തോളം ആളുകളെ ഈ ദുരന്തം ബാധിച്ചിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്

Trending News