Viral Video: ഉടമയെ കൃഷിയിൽ സഹായിക്കുന്ന നായ, വൈറലായി വീഡിയോ

രസകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ്. 10 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 05:40 PM IST
  • ഫാമിൽ കൃഷി ചെയ്ത് കൊണ്ടിരിക്കുന്ന ഉടമയെ തന്നാൽ കഴിയുംവിധം നായ സഹായിക്കുന്നുണ്ട്.
  • രസകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ്.
  • 10 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം.
Viral Video: ഉടമയെ കൃഷിയിൽ സഹായിക്കുന്ന നായ, വൈറലായി വീഡിയോ

മനുഷ്യനൊപ്പം വളരെ വേ​ഗത്തിൽ ഇണങ്ങുന്ന ജീവിയാണ് നായ. പലരും ഇവയെ വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്. വീട്ടിലുള്ളവരുമായി ഇണങ്ങി കഴിഞ്ഞാൽ പിന്നെ ഇവ അവരോട് ഇവയ്ക്ക് നലിയ അടുപ്പമായിരിക്കും. അവർക്കൊപ്പം കളിക്കുകയും കിടന്നുറങ്ങുകയും വരെ ചെയ്യുന്ന നായകളെ നമ്മൾ കണ്ടിട്ടുണ്ടാകും. അത്തരത്തിൽ ഉടമയെ സഹായിക്കുന്ന ഒരു നായയുടെ വീഡിയോ ആണ് ഇവിടെ കാണാനാകുക. വീട്ടിലെ കാര്യങ്ങൾക്കൊക്കെ നായകൾ സഹായിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഈ നായ തന്റെ ഉടമയെ സഹായിക്കുന്നത് കൃഷിയിടത്തിലാണ്. 

ഉടമയെ കൃഷിയിൽ സഹായിക്കുകയാണ് നായ. ഫാമിൽ കൃഷി ചെയ്ത് കൊണ്ടിരിക്കുന്ന ഉടമയെ തന്നാൽ കഴിയുംവിധം നായ സഹായിക്കുന്നുണ്ട്. വളരെ രസകരമാണ് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ. രസകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ്. 10 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. തങ്ങളുടെ നായകൾ നേരെ തിരിച്ചാണ് ചെയ്യാറുള്ളതെന്നാണ് പലരും പറയുന്നത്. എന്തെങ്കിലും കുഴിച്ചിട്ടാൽ ഉടനെ അത് വലിച്ച് പുറത്ത് ഇടുമെന്ന് ആളുകൾ പറയുന്നു. 

Also Read: Viral Video: കഴിവ് കണ്ടാൽ ഞെട്ടും,അപ്പുറത്ത് ഡാൻസ് നടക്കുന്നു, അത് പോലെ അനുകരിക്കുന്ന കൊച്ച് മിടുക്കി

ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നിരവധി പേർ ലൈക്കും ഷെയറും ഒക്കെ ചെയ്തിട്ടുണ്ട്. 

ഫാന്റസിയുടെ മായാലോകത്ത് കൊണ്ടുപോകുന്ന അത്യുഗ്രൻ തിരക്കഥ; "മഹാവീര്യർ മഹാ സംഭവം"

രണ്ട് കേസുകൾ, രണ്ട് കാലഘട്ടം, ആയിരം ആശയങ്ങൾ, ഒരു കോടതി മുറി. 2 മണിക്കൂർ 20 മിനുറ്റിൽ എബ്രിഡ് ഷൈൻ പറഞ്ഞ് വയ്ക്കുന്നത് നൂറായിരം കാര്യങ്ങളാണ്. തീയേറ്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ പല ആശയങ്ങൾ ഒരു ബാഡ്‌മിന്റൺ മത്സരം പോലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി തട്ടി കളിക്കും. തികച്ചും പുതുമയുള്ള ആശയം അത് മലയാളി പ്രേക്ഷകർക്ക് മാത്രമല്ല ഏത് പ്രേക്ഷകനും ഒരു ഫ്രഷ്‌നെസ് നൽകുന്ന ഒരു ഡീപ്പ് സ്ക്രിപ്റ്റാണ് മഹാവീര്യർ.

ഫാന്റസി എന്നാൽ കുട്ടികൾക്ക് വേണ്ടി മാത്രമുള്ള ചിത്രം എന്ന് അറിഞ്ഞോ അറിയാതെയോ ഒരു വ്യാഖ്യാനം നമുക്ക് ചുറ്റുമുണ്ട്. അതിനെ പൊളിച്ചെഴുതിക്കൊണ്ടാണ് മഹാവീര്യർ 2022ൽ  എത്തുന്നത്. ഗൗരവകരമായ വിഷയങ്ങൾ പല തലങ്ങളിലൂടെ പറഞ്ഞ് പോകുന്നുണ്ട് ചിത്രം. കോടതി മുറിയിലെ രണ്ട് കേസുകൾ ഒരു നാൾ മുതൽ മറ്റൊരു നാൾ വരെയുള്ള മനുഷ്യന്റെ മാറ്റങ്ങൾ, സ്വഭാവങ്ങൾ എല്ലാം വരച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട്. അതിൽ പൂർണമായും വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. മഹാവീര്യർ എന്ന ചിത്രം കണ്ട് കഴിയുമ്പോൾ 2 സിനിമകൾ കണ്ടിറങ്ങിയ ഒരു അനുഭവം പ്രേക്ഷകന് ലഭിക്കുന്നുണ്ട്. ആദ്യ പകുതിയിൽ നിറഞ്ഞാടുന്ന നിവിൻ പോളിയും, മല്ലിക സുകുമാരനും, സുധീർ കരമനയും, കലാഭവൻ പ്രജോദും പെട്ടെന്ന് അവസാനിക്കുന്ന തരത്തിൽ വന്ന ഇടവേള പ്രേക്ഷകന്റെ രസത്തെ ബാധിച്ചു.

നല്ല രസകരമായി പോകുന്ന ആദ്യ പകുതി സഡൻ ബ്രേക്ക് ഇട്ടതുപോലെ നിന്നത് വലിയ വിഭാഗം പ്രേക്ഷകരെ ഞെട്ടിപ്പിച്ചു. തമാശയിലൂടെ കടന്ന് പോകുന്ന ആദ്യ പകുതി പല മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകനെ ഒന്ന് ചിരിപ്പിക്കുന്നുണ്ട്. രണ്ടാം പകുതീയിൽ സാധാരണക്കാരായ ജനങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന പല നിഷേധങ്ങൾ ബുദ്ധിപൂർവമായി രാജഭരണകാലവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ട്.ഇഷാൻ ഛബ്രയുടെ മ്യൂസിക്ക് സിനിമയുടെ നെടുംതൂണായി മാറുന്നുണ്ട്. പ്രകടനമികവുകൊണ്ട് ലാലും ലാലു അലക്‌സും നായിക ഷാൻവിയും പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായങ്ങൾ നേടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News