Viral Video: ഓക്കെ റൈറ്റ് പോകാം! പൂവൻകോഴിയുടെ പുറത്ത് കയറി പൂച്ചയുടെ യാത്ര

ഒരു പൂവൻകോഴിയും പൂച്ചയും ചേർന്നുള്ള വീഡിയോ ആണിത്. പൂവൻകോഴിയുടെ പുറത്ത് ചാടിക്കയറിയിരുന്ന് പോകുന്ന പൂച്ചയുടെ വീഡിയോ ആണ് കാണാനാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 11:55 AM IST
  • discover animal എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
  • വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
  • വീഡിയോയ്ക്ക് വേണ്ടി മനപൂർവം പൂച്ചയെ കോവിയുടെ പുറത്ത് കയറ്റിയതാണ് എന്നാണ് കമന്റുകളിലൂടെ അളുകൾ പറയുന്നത്.
Viral Video: ഓക്കെ റൈറ്റ് പോകാം! പൂവൻകോഴിയുടെ പുറത്ത് കയറി പൂച്ചയുടെ യാത്ര

സൗഹൃദങ്ങൾ അത് ഓരോരുത്തർക്കും ഓരോ രീതിയിലാണ്. മനുഷ്യരുടെ സൗഹൃദങ്ങൾ, മൃ​ഗങ്ങൾ തമ്മിലുള്ള സൗഹൃദം, മനുഷ്യനും മൃ​ഗവും തമ്മിലുള്ള സൗഹൃദം അങ്ങനെ എല്ലാം വ്യത്യസ്തമാണ്. ഓരോരുത്തർക്കും സൗ​ഹൃദത്തിന്റെ നിർവചനം ചിലപ്പോൾ വ്യത്യസ്തമായിരിക്കും. പക്ഷേ തങ്ങളുടെ സൗഹൃദം എല്ലാവർക്കും വളരെ വിലപ്പെട്ടതാണ്. മൃ​ഗങ്ങളുടെ സൗഹൃദം കാണിക്കുന്ന വീഡിയോകൾ കാണാറുണ്ട് നമ്മൾ. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

ഒരു പൂവൻകോഴിയും പൂച്ചയും ചേർന്നുള്ള വീഡിയോ ആണിത്. സൗഹൃദം എന്ന വാക്ക് തന്നെ ഇവിടെ ഉപയോ​ഗിക്കാം. പൂവൻകോഴിയുടെ പുറത്ത് ചാടിക്കയറിയിരുന്ന് പോകുന്ന പൂച്ചയുടെ വീഡിയോ ആണ് കാണാനാകുന്നത്. കോഴിയുടെ പുറത്ത് കയറാൻ ശ്രമിക്കുന്നതാണ് ആദ്യം വീഡിയോയിലുള്ളത്. പിന്നീട് അതിന്റെ പുറത്തിരിക്കുകയും അൽപ നേരം പൂച്ചയെ പുറത്ത് വച്ച് പൂവൻകോഴി നടക്കുന്നതും കാണാം. ശേഷം പൂച്ചയെ താഴെയിറക്കുന്ന വരെയാണ് വീഡിയോ. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Discover Animal (@discover.animal)

Also Read: Viral Video: വഴിമാറെടാ മുണ്ടയ്ക്കൽ ശേഖര ! നടുറോഡിൽ 'ഫെരാരി'യുടെ പരാക്രമം

discover animal എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് വേണ്ടി മനപൂർവം പൂച്ചയെ കോവിയുടെ പുറത്ത് കയറ്റിയതാണ് എന്നാണ് കമന്റുകളിലൂടെ അളുകൾ പറയുന്നത്. ചിലർ പോസിറ്റീവായും പ്രതികരിച്ചിട്ടുണ്ട്. നിരവധി പേർ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News