Viral Video : മഴ വൻ ആഘോഷമാക്കി ആന ഒപ്പം കുറച്ച് ഡാൻസും; വീഡിയോ വൈറൽ

Viral Elephant Dancing VIdeo : വീഡിയോയിൽ മഴ പെയ്യുമ്പോൾ കുളത്തിലിറങ്ങി നിന്ന് സന്തോഷം കൊണ്ട് മഴ ആഘോഷിക്കുകയാണ് ഈ ആന. 10 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 04:34 PM IST
  • സേവ് എലിഫന്റ്റ് ഫൌണ്ടേഷൻ പങ്കുവെച്ച ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
  • വീഡിയോയിൽ മഴ പെയ്യുമ്പോൾ കുളത്തിലിറങ്ങി നിന്ന് സന്തോഷം കൊണ്ട് മഴ ആഘോഷിക്കുകയാണ് ഈ ആന.
  • 10 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.
Viral Video : മഴ വൻ ആഘോഷമാക്കി ആന ഒപ്പം കുറച്ച് ഡാൻസും; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ വൈറൽ വീഡിയോസ് ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വീഡിയോകൾ ആളുകളുടെ ടെൻഷൻ കുറയ്ക്കാനും സ്ട്രെസ് മാറ്റാനും ഒക്കെ സഹായിക്കാറുണ്ട്. ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന വൈറൽ വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളും വിവാഹ വീഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. വിവാഹ വേദിയിലെ ആഘോഷങ്ങളും സന്തോഷവും ഡാൻസും കുസൃതികളും ഒക്കെയാണ് വിവാഹ വീഡിയോകളോടുള്ള ആളുകളുടെ താത്‌പര്യം വർധിപ്പിക്കുന്നത്. അതേസമയം മൃഗങ്ങൾ എപ്പോൾ എന്ത് ചെയ്യുമെന്ന് അറിയാത്തതും അവരുടെ ജീവിതത്തെ കുറിച്ച് ഒന്നും അറിയാത്തതുമാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്. ഇതിൽ തന്നെ വന്യ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം കൂടുതലുമാണ്.

  കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ.  ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും.  പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്.   ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ജനിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ആനകുട്ടികൾക്ക് തുമ്പികൈ നിയന്ത്രിക്കാൻ സാധിക്കൂ.  ആനകൾക്ക് മഴ വളരെയധികം ഇഷ്ടമാണ്. മഴയത്തും ചെളിയിലും ഒക്കെ ആനകൾക്ക് സന്തോഷം നൽകാറുണ്ട്. ഇങ്ങനെ മഴയത്ത് സന്തോഷം കൊണ്ട് ഡാൻസ് കളിക്കുന്ന ഒരു ആനയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video : ആന പുകവലിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 സേവ് എലിഫന്റ്റ് ഫൌണ്ടേഷൻ പങ്കുവെച്ച ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.  കനത്ത മഴ പെയ്യുമ്പോൾ സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ്. വീഡിയോയിൽ മഴ പെയ്യുമ്പോൾ കുളത്തിലിറങ്ങി നിന്ന് സന്തോഷം കൊണ്ട് മഴ ആഘോഷിക്കുകയാണ് ഈ ആന. കൂടാതെ ഇതിനിടയിൽ സന്തോഷം കൊണ്ട് ആന ഡാൻസും കളിക്കുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 10 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News