ഈ കോവിഡ് കാലത്ത് ജോലി ലഭിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. എന്നാൽ നായയെ പോലെ ജീവിക്കാൻ വേണ്ടി ജോലി രാജിവെക്കുക എന്ന് കേൾക്കുമ്പോൾ ആരുടെയും നെറ്റി ഒന്ന് ചുളിയും. ശരിക്കും സംഭവം സത്യമാണ്.
നേത്രപരിശോധകയായിരുന്ന ഒരു യുവതിയാണ് തന്റെ ജോലി രാജിവെച്ച് നായക്കുട്ടിയെ പോലെ ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നുത്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. പോരാത്തതിന് നായയെ പോലെ ജീവിക്കുന്ന യുവതി കഴിഞ്ഞ ദിവസം പൊതുഇടത്തിൽ കടികൂടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഈ ചർച്ചകകൾ ഒന്നും കൂടി സജീവമായിരിക്കുകയാണ്.
ALSO READ : വിമാനത്തിൽ വെച്ച് യുവതി കോവിഡ് പോസീറ്റീവായി,ബാത്രൂമിൽ ക്വാറൻറൈൻ
ജെന്നാ ഫിലിപ്പ്സെന്ന യുവതിയാണ് നായക്കുട്ടിയെ പോലെ ജീവിക്കാൻ വേണ്ടി ജോലി രാജിവെച്ചത്. സോഷ്യൽ മീഡിയയിൽ യുവതി തന്നെ പരിചയപ്പെടുത്തുന്നത് 'പപ്പി ഗേൾ ജെന്ന' എന്നാണ്. ഇങ്ങനെ ജീവിക്കുന്ന വീഡിയോകൾ പങ്കുവെക്കുന്നതിലൂടെ യുവതി ഒൺലി ഫാൻസ് എന്ന വെബ്സൈറ്റിലൂടെ സമ്പാദിക്കുന്നത് ഏകദേശം 700,000 യൂറോയ്ക്ക് മുകളിലാണ്. ഇന്ത്യയിൽ ഏകദേശം ആറ് കോടിയിൽ അധികം രൂപ വരും.
നായക്കുട്ടിയെ പോലെ കളിക്കുക, പാത്രത്തിൽ നിന്ന് നക്കി വെള്ളം കുടിക്കുക അതുപോലെ ആഹാരം കളിക്കുക. അത്തരത്തിൽ ഒരു നായ ചെയ്യുന്ന എല്ലാ കാര്യങ്ങളും വീഡിയോയായി ചിത്രീകരിച്ച് തന്റെ സോഷ്യൽ മീഡിയ പ്ലറ്റ്ഫോമുകളിൽ പങ്കുവെക്കുകയാണ് ഈ യുവതി. ഇതിലൂടെയാണ് യുവതി 700,000 യൂറോ സമ്പാദിക്കുന്നത്.
ALSO READ : എല്ലാവരെയും കടിക്കുന്ന "സൈക്കോ അണ്ണാൻ" ഒരു നഗരത്തെയാകെ ഉറക്കം കെടുത്തിയ കഥ
ജെന്ന പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ പൊതുഇടത്തിൽ കടികൂടുന്ന നായകളെ പോലെ പെരുമാറുന്നതാണ്. ഇതാണ് ജെന്നയെ കുറിച്ചുള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയ കൂടുതൽ സജീവമായത്.
കഴുത്തിൽ നായകൾക്കുള്ള ബെൽറ്റും കെട്ടി, അതിൽ ചങ്ങല ഘടിപ്പിച്ച് ഒരാളുടെ നിർദേശം അനുസരിച്ച് വരുന്ന ജെന്ന, നായയെ പോലെ ഇരിക്കുന്ന മറ്റൊരു യുവതിയുടെ അരികിൽ പോയി കടികൂടുന്നതാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോകൾക്ക് ഇത്രയ്ക്കും പ്രചാരം ലഭിക്കുന്നത് ജോർദൻ ബെൽഫോർട്ടെന്ന അമേരിക്കൻ സംരംഭകന്റെ കമന്റാണ്. "ഇത് ഏത് ലോകമാണ്" എന്നാണ് ജോർദൻ വീഡിയോയ്ക്ക് നൽകിയ കമന്റ്. പണത്തിന് വേണ്ടി എന്തു ചെയ്യാൻ നടക്കുന്ന ലോകമാണിപ്പോൾ എന്നാണ് മറ്റ് ചിലർ രേഖപ്പെടുത്തിയ കമന്റുകൾ.
ALSO READ : പാമ്പുകളെ പുകച്ച് ചാടിക്കാനുള്ള ശ്രമം പാളി; 13 കോടിയുടെ വീട് കത്തി ചാമ്പലായി
കുട്ടിക്കാലം മുതൽ തനിക്ക് താൻ നായയെ പോലെയുണ്ടെന്നുള്ള തോന്നലാണ് ഉണ്ടായിരുന്ന ജോലി രാജിവെച്ച് ഇത്തരത്തിൽ ജീവിക്കുന്നതെനാണ് ജെന്നാ നൽകുന്ന വിശദീകരണം. "എനിക്കെപ്പോഴും ഇങ്ങനെ ഉരണ്ട് കളിക്കണം, ഓടി നടക്കണം, തല ചൊറിയണം ഇതെല്ലാം നോക്കുമ്പോൾ ഞാൻ ഒരു നായയെ പോലെയാണ് പെരുമാറുന്നത്. എന്നെ പുകഴ്ത്തുന്നത് എനിക്ക് ഇഷ്ടമാണ്. നല്ല കുട്ടിയെന്ന് എന്നെ വിളിക്കുന്നത് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇത് എപ്പോഴും എന്റെ കരൾ അലിയിപ്പിക്കുന്നതാണ്". ജെന്ന പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...